ഈ ചുള്ളനെ വെച്ചൊരു പടം ചെയ്തുടെയെന്ന് കമന്റ്, കഥ പറഞ്ഞിട്ടുണ്ട്, എ ല്ലാത്തിനും ഒരു നേരമുണ്ടല്ലോയെന്ന് അല്‍ഫോന്‍സ് പുത്രന്‍

അമ്മയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. മമ്മൂട്ടിയും മോഹൻലാലും ചേര്‍ന്നാണ് കലൂരിൽ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ചടങ്ങിൽ ഏവരുടേയും ശ്രദ്ധ കവർന്നത് മമ്മൂട്ടിയായിരുന്നു. പുത്തൻ ഗെറ്റപ്പിലാണ് മമ്മൂട്ടി ചടങ്ങിനെത്തിയിരുന്നത്. അലസമായി പാറിപ്പറന്ന മുടിയും കൂളിംഗ് ഗ്ലാസു വെച്ച് സോള്‍ട്ട് ആൻഡ് പെപ്പര്‍ ലുക്കും, നീലനിറത്തിലുള്ള ഷര്‍ട്ടും ജീൻസും മാസ്കുമണിഞ്ഞാണ് മമ്മൂട്ടി എത്തിയത്. സിനിമ താരങ്ങളടക്കം നിരവധി പേരാണ് മമ്മൂട്ടിയുടെ പുതിയ ഗെറ്റപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഇതിന് പിന്നാലെ മമ്മൂട്ടിയുടെ പുതിയ ലുക്ക് പങ്കു വെച്ച് കൊണ്ടാണ് അല്‍ഫോന്‍സ് പുത്രൻ എത്തിയത്
ഫേസ്ബുക്ക് പോസ്റ്റിന് താഴെ ഈ ചുള്ളനെ വെച്ചൊരു പടം ചെയ്തുടെ എന്നൊരു ആരാധകന്‍ കമന്റ് ചെയിതു

ആരാധകന്റെ ചോദ്യത്തിനുത്തരമായി മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് മറുപടി നൽകിയിരിക്കുകയാണ് അല്‍ഫോന്‍സ് പുത്രന്‍.

‘ഒരു കഥ പറഞ്ഞു വച്ചിട്ടുണ്ട് . മമ്മുക്കയും സമ്മതിച്ചു. എല്ലാത്തിനും ഒരു നേരമുണ്ടല്ലോ .. അതുകൊണ്ട് കാത്തിരിക്കുന്നു. എല്ലാം ഭംഗിയായി വന്നാല്‍ നല ഒരു സിനിമ ഞാന്‍ ചെയ്യാന്‍ നോക്കാം’ അല്‍ഫോന്‍സ് പുത്രന്‍ കമന്റ് ചെയ്തു.

Noora T Noora T :