ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് എന്നെ പട്ടടയില്‍ വെച്ച് കഴിഞ്ഞാല്‍ ആ ചാരത്തിന് പോലും ആ വേദനയുണ്ടാവും; എന്റെ മകളിപ്പോ ഉണ്ടായിരുന്നെങ്കില്‍ 32 വയസ്സായേനെ!വികാരഭരിതനായി മകളെക്കുറിച്ച് പറഞ്ഞ് സുരേഷ് ഗോപി!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് സുരേഷ് ഗോപി.1965ല്‍ കെ എസ് സേതുമാധവന്‍ സംവിധാനം ചെയ്ത ‘ഓടയില്‍ നിന്ന്’ എന്ന സിനിമയിലൂടെയാണ് സുരേഷ് ഗോപി അരങ്ങേറ്റം കുറിച്ചത്. എണ്‍പതുകളില്‍ മലയാള സിനിമാ കഥാ പരിസരം സ്‌നേഹാര്‍ദ്രമായിരുന്നെങ്കില്‍ ഇത് അടിമുടി മാറ്റിയെഴുതി കരുത്തിന്റെ പ്രതീകങ്ങളെ ആഘോഷിച്ചത് സുരേഷ് ഗോപിയുടെ സുവര്‍ണ്ണകാലത്തോടെയായിരുന്നു. ആക്ഷനും മാസ് ഡയലോഗുകളുമായി സുരേഷ് ഗോപി സ്‌ക്രീനില്‍ നിറഞ്ഞുനിന്നപ്പോള്‍ മലയാളി പ്രേക്ഷകര്‍ അദ്ദേഹത്തെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പ്രായഭേദമില്ലാതെ കുട്ടികളും മുതിര്‍ന്നവരും സുരേഷ് ഗോപിയുടെ ഡയലോഗുകള്‍ ഏറ്റുപറഞ്ഞു. പിന്നീട് അദ്ദേഹത്തിന്റേതായി ഒരുപിടി പോലീസ് വേഷങ്ങളാണ് വെള്ളിത്തിരയിലെത്തിയത്.

തുടക്ക കാലത്ത് ഏറെയും വില്ലന്‍ കഥാപാത്രങ്ങളായിരുന്നു സുരേഷ് ഗോപി അവതരിപ്പിച്ചിരുന്നത്. പിന്നീട് കമ്മീഷണര്‍ എന്ന ചിത്രത്തിലെ ഭരത് ചന്ദ്രന്‍ ഐപിഎസ് എന്ന വേഷം സുരേഷ് ഗോപിയുടെ കരിയര്‍ മാറ്റിമറിക്കുകയായിരുന്നു. പോലീസ് കഥാപാത്രങ്ങള്‍ എന്ന് കേട്ടാല്‍ മലയാളികളുടെ മനസില്‍ ആദ്യം ഓടിയെത്തുന്ന പേര് സുരേഷ് ഗോപിയുടേതായിരിക്കും. കാക്കിയും തോക്കുമായി നില്‍ക്കുന്ന സുരേഷ് ഗോപി ഒരു കാഴ്ച തന്നെയാണെന്ന് സഹതാരങ്ങള്‍ പോലും പറഞ്ഞിട്ടുണ്ട്.

