ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ക്രൂരമായ തമാശയായി മാറി; തട്ടുപൊളിപ്പൻ സിനിമകൾക്കാണ് ഇപ്പോൾ പുരസ്‌കാരം നൽകുന്നത് ; അടൂർ ഗോപാലകൃഷ്ണൻ പറയുന്നു !

സംവിധായകൻ, തിരക്കഥാകൃത്ത്‌, നിർമ്മാതാവ്‌ എന്നീ നിലകളിൽ മലയാള സിനിമാലോകത്തുനിന്നും ആഗോളപ്രശസ്തി കൈവരിച്ച പ്രതിഭയാണ് അടൂർ ഗോപാലകൃഷ്ണൻ. വെറും സിനിമകള്‍ അല്ല, ജീവിതത്തിന്റെ നേര്‍ക്കാഴചകളാണ് പലപ്പോഴും അടൂര്‍ ഗോപാലകൃഷ്ണന്‍ മലയാളത്തിന് നല്‍കിയിട്ടുള്ളത്.

ഇപ്പോഴിതാ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ക്രൂരമായ തമാശയായി മാറിയെന്ന് പറയുകയാണ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. പുരസ്കാരങ്ങൾക്കായി തെരഞ്ഞെടുക്കുന്ന സിനിമകളുടെ മാനദന്ധം എന്തെന്ന് മനസ്സിലാകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ ഏർപ്പെടുത്തിയ ജോൺ എബ്രഹാം പുരസ്‌കാര ചടങ്ങിൽ പങ്കെടുക്കവേയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

.മുൻപ് മികച്ച ചലച്ചിത്രകാരന്മാരും നിരൂപകന്മാരൊക്കെയാണ് ദേശീയ ചലച്ചിത്ര പുരസ്കാരത്തിന്റെ ജൂറി ആയിരുന്നത്. എന്നാൽ ഇപ്പോൾ അജ്ഞാതരായ ജൂറിയാണ്. ജൂറി ചെയർമാനെക്കുറിച്ച് പോലും കേട്ടിട്ടില്ല. തട്ടുപൊളിപ്പൻ സിനിമകൾക്കാണ് ഇപ്പോൾ പുരസ്‌കാരം നൽകുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ഇത് അന്യായമാണ് എന്നും കേരളത്തെ എല്ലാ രംഗത്ത് നിന്നും പിന്തള്ളാനുള്ള ശ്രമം നടക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

AJILI ANNAJOHN :