സ്‌ക്രീനിന്റെ സൈസ് ഒരിക്കലും എന്നെ ബാധിക്കുന്ന കാര്യമല്ല കൈയ്യില്‍ കെട്ടുന്ന വാച്ചിന്റെ സ്‌ക്രീനില്‍ സിനിമ കാണിക്കുമെങ്കില്‍ അങ്ങനെയുളള സിനിമയിലും ഞാന്‍ അഭിനയിക്കും; കമല്‍ ഹാസന്‍ പറയുന്നു !

ഉലക നായകന്‍ കമല്‍ ഹാസന്‍ നായകനായ വിക്രം വലിയ വിജയമായിരുന്നു . ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം വലിയ തരംഗം തന്നെയാണ് സൃഷ്ടിച്ചത്. എന്നാലിപ്പോള്‍ സിനിമയില്‍ നിന്ന് വിട്ട് നിന്ന ആറ് വര്‍ഷങ്ങളെപ്പറ്റി പ്രതികരിച്ചിരിക്കുകയാണ് കമല്‍ ഹാസന്‍.

സ്‌ക്രീനിന്റെ സൈസ് ഒരിക്കലും തന്നെ ബാധിക്കുന്ന കാര്യമല്ല കൈയ്യില്‍ കെട്ടുന്ന വാച്ചിന്റെ സ്‌ക്രീനില്‍ സിനിമ കാണിക്കുമെങ്കില്‍ അങ്ങനെയുളള സിനിമയിലും ഞാന്‍ അഭിനയിക്കും. അത് കൊണ്ട് തന്നെ ഞാന്‍ ബിഗ് സ്‌ക്രീനിന് പുറത്തായിരുന്നു എന്ന് പറയുന്നത് വെറുതെയാണെന്നുമാണ് അദ്ദേഹം പറയുന്നത്.

പ്രശസ്ത സിനിമാ നിരൂപകന്‍ ഭരദ്വാജ് രംഗന്‍ ഗലാട്ട പ്ലസിന് വേണ്ടി നടത്തിയ 50 ഡെയ്സ് ഓഫ് വിക്രം എന്ന ഇന്‍ന്റര്‍വ്യൂലായിരുന്നു കമലഹാസന്റെ പ്രതികരണം.

ഞാന്‍ നടക്കാന്‍ തുടങ്ങിയ കാലം മുതല്‍ എനിക്ക് പ്രേക്ഷകരില്ലാതെ കഴിയില്ല. ആളുകള്‍ എനിക്ക് വേണ്ടി കൈയടിച്ചാല്‍ മാത്രമേ എനിക്ക് വീഴാതെ നടക്കാന്‍ കഴിയുമായിരുന്നുളളു. തിയേറ്ററില്‍ ബേബി ഫുഡ് പരസ്യം കാണിക്കുമ്പോള്‍ എല്ലാവരും കൈയടിക്കില്ലേ, പക്ഷേ നമുക്കറിയാമോ എന്തിനാണ് നമ്മള്‍ കൈയടിക്കുന്നതെന്ന്. ഞാന്‍ അങ്ങനെയാണ് വളര്‍ന്നു വന്നത്. എനിക്കായി പ്രേക്ഷകര്‍ ഉള്ളിടത്തോളം കാലം ഞാന്‍ ഏത് സ്‌ക്രീനിലും സംതൃപ്തനായിരിക്കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

ഞാന്‍ എവിടെയാണെന്നതില്‍ എനിക്ക് യാതൊരു പ്രശ്‌നവുമില്ല അത് ബിഗ് ബോസ് ആയികൊളളട്ടെ, ടെലിവിഷന്‍ സ്‌ക്രീനായിക്കൊളളട്ടെ, കൈയ്യില്‍ കെട്ടുന്ന വാച്ചിന്റെ സ്‌ക്രീനായികൊളളട്ടെ. അങ്ങനെയായത് കൊണ്ട് തന്നെ ഞാന്‍ ഒന്നും മിസ് ചെയ്യിതിട്ടില്ല കാരണം എവിടെയാണെങ്കിലും പ്രക്ഷകര്‍ എനിക്ക് കൂടുതല്‍ സ്നേഹം നല്‍കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബിസിനസുകാരോട് ഞങ്ങള്‍ സിനിമയുടെ ചര്‍ച്ചകള്‍ നടത്തുമ്പോള്‍ അവര്‍ പറയാറുളളത് നിങ്ങള്‍ എത്ര തലകീഴായ് നിന്നാലും 80 ലക്ഷം ആളുകള്‍ മാത്രമേ സിനിമ കാണൂ എന്നാണ്. അതാണ് അതിന്റെ കണക്ക് അതിന്റെ ഉള്ളില്‍ ചെയ്യാനുളളത് ചെയ്യു എന്നവര്‍ പറയും. ഞാനൊരിക്കലും അത് വിശ്വസിച്ചിട്ടില്ല. കാരണം ഞാന്‍ ബിഗ് ബോസ് ചെയ്യുന്ന സമയം, എല്ലാ ശനിയാഴ്ചയും 3.5 കോടി ജനങ്ങള്‍ എന്നെ കാണാറുണ്ടായിരുന്നുവെന്നും കമല്‍ ഹാസന്‍ പ്രതികരിച്ചു.

AJILI ANNAJOHN :