അകാലത്തില്‍ തന്നെ വിട്ടുപോയ ലക്ഷ്മിയെന്ന മകളെക്കുറിച്ച് വാചാലനാവാറുണ്ട് സുരേഷ് ഗോപി. 1992 ജൂണ്‍ 6നായിരുന്നു ലക്ഷ്മിയുടെ വിയോഗം. അപകടത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. ലക്ഷ്മിയെക്കുറിച്ച് പറഞ്ഞ് വികാരഭരിതനായുള്ള സുരേഷ് ഗോപിയുടെ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. പാപ്പനുമായി ബന്ധപ്പെട്ട പ്രമോഷണല്‍ പരിപാടിക്കിടെ അവതാരകയുടെ പേര് ലക്ഷ്മി എന്ന് പറഞ്ഞപ്പോഴായിരുന്നു അദ്ദേഹം കരഞ്ഞത്. ഓൺലൈൻ മീഡിയക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സുരേഷ് ഗോപി വികാരഭരിതനായത്. എന്റെ മകളിപ്പോ ഉണ്ടായിരുന്നെങ്കില്‍ 32 വയസ്. 32 വയസായ ഏതൊരു പെണ്‍കുട്ടിയേയും കണ്ടുകഴിഞ്ഞാല്‍ കെട്ടിപ്പിടിച്ച് അവളെ ഉമ്മ വെക്കാന്‍ കൊതിയാണ്. ലക്ഷ്മിയുടെ നഷ്ടം എന്ന് പറയുന്നത് എന്നെ പട്ടടയില്‍ വെച്ച് കഴിഞ്ഞാല്‍ ആ ചാരത്തിന് പോലും ആ വേദനയുണ്ടാവും. അഭിമുഖത്തിനായെത്തിയ പെണ്‍കുട്ടിയുടെ പേര് ലക്ഷ്മിയാണെന്നറിഞ്ഞപ്പോഴായിരുന്നു സുരേഷ് ഗോപി വികാരഭരിതനായത്.

എന്റെ കരിയറില്‍ ഒരുപാട് കാര്യങ്ങള്‍ സമ്മാനിച്ചയാളാണ് ലക്ഷ്മിയെന്ന് പറഞ്ഞ് കരയുകയായിരുന്നു സുരേഷ് ഗോപി. കണ്ണ് നനയിപ്പിക്കുന്ന വീഡിയോ എന്ന് പറഞ്ഞായിരുന്നു ആരാധകരെത്തിയത്. ആ മോളുടെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവും. അച്ഛന്‍ സിനിമയിലേക്ക് തിരികെ എത്തിയപ്പോള്‍. ആരൂടെയായാലും കണ്ണ് നിറഞ്ഞ് പോവും. ഒരു അച്ഛന്‍ നല്ല മനസിന്റെ ഉടമയെന്നുള്ള കമന്റുകളും വീഡിയോയ്ക്ക് താഴെയുണ്ട്.ഇങ്ങനെയൊരു അച്ഛന്റെ മകളായി ജനിച്ചു എന്നതാണ് ലക്ഷ്മി ചെയ്ത പുണ്യം. ഹൃദയം കൊണ്ട് സ്‌നേഹിക്കുന്ന, സ്‌നേഹിക്കാന്‍ മാത്രമറിയാവുന്ന ഒരച്ഛന്‍. ആ കണ്ണുനിറഞ്ഞ് കണ്ടപ്പോള്‍ വല്ലാത്തൊരു വിങ്ങല്‍ മനസിന്. എന്റെ കണ്ണും നിറഞ്ഞു, വല്ലാതെ സങ്കടം തോന്നിയെന്നുമായിരുന്നു കമന്റുകള്‍.

മക്കളുടെ അടുത്ത് സ്ട്രിക്ടായ അച്ഛനല്ല ഞാന്‍. എല്ലാ സ്വാതന്ത്ര്യവും കൊടുക്കാറുണ്ട്. മാധവ് എന്നെ കൂട്ടുകാരനെപ്പോലെയാണ് കാണുന്നത്. അളിയാ എന്ന് അവനെന്നെ വിളിക്കുമോയെന്ന് അറിയില്ല. അളിയാ അല്ല അച്ഛായെന്ന് അവന്‍ വിളിക്കുമായിരിക്കും. പെണ്‍മക്കള്‍ക്കും സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട്. ഒരു മകള്‍ അത് ശരിക്കും ഉപയോഗിക്കുന്നുണ്ടെന്നുമായിരുന്നു സുരേഷ് ഗോപി പറഞ്ഞത്.

AJILI ANNAJOHN :