15ാം വിവാഹ വാര്‍ഷികത്തില്‍ പുതിയ സന്തോഷം പങ്കുവെച്ച് നരേന്‍; ആശംസകളുമായി ആരാധകര്‍

മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് നരേന്‍. മലയാളത്തിലും തമിഴ് ഉള്‍പ്പടെയുള്ള മറ്റ് ഭാഷാ ചിത്രങ്ങളിലും താരം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. നരേന്റെ പതിനഞ്ചാം വിവാഹ വാര്‍ഷികം ആയിരുന്നു ഇന്ന്. നിരവധി പേരാണ് നടനും ഭാര്യ മഞ്ജുവിനും ആശംസകളുമായി രംഗത്തെത്തിയത്.

എന്നാല്‍ ഈ അവസരത്തിലിതാ മറ്റൊരു സന്തോഷം കൂടി ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് നരേന്‍. തങ്ങള്‍ രണ്ടാമതൊരു കുഞ്ഞിനായി കാത്തിരിക്കുന്നു എന്നാണ് നരേന്‍ അറിയിച്ചിരിക്കുന്നത്. ‘ഞങ്ങളുടെ 15ാം വിവാഹ വാര്‍ഷികത്തിന്റെ ഈ പ്രത്യേക ദിനത്തില്‍, ഞങ്ങളുടെ കുടുംബം ഒരു പുതിയ അംഗത്തെ പ്രതീക്ഷിക്കുന്നു എന്ന നല്ലവാര്‍ത്ത നിങ്ങളുമായി പങ്കിടുന്നതില്‍ സന്തോഷമുണ്ട്’ എന്ന് നരേന്‍ കുറിച്ചു.

തന്റെ കുടുംബത്തോടൊപ്പമുള്ള ഫോട്ടോയും നരേന്‍ പങ്കുവച്ചിട്ടുണ്ട്. തന്മയ എന്നാണ് നരേന്റെ മൂത്ത മകളുടെ പേര്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത നിഴല്‍ക്കൂത്ത് എന്ന ചിത്രത്തിലാണ് നരേന്‍ ആദ്യമായി അഭിനയിച്ചത്. ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദി പീപ്പിളിലെ സിറ്റി പൊലീസ് കമ്മീഷണറുടെ വേഷത്തിലൂടെനടന്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് അച്ചുവിന്റെ അമ്മയിലും പ്രധാന വേഷത്തിലെത്തി.

ലാല്‍ ജോസ് സംവിധാനം ചെയ്ത ക്ലാസമേറ്റ്‌സിലെ മുരളി എന്ന കഥാപാത്രം നരേന്റെ അഭിനയജീവിതത്തിലെ പ്രധാനപെട്ട കഥാപാത്രങ്ങളില്‍ ഒന്നാണ്. പന്തയക്കോഴി, ഒരേ കടല്‍, മിന്നാമിന്നിക്കൂട്ടം എന്നിവ അഭിനയിച്ച ചിത്രങ്ങള്‍ പ്രധാനപെട്ടവയാണ്. അതേസമയം, കമല്‍ഹാസന്‍ നായകനായി എത്തിയ വിക്രം ആണ് നരേന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

Vijayasree Vijayasree :