“അമ്മക്കിളിയെ തലോടുന്ന കുഞ്ഞിക്കൈകൾ”; എത്ര കണ്ടാലും മതിവരില്ല; മകളുമൊത്തുള്ള സുന്ദര നിമിഷങ്ങൾ പങ്കുവെച്ച് ദിവ്യ ഉണ്ണി; വൈറലാകുന്ന വീഡിയോ!

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് ദിവ്യ ഉണ്ണി. നിത്യഹരിത
നായികാ എന്നെല്ലാം വിശേഷിപ്പിക്കാറുണ്ട് . നിലവിൽ സിനിമകളിൽ സജീവമല്ലെങ്കിലും താരത്തിന്റെ സിനിമകൾ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ് . ഇന്നും ദിവ്യ ഉണ്ണിയുടെ പഴയ സിനിമകൾക്ക് കാഴ്ചക്കാർ ഏറെയാണ്. വിവാഹ ശേഷം സിനിമയിൽ നിന്നും ചെറിയ ഇടവേള എടുത്തെങ്കിലും സമൂഹ മാധ്യമങ്ങളിലും നൃത്തത്തിലും താരം സജീവമാണ്.

തൻ്റെ കുടുംബ വിശേഷങ്ങളും കുട്ടികളുമായുള്ള ചിത്രങ്ങളും നൃത്ത വീഡിയോകളുമെല്ലാം ആരാധകർക്കായി പങ്കുവെക്കാറുണ്ട്. ഇതെല്ലാം നിമിഷനേരം കൊണ്ട് തന്നെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്യും.

ഇപ്പോഴിതാ ഇളയ മകൾ ഐശ്വര്യക്കൊപ്പമുള്ള വീഡിയോ ആണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. അമ്മയെ മടിയിൽ കിടത്തി കൊഞ്ചിക്കുന്ന കുഞ്ഞ് ഐശ്വര്യയെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. ദിവ്യ ഉണ്ണിയുടെ ഇളയമകളാണ് ഐശ്വര്യ, കുഞ്ഞിന്റെ ചിത്രങ്ങളും വീഡിയോകളുമൊക്കെ മുമ്പും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു.

അമ്മയെ മടിയിൽ കിടത്തി കുഞ്ഞിക്കൈകൾ കൊണ്ട് തലോടുകയും കെട്ടിപ്പിടിക്കുകയും നെറ്റിയിൽ ഉമ്മ വെക്കുന്നതുമായ മനോഹര വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്.

അമ്മയും മകളും തമ്മിലുള്ള സ്നേഹ വാത്സല്യത്തിൻ്റെ വീഡിയോ എത്ര കണ്ടാലും മതിവരില്ല. മനോഹരമായ വീഡിയോ ആണെന്ന് പറഞ്ഞ് നിരവധി പേർ കമൻ്റുമായി എത്തിയിട്ടുമുണ്ട്.അമ്മയുടെ അതേ ചിരിയാണ് മകൾക്കെ​ന്നാണ് ചിലരുടെ കമന്റുകൾ.

2020 ജനുവരി 14നാണ് ഐശ്വര്യക്ക് ദിവ്യ ജന്മം നൽകിയത്. താനൊരു കുഞ്ഞ് രാജകുമാരിക്ക് ജന്മം നൽകിയെന്നും ഐശ്വര്യ എന്നാണ് കുട്ടിയുടെ പേരെന്നും ദിവ്യ ഉണ്ണി സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കു‌കയും ചെയ്തിരുന്നു.

മോഹൻലാൽ, മമ്മൂട്ടി, ജയറാം, സുരേഷ് ഗോപി എന്നിവർ അടങ്ങിയ മലയാള സിനിമയിലെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലായി ഏകദേശം 50 ഓളം സിനിമകളിൽ ദിവ്യ ഉണ്ണി അഭിനയിച്ചു. ‘എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്’ എന്ന ചിത്രത്തിൽ ഭരത് ഗോപിയുടെ മകളായി അഭിനയിച്ചുകൊണ്ടാണ് ദിവ്യ ഉണ്ണി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

‘വൈകാതെ ദിവ്യ ഉണ്ണി സിനിമയിലേക്ക് വരുമോ എന്ന് ഏറെ കാലമായി ഞാൻ കേൾക്കുന്ന ഒരു ചോദ്യമാണ്. ഞാൻ സിനിമയുമായിട്ടുള്ള കണക്ഷൻ ഒന്നും ഒഴിവാക്കിയിട്ടില്ല. ഇതിനകം കുറേ സിനിമകളുടെ തിരക്കഥകൾ കേട്ടിരുന്നെങ്കിലും അതൊന്നും നടക്കാതെ വന്നതാണ്. ഇനി വരും നാളുകളിൽ എന്നെ അഭിനയത്തിൽ പ്രതീക്ഷിക്കാം’.

‘അഭിനയത്തിന്റെ കാര്യം പറയുകയാണെങ്കിൽ കുറച്ച് സ്‌ക്രിപ്റ്റുകൾ ഒക്കെ കേട്ടിരുന്നു. പക്ഷേ അത് വർക്കൗട്ട് ആയില്ല. ചിലപ്പോൾ ഡേറ്റ് പ്രശ്നം ആയിരിക്കും, അല്ലെങ്കിൽ എന്റെ ജീവിതത്തിലെ മറ്റ് ചില പ്രധാനപ്പെട്ട ഉത്തരവാദിത്തം കൊണ്ടും അത് നടക്കാതെ പോകും.

എന്തായാലും അതിന്റെ സമയം ആവുമ്പോൾ അങ്ങനൊന്ന് സംഭവിക്കുമെന്ന് തന്നെയാണ് ഞാൻ കരുതുന്നതെന്ന്,’ ദിവ്യ ഉണ്ണി മുമ്പൊരു അഭിമുഖത്തിൽ പറയുകയുണ്ടായി.

about divya unni

Safana Safu :