മോഹൻലാലിന്റെ വമ്പൻ പ്രോജക്ട്; നിര്‍മ്മിക്കുവാന്‍ ദുബായ് രാജകുടുംബവും!

ഒരു വമ്പൻ പ്രോജക്ട് വരുന്നുവെന്ന് നടൻ മോഹൻലാൽ പ്രഖ്യാപിച്ചിരിന്നു . ‘ഋഷഭ’ എന്നാണ് ചിത്രത്തിന്റെ പേര്. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നതെന്നും ചിത്രം സംവിധാനം ചെയ്യുന്നത് നന്ദകുമാറാണെന്നും മോഹൻലാൽ പറഞ്ഞു. ​ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ.

വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദുബായ് രാജകുടുംബവും നിർമ്മാണ പങ്കാളികളാണ്.നെറ്റ്ഫ്‌ലിക്‌സ് മുന്‍ ഇന്ത്യന്‍ മേധാവി കൂടിയായ അഭിഷേക് വ്യാസും ദുബായ് രാജകുടുംബവും പങ്കാളികളായ എവിഎസ് സ്റ്റുഡിയോസും പ്രവര്‍ സിംഗ്, ശ്യാം സുന്ദര്‍ എന്നിവരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഴിഞ്ഞ വര്‍ഷം അഭിഷേക് വ്യാസും ദുബായ് രാജകുടുംബത്തിനൊപ്പം എവിഎസ് സ്റ്റുഡിയോസ് എന്ന സംരംഭത്തിനായി കൈകോര്‍ക്കുന്നതായി റിപ്പോര്‍ട്ടുകൾ ഉണ്ടായിരുന്നു . 150 ദശലക്ഷം ഡോളര്‍ മുതല്‍മുടക്കില്‍ സിനിമകളും വെബ് സീരീസുകളും ഒരുക്കുമെന്നാണ് അദ്ദേഹം അന്ന് വ്യക്തമാക്കിയത്.

എച്ച്എച്ച് ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയുടെ റോയൽ ഓഫീസുമായി സഹകരിച്ചാണ് ഞങ്ങൾ എവിഎസ് ഫിലിം വർക്ക്സ് എന്ന സ്റ്റുഡിയോ ദുബായിൽ ആരംഭിക്കുന്നത്. ഈ സഹകരണത്തിന്റെ ഭാഗമായി, ഞങ്ങൾ ഇന്ത്യയിൽ ഏകദേശം 150 ദശലക്ഷം ഡോളർ നിക്ഷേപിക്കും. ഇന്ത്യയിൽ ഉടനീളം മികച്ച കഥകളും കഴിവുകളും എത്തിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്’ എന്ന് വ്യാസ് പറഞ്ഞു.”ഞാൻ വ്യക്തിപരമായി ഇന്ത്യൻ സിനിമകളുടെ ആരാധകനാണ്, അഭിഷേകുമായുള്ള ഈ സഹകരണത്തിൽ ഏർപ്പെടുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്, അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ പൂർണ്ണമായും പിന്തുണയ്ക്കുന്നു.

സമീപഭാവിയിൽ മികച്ച കഥകൾ പ്രേക്ഷകരിലേക്ക് എത്തിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’, ഷെയ്ഖ് അഹമ്മദ് ബിൻ ഫൈസൽ അൽ ഖാസിമിയുടെ സ്വകാര്യ ഓഫീസിലെ സിഇഒ സൽവ അബ്ദുൾ അസീസ് സെയ്ൻ വ്യക്തമാക്കിയിരുന്നു. 2022ൽ തങ്ങളുടെ പ്രൊജക്റ്റുകൾ പ്രഖ്യാപിക്കുമെന്നും റോയൽ ഓഫീസ് ചെയർമാൻ ടോമാസ് സലെസ്കി അറിയിച്ചിരുന്നു.തലമുറകളുടെ കഥ പറയുന്ന ‘ഋഷഭ’യിൽ ഒരു പിതാവിന്റെ വേഷത്തിലാണ് മോഹൻലാൽ എത്തുക. അദ്ദേഹത്തിന്റെ മകനായി അഭിനയിക്കുവാൻ തെലുങ്ക് നടന് വേണ്ടിയുള്ള തിരച്ചിലിലാണ് അണിയറ പ്രവർത്തകർ. സിനിമയുടെ ചിത്രീകരണം അടുത്ത വർഷം ആരംഭിക്കും.

AJILI ANNAJOHN :