വിസ്മയിപ്പിക്കാൻ ബറോസ്; ചൈനീസ്, പോർച്ചുഗീസ് ഉൾപ്പടെ 20 ഭാഷകളിൽ; ആകാംഷയോടെ ആരാധകർ !

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബോറോസിന്‍റെ പുതിയ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത് . പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രമായ ‘ബറോസ്’. എത്തുക 15 മുതൽ 20 ഭാഷകളിലായിരിക്കും പ്രദർശനത്തിനെത്തുകയെന്നതാണ് ഏറ്റവും പുതിയ വിവരം. പോർച്ചുഗീസ്, ചൈനീസ് ഉൾപ്പെടെ 15 മുതൽ 20 ഭാഷകളിലേക്ക് ഡബ്ബ് ചെയ്ത് സബ് ടൈറ്റിലോടുകൂടി പുറത്തുവരുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

സിനിമകൾ ഒ ടി ടിയിലേക്ക് മാത്രമായ കാലവും കഴിയുകയാണ്. അങ്ങനെയാണ് ആശിർവാദിന്റെ ബറോസ് എന്ന ത്രീഡി ചിത്രം ഇറക്കാനൊരുങ്ങുന്നതെന്ന് മോഹൻലാൽ പറഞ്ഞു. ആശീർവാദ് സിനിമാസിന്റെ ദുബായ് ഓഫീസ് ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു മോഹൻലാൽ. ആശീർവാദ് സിനിമാസ് ഇതുവരെ 32 ചിത്രങ്ങൾ നിർമിച്ചു. ഈ ചിത്രങ്ങളിലെല്ലാം താൻ അഭിനയിച്ചുവെന്നതാണ് താനും ആശിർവാദും ആന്റണിയും തമ്മിലുള്ള ബന്ധത്തിന്റെ തീവ്രത വർധിപ്പിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞിരുന്നു.

2019 ഏപ്രിലില്‍ പ്രഖ്യാപിച്ച ചിത്രമാണ് ബറോസ്. ചിത്രത്തിന്‍റെ ഒഫിഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24നായിരുന്നു. ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് ബിഗ് ബോസ് സീസണ്‍ നാല് വേദിയില്‍ മോഹൻലാൽ പറഞ്ഞിരുന്നു. “ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റർനാഷണൽ പ്ലാറ്റഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നത്.

അതിനുള്ള ഭാഗ്യം എനിക്ക് ഉണ്ടാകട്ടെ. അതിന് വേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥ ഞങ്ങൾക്ക് വേണം. അൺയൂഷ്യുൽ ആയിട്ടുള്ള സിനിമയായിരിക്കും ബറോസ്. 400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വലിയൊരു സിനിമയായിട്ടെ ഞാൻ ഇറക്കുള്ളൂ”, എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. ആശിർവാദ് സിനിമാസാണ് ‘ബറോസ്’ നിർമ്മിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.

AJILI ANNAJOHN :