മന്ത്രി വി എന്‍ വാസവനുമായി കൂടിക്കാഴ്ച നടത്തി നടന്‍ കുഞ്ചാക്കോ ബോബന്‍!

മന്ത്രി വി എന്‍ വാസവനുമായി കൂടിക്കാഴ്ച നടത്തി നടന്‍ കുഞ്ചാക്കോ ബോബന്‍. നിയമസഭാ ചേംബറിലെത്തി മന്ത്രിയെ കണ്ട കുഞ്ചാക്കോ ബോബനും നിര്‍മാതാവ് സന്തോഷ് കുരുവിളയ്ക്കും ഒപ്പമുള്ള ചിത്രങ്ങള്‍ മന്ത്രി തന്നെയാണ് ഫേസ്ബുക്കില്‍ പങ്കുവച്ചത്.

കോട്ടയം സ്വദേശിയായ സന്തോഷ് കുരുവിളയുമായി തനിക്ക് ദീര്‍ഘനാളത്തെ അടുപ്പമുണ്ടെന്ന് പറഞ്ഞ മന്ത്രി സിനിമാ വിശേഷങ്ങളും നാട്ടുവിശേഷങ്ങളും ഇരുവര്‍ക്കുമൊപ്പം പങ്കുവച്ചെന്നും കുറിച്ചു.

‘നടന്‍ കുഞ്ചാക്കോ ബോബനും ചലച്ചിത്ര നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയും നിയമസഭാ ചേമ്പറില്‍ എത്തി. സന്തോഷ് കോട്ടയം സ്വദേശിയാണ് അദ്ദേഹവുമായി ദീര്‍ഘനാളത്തെ അടുപ്പമുണ്ട്. സിനിമാ വിശേഷങ്ങളും നാട്ടുവിശേഷങ്ങളുമായി കുറച്ചുനേരം അവരോടൊപ്പം ചിലവിട്ടു. കോവിഡിന് ശേഷം തിയേറ്ററുകള്‍ വീണ്ടും സജീവമായതില്‍ സന്തോഷമുണ്ട്. സിനിമാ വ്യവസായത്തിന് കൂടുതല്‍ ഗുണകരമാകുന്ന നല്ല ചിത്രങ്ങള്‍ തിയേറ്ററുകളിലേക്ക് എത്തിക്കാന്‍ ഇരുവര്‍ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഓണാശംസകള്‍ നേര്‍ന്നാണ് പിരിഞ്ഞത്’. മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

AJILI ANNAJOHN :