സിനിമയിൽ അവസരം ചോദിക്കുന്നതിൽ നാണക്കേട് വിചാരിക്കരുത്, അഭിനയ മോഹമുള്ളവർക്ക് വേണ്ടി നടൻ ബാലാജി ശർമ്മ പറയുന്നു

നടനായും വില്ലനായും ഒരുപോലെ തിളങ്ങി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയായിരുന്നു ബാലാജി ശർമ. കഴിഞ്ഞ 20 വർഷമായി സിനിമ- സീരിയൽ രംഗത്ത് സജീവമാണ് ബാലാജി. മിനിസ്ക്രീനിൽ തിളങ്ങി നിൽക്കുന്ന താരം സിനിമയിലും മികച്ച വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇപ്പോൾ ഇതാ സിനിമയിൽ അവസരം ചോദിക്കുന്നതിൽ നാണക്കേട് വിചാരിക്കേണ്ട ആവശ്യമില്ലെന്ന് ബാലാജി ശർമ പറയുന്നു. അഭിനയ മോഹമുള്ളവർക്ക് വേണ്ടിയാണ് താൻ ഈ കാര്യങ്ങൾ പറയുന്നതെന്നും തനിക്ക് പലപ്പോഴും അവസരം ലഭിച്ചത് നേരിട്ട് പോയി ചോദിച്ചത് കൊണ്ടാണെന്നും അദ്ദേഹം പറയുന്നു
തന്റെ ഫേസ്ബുക്ക് പേജിൽ ഒരു വീഡിയോ പങ്കുവെച്ച് കൊണ്ടാണ് ബാലാജി ഇതേ കുറിച്ച് പറയുന്നത്

നടന്റെ വാക്കുകൾ ഇങ്ങനെ…

സിനിമയിൽ ചാൻസ് ചോദിക്കുന്നത് ഒരു വില കുറഞ്ഞ് പരിപാടിയല്ല. അതിൽ തെറ്റില്ലെന്നും നാണക്കേട് വിചാരിക്കേണ്ട ആവശ്യമില്ലെന്നും താരം വീഡിയോയിൽ പറയുന്നു. താൻ ഇപ്പോഴും ചാൻസ് ചോദിക്കാറുണ്ട്. തനിക്ക് പലപ്പോഴും സിനിമയിൽ അവസരം ലഭിച്ചത് ചാൻസ് ചോദിച്ചത് കൊണ്ടാണ്. തന്റെ ആദ്യത്തെ സിനിമ മുതൽ അവസാനത്തെ സിനിമവരേയും അങ്ങനെയാണ്. ചില സിനിമകൾ തന്നെ നേടിയെത്തിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം സിനിമകളും ചാൻസ് ചോദിച്ച് ലഭിച്ചാതാണെന്നും നടൻ പറയുന്നു. ചാൻസ് ചോദിക്കുന്ന എല്ലാവർക്കും സിനിമ ലഭിക്കണമെന്നില്ല. എങ്കിലും ഒരിക്കലും നിരാശരാകരുത്. ഒരു പരിചയവും ഇല്ലാത്ത ആളുകളോട് താൻ ചാൻസ് ചോദിക്കാറുണ്ടെന്നും ബാലാജി പറയുന്നു. കാസ്റ്റിംഗ് കോൾ കാണുമ്പോൾ അതിലെ ആളുകളുകൾ മെസെഞ്ചറിലൂടെ മെസേജ് അയക്കാറുണ്ട്. സിനമയിൽ തനിക്ക് പറ്റിയ വേഷം വല്ലതും ഉണ്ടെങ്കിൽ തരണമെന്നാണ് സംവിധായകരോട് പറയുന്നത്. സ്വയം വിലയിരുത്തിയതിന് ശേഷം വേണം ചാൻസ് ചോദിക്കാനെന്നും ബാലാജി വീഡിയോയിൽ പറയുന്നു. ചാൻസ് ചോദിച്ചത് കൊണ്ട് സിനിമ കിട്ടണമെന്നില്ല. നമ്മൾ നൂറ് സ്ഥലത്ത് ചോദിക്കുമ്പോഴായിരിക്കും 5 സ്ഥലത്ത് കിട്ടുക.

നമ്മൾ ചോദിക്കുന്നതിന്റെ ഭാഗമായി ചിലപ്പോൾ ചെറിയ ചില കഥാപാത്രങ്ങൾ ലഭിക്കും. എങ്കിലും ഒരിക്കലും തളരരുത്. താൻ വിശ്വസിക്കുന്നത് തനിക്ക് പറ്റിയ കഥാപാത്രങ്ങൾ ഇപ്പോഴും ലഭിച്ചിട്ടില്ല എന്നാണ്. അതുകൊണ്ട് തന്നെ പുതിയ ചിത്രങ്ങൾക്ക് വേണ്ടിയുള്ള അവസരങ്ങൾ ചേദിച്ച് കൊണ്ടിരിക്കും. സിനിമ എന്നത് പട്ടാള ചിട്ടയുള്ള മേഖലയായിട്ടാണ് എനിക്ക് തോന്നിയത്.. നമ്മൾ നല്ലൊരു അഭിനേതാവായിരിക്കും എന്നാൽ സ്വഭാവം മോശമാണെങ്കിൽ നല്ല സിനിമകൾ കിട്ടില്ല. നമ്മൾ നല്ല സ്വഭാവമുള്ള ആളായിരിക്കും എന്നാൽ അഭിനയം ശരിയായില്ലെങ്കുലും സിനിമ ലഭിക്കില്ല. നല്ല സ്വഭാവവും നല്ല അഭിനേതാവുമായിരിക്കും എന്നാൽ നമ്മൾ അഭിനയിച്ച ചിത്രങ്ങൾ വർക്ക് ആയില്ലെങ്കിലും നല്ല അവസരങ്ങൾ ലഭിക്കില്ല. ഇതൊക്കെ തീരുമാനിക്കുന്നത് ദൈവമാണ്. അതിൽ വിശ്വസിക്കുകയെന്നും ബാലാജി പറയുന്നു. സിനിമയിലെ അവഗണനകളും മാറ്റി നിർത്തലുകളും ഒരുപാട് ഉണ്ടാകും, ഇതൊന്നും കാര്യമാക്കേണ്ടതില്ല. അതൊന്നു തനിക്ക് വിധിച്ചിട്ടില്ല എന്ന് കരുതണം. എല്ലാം ഒരു നിമിത്തമാണ്. എല്ലാ കാര്യങ്ങളുംചേർന്ന് വന്നാലേ കാര്യങ്ങൾ നടക്കുകയുള്ളൂ. പുറത്ത് നിന്ന് നോക്കുമ്പോൾ കാര്യങ്ങൾ വളരെ എളുപ്പമാണ്. നമ്മൾ ശ്രമിച്ചു കൊണ്ടിരിക്കണം. ഒരിക്കലും ഒരു വേഷം കിട്ടിയില്ല എന്ന് പറഞ്ഞ് വിഷമിക്കരുതെന്നും ബാലാജി പറയുന്നു. നല്ലദിനങ്ങൾ ആശംസിച്ചു കൊണ്ടാണ് നടൻ വീഡിയോ അവസാനിപ്പിക്കുന്നത്

Noora T Noora T :