അന്തരിച്ച ഗായകന് സിദ്ധു മൂസ വാലയുടെ ജാണ്ടി വാര് എന്ന ഗാനത്തിന്റെ റിലീസ് തീയതി സംഗീതസംവിധായകന് സലിം മര്‍ച്ചന്റ് പ്രഖ്യാപിച്ചു.
2021 ജൂലൈയില്‍ ചണ്ഡീഗഡില്‍ റെക്കോര്‍ഡ് ചെയ്ത ട്രാക്കിന് ഗായിക അഫ്സാന ഖാനും ശബ്ദം നല്കി. 2022 സെപ്റ്റംബര്‍ 2ന് ജാണ്ടി വാര് റിലീസ് ചെയ്യും. സലിം മര്‍ച്ചന്റ് സമാഹരിച്ച വരുമാനത്തിന്റെ ഒരു ഭാഗം അദ്ദേഹത്തിന്റെ കുടുംബത്തിന് നല്‍കും.
മെയ് 29 ന് പഞ്ചാബിലെ മാന്‍സ ജില്ലയില്‍ ഗായകനും രാഷ്ട്രീയക്കാരനുമായ സിദ്ധു മൂസ് വാല വെടിയേറ്റ് മരിച്ചത്.
സിദ്ദു മൂസ് വാലയുടെ സുരക്ഷ സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചതിന് തൊട്ടുപിന്നാലെയാണ് വെടിയേറ്റത്. ഇയാള്‍ക്കൊപ്പം ജീപ്പില്‍ യാത്ര ചെയ്തിരുന്ന ബന്ധുവിനും സുഹൃത്തിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു.