മമ്മൂക്കയുടെ അടുത്ത് എത്തി; ദൈവമേ ഇത്രയും ആളുകളുടെ മുമ്പിൽ എന്താ പറയാൻ പോവുന്നത്; മമ്മൂക്ക അന്ന് ഒരുക്കിത്തന്ന അവസരത്തെ കുറിച്ച് സുധീർ കരമന!

മലയാളത്തിന്റെ മെഗാ സ്റ്റാറാണ് മമ്മൂട്ടി. ലാലേട്ടൻ ഫാൻസ്‌ മമ്മൂക്ക ഫാൻസ്‌ എന്നൊക്കെ പറഞ്ഞാലും
രണ്ടാളും മലയാളികൾക്ക് അഭിമാനമാണ്. മമ്മൂട്ടിയെ കുറിച്ചോർക്കുമ്പോൾ രണ്ടു കാലഘട്ടത്തെ സിനിമകൾ ഓർമ്മയിൽ തെളിയും.

പ്രായം വെറും നമ്പർ മാത്രമാണെന്ന് തെളിയിക്കുന്നതാണ് അദ്ദേഹത്തിൻ്റെ പുറത്തുവരുന്ന ചിത്രങ്ങളും വീഡിയോകളും. വളരെ പെട്ടന്നാണ് മമ്മൂട്ടിയുടെ ഫോട്ടോ വൈറലാകുന്നത് . അഭിനയത്തിൽ തിളങ്ങുന്നതിനൊപ്പം അഭിനയിക്കാൻ കഴിവുള്ളവരെ വെള്ളിത്തിരയിലേക്ക് എത്തിക്കാൻ ശ്രമിച്ചിട്ടുള്ള വ്യക്തി കൂടിയാണ് മമ്മൂട്ടി. അതുപോലെ പുതിയ സംവിധായൻകാർക്കും സിനിമയിൽ അവസരം ഒരുക്കി കൊടുത്തിട്ടുണ്ട്.

അതേസമയം, മലയാള സിനിമയിൽ മമ്മൂട്ടി ഒരുക്കിത്തന്ന അവസരത്തെ കുറിച്ച് പറയുകയാണ് നടൻ സുധീർ കരമന. വില്ലൻ കഥാപാത്രങ്ങളിലൂടെ തുടക്കംക്കുറിച്ച് സഹനടനായും സിനിമയിൽ തിളങ്ങി നിൽക്കുന്ന താരമാണ്. നൂറോളം സിനിമയിൽ അദ്ദേഹം ഇതുവരെ അഭിനയിച്ചിട്ടുണ്ട്.

കിങ് ആൻഡ് ദി കമ്മീഷണർ എന്ന സിനിമയിലേക്ക് മമ്മൂട്ടിയുടെ ഇടപെടൽ കാരണം അവസരം ലഭിച്ചു. കാൻചാനൽമീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് മമ്മൂക്ക തന്റെ സിനിമാ ജീവിതത്തിൽ നടത്തിയ ഇടപെടലിനെ പറ്റി സുധീർ കരമന പറഞ്ഞത്.

‘ബോംബെ മാർച്ച് 12 എന്ന സിനിമയുടെ ഷൂട്ടിങ് ഹൈദരാബാദിലായിരുന്നുു. സിനിമയിൽ എന്റെ വേഷം കേണൽ ആയിട്ടാണ്. മമ്മൂട്ടിയായി ചെറിയ ഫൈറ്റ് സീൻ ഒക്കെ ഉണ്ട്. പക്ഷെ ഷൂട്ടിനിടയിൽ മമ്മൂക്ക എന്തോ കാര്യത്തിന് അസ്വസ്ഥനായി. സിനിമയുടെ ലൊക്കേഷൻ മാറ്റിയിട്ടും അദ്ദേഹം ഓക്കെ ആയില്ല.

തട്ടികൂട്ടി ചെയ്യേണ്ട എന്ന് കരുതിയാവാം മമ്മൂക്കക്ക് ദേഷ്യം വന്നത്. സംവിധായകന് കാര്യം മനസ്സിലായപ്പോൾ നാളെ ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞു. ശരിയെന്ന് പറഞ്ഞ് മമ്മൂക്ക തിരികെ പോയി’, സുധീർ പറഞ്ഞു. ഷൂട്ടില്ലാത്തത് കൊണ്ട് ഞാനും ഉണ്ണി മുകുന്ദനും ജയനും പിന്നെ കുറച്ച് പേരും കൂടി രാമോജിയിലെ ഗ്രൗണ്ടിലേക്ക് ക്രിക്കറ്റ് കളിക്കാൻ പോയി. ​

അവിടെ പോകുന്ന വേളയിൽ പെട്ടന്നൊരു കോൾ വന്നു. സുധീർ എവിടെ എന്നായിരുന്നു കോൾ ചെയ്ത ആൾ ചോദിച്ചത്. ഞാൻ ഫോൺ വാങ്ങി. പോകുന്ന സമയം ഇവിടെ സിത്താരയിലിറങ്ങണം, മമ്മൂട്ടിക്ക് കാണണമെന്ന് പറഞ്ഞിട്ടുണ്ട്, വിളിച്ചയാൾ എന്നോട് പറഞ്ഞു’.

അതുവരെ കളിയും തമാശയുമായി നിന്നിരുന്ന കാർ പെട്ടെന്ന് നിശബ്ദമായി. പിന്നെ അന്ന് നടന്ന കാര്യങ്ങളെ പറ്റി സംസാരിച്ചു. പിന്നെ പാട്ടുമില്ല, ഒന്നുമില്ല. എല്ലാവരും വണ്ടിയിൽ മിണ്ടാതിരിക്കുകയാണ്. അവർക്കൊക്കെ അങ്ങനെ മിണ്ടാതിരുന്നാൽ മതി. ഞാൻ വേണമല്ലോ പോവാൻ’.

അന്ന് രാവിലെ മുതലുള്ള കാര്യങ്ങൾ ഞാൻ ആലോചിച്ചു. കുഴപ്പമൊന്നുമില്ല. എങ്കിലും എന്നെ വിളിച്ചിരിക്കുകയാണ്. ഞാൻ സിത്താര ഹോട്ടലിൽ ഇറങ്ങി. റിസപ്ഷനിൽ ജോർജേട്ടനെ കണ്ടപ്പോൾ കുറച്ച് സമാധാനമായി. ജോർജേട്ടൻ റിസപ്ഷനിലേക്ക് പോകാൻ പറഞ്ഞു. റിസപ്ഷനിൽ കുറച്ച് നേരം ഇരുന്നപ്പോൾ ജോർജേട്ടൻ വന്നു മുകളിലേക്ക് ചെല്ലാൻ പറഞ്ഞു. റൂമിൽ ചെന്ന് കുറച്ച് കഴിഞ്ഞപ്പോൾ ഒരു ഹാളിലേക്ക് വരാൻ പറഞ്ഞു. ടെൻഷനായി അങ്ങോട്ടേക്ക് മമ്മൂക്കയുടെ അടുത്തേക്ക് പോവുകയാണ്’, സുധിർ വിശദീകരിച്ചു.

മമ്മൂക്കയുടെ അടുത്ത് എത്തി. സദസിൽ കുറച്ച് ആളുകളും ഇരിപ്പുണ്ട്. ദൈവമേ ഇത്രയും ആളുകളുടെ മുമ്പിൽ എന്താ പറയാൻ പോവുന്നത് എന്ന് ഞാൻ ആലോചിച്ചു. ഞാൻ യാന്ത്രികമായാണ് അടുത്തേക്ക് അടുത്തേക്ക് ചെല്ലുന്നത്. മമ്മൂക്ക എന്നെയും അവരെയും നോക്കിയിട്ട് പറഞ്ഞു. ഇതാണ് ഞാൻ പറഞ്ഞ ആൾ, അടുത്ത പടത്തിൽ ഇദ്ദേഹം വേണം’.

”കിങ് ആൻഡ് ദി കമ്മീഷണർ’ എന്ന ചിത്രത്തിലേക്ക് ഉള്ള അവസരം കൂടിയാണ്. എന്റെ ആദ്യത്തെ കൊമേഷ്യൽ ചിത്രത്തിലേക്ക് കൂടിയുള്ള എൻട്രി ആയിരുന്നു അത്. അവിടെ ഇരുന്നവർക്ക് ഒക്കെ കൈ കൊടുത്തെങ്കിലും ഞാൻ വേറൊരു ലോകത്ത് ആയിരുന്നു. മമ്മൂക്കക്കും കൈ കൊടുത്തു. ആ സംഭവം എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല’, സുധീർ കരമന പറഞ്ഞു.

about sudheer karamana

Safana Safu :