മിതമായ ഭക്ഷണം കഴിച്ചിട്ടും ശരീരഭാരം കൂടിയതിൽ അസ്വസ്ഥനായി, 3 മണിക്കൂറോളം ജിമ്മിൽ പോയി ആത്മാർത്ഥമായി പരിശ്രമിച്ചു, കൃത്യമായി നടത്തുന്ന ബോഡി ചെക്കപ്പും; എന്നിട്ടും 41ാം വയസ്സിൽ കുഴഞ്ഞു വീണു മരണം!;ദീപേഷിൻ്റെ അപ്രതീക്ഷിത വിയോഗത്തെ കുറിച്ച് സഹതാരം !

കഴിഞ്ഞ ദിവസമായിരുന്നു പ്രശസ്‌ത ടിവി താരം ദീപേഷ് ഭാനിൻ്റെ അപ്രതീക്ഷിത വിയോഗം . നടൻ്റെ വിയോഗ വാർത്ത കേട്ട ഞെട്ടലിൽ നിന്ന് ആരാധകർ ഇതുവരെ മുക്തരായിട്ടുമില്ല. ശരീരസൌന്ദര്യം കൃത്യമായി സൂക്ഷിക്കുന്ന, ഒരുവിധത്തിലുമുള്ള ദുശ്ശീലങ്ങളുമില്ലാത്ത നടൻ്റെ മരണം വളരെ അപ്രതീക്ഷിതമായിരുന്നു. അടുത്തിടെ നാൽപ്പതുകളിൽ മരിക്കുന്ന നടന്മാരുടെ പട്ടികയിൽ ദീപേഷ് അവസാന കണ്ണിയായി ചേർക്കപ്പെട്ടിരിക്കുകയാണ്. കന്നഡ നടൻ പുനീത് രാജ്കുമാർ നാൽപത്തിയാറാം വയസ്സിലായിരുന്നു മരിച്ചത്. ശരീരസൌന്ദര്യത്തിൻ്റെ കാര്യത്തിൽ കണിശത പാലിക്കുന്ന നടൻ്റെ അപ്രതീക്ഷിത വിയോഗം സാൻഡൽ വുഡിനെ ഒട്ടാകെ ഞെട്ടിച്ചിരുന്നു, ബോളിവുഡ് സീരിയൽ നടൻ സിദ്ധാർഥ് ശുക്ല അന്തരിച്ചത് നാൽപതാം വയസ്സിലായിരുന്നു. അതിനു പിന്നാലെയാണ് നാൽപത്തിയൊന്നുകാരനായ ദീപേഷ് ഭാനും അകാലത്തിൽ മരിച്ചത്. ദീപേഷ് ഭാനിൻ്റെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തുവരുമ്പോൾ ആരാധകർക്ക് വിതുമ്പാൻ മാത്രമേയാകുന്നുള്ളൂ.

മദ്യപാനമോ പുകവലിയോ പോലുള്ള ദുശ്ശീലങ്ങളൊന്നും ഇല്ലാതിരുന്ന നടനായിരുന്നു ദീപേഷ് ഭാൻ. ഒരു പക്കാ ക്ലീൻ മനുഷ്യനായിരുന്നു അദ്ദേഹം. പത്ത് ദിവസങ്ങൾക്ക് മുൻപായിരുന്നു നടൻ തൻ്റെ ഫുൾ ബോഡി ചെക്കപ്പ് നടത്തിയത്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നതി ഞങ്ങൾക്കെല്ലാം ഞെട്ടലുണ്ട് എന്നായിരുന്നു ദീപേഷ് ഭാൻ്റെ സഹതാരവും നടൻ്റെ സുഹൃത്തുമായ ആസിഫ് ഷെയ്ഖ് തൻ്റെ ഭാഭിജിയിലെ സഹതാരത്തിൻ്റെ അപ്രതീക്ഷിത വിയോഗത്തെ കുറിച്ച് പറയുന്നത്.

‘41 വയസ്സ് മാത്രമായിരുന്നു അവൻ്റെ പ്രായം. ഇനിയും ഒരുപാട് മികച്ച വേഷങ്ങൾ ചെയ്യാനുണ്ടായിരുന്നു. ഇത്രയും നേരത്തേ പോകുമെന്നു ഒരിക്കൽ പോലും കരുതിയില്ല. ശരീരസൗന്ദര്യം നോക്കുന്നതിൽ ദീപേഷ് കണിശക്കാരനായിരുന്നു. ദിവസം മൂന്നു മണിക്കൂറിലേറെ ജിമ്മിൽ ചെലവഴിക്കുമായിരുന്നു ദീപേഷ്. ഭക്ഷണം പലപ്പോഴും കൃത്യമായി കഴിച്ചിരുന്നില്ലെന്ന് ആസിഫ് പറയുന്നു. ഭക്ഷണം ഒഴിവാക്കുന്നതിൻ്റെ കാര്യത്തിൽ പലപ്പോഴും ഞാൻ അവനെ വഴക്ക് പറയാറുണ്ടായിരുന്നു. അമിതമായി വ്യായാമം ചെയ്യരുത് എന്ന് ഉപദേശിക്കാറുമുണ്ടായിരുന്നു. തലച്ചോറിലെ രക്തസ്രാവം മൂലമായിരുന്നു അദ്ദേഹത്തിൻ്റെ മരണമെന്നും ആസിഫ് പറയുന്നു.

ഇടക്കാലത്ത് തൻ്റെ ശരീരഭാരം അമിതമായി വർധിച്ചതിൽ ദീപേഷ് ഭാൻ വല്ലാതെ അസ്വസ്ഥനായിരുന്നു. ആഹാരം കുറയ്ക്കുകയും വ്യായാമത്തിൻ്റെ തോത് കൂട്ടുകയും ചെയ്‌താണ് ദീപേഷ് സമാധാനം കണ്ടെത്തിയത്. മണിക്കൂറുകൾ ജിമ്മിൽ ചെലവഴിച്ച ശേഷം ക്രിക്കറ്റ് കളിക്കാറുണ്ടായിരുന്നു. അതായിരുന്നു അദ്ദേഹത്തിൻ്റെ അടുത്തകാലമായുള്ള ദിനചര്യ. ഒരു ഓവർ മികച്ച രീതിയിൽ പൂർത്തിയാക്കിയ ശേഷം കുനിഞ്ഞ് തൊപ്പിയെടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അദ്ദേഹം കുഴഞ്ഞുവീണതെന്നും ആസിഫ് പറയുന്നു.

വീട്ടിൽ നിന്ന് 5 കിലോമീറ്റർ മാത്രം ദൂരെയുള്ള ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും അവിടെയെത്തിയപ്പോഴേക്കും അവൻ പോയിരുന്നുവെന്നും ദീപേഷ് ഭാനിൻ്റെ അടുത്ത സുഹൃത്തും നടനുമായ ആസിഫ് ഷെയ്ഖ് പറയുന്നത്. അവൻ മരിച്ചപ്പോൾ കണ്ണിൽ നിന്നും രക്തം ഒഴുകുന്നുണ്ടായിരുന്നുവെന്ന് നടൻ പറയുന്നു. ആദ്യം ഈ വാർത്ത അറിഞ്ഞപ്പോൾ എന്നെ വിളിച്ച രോഹിതാഷ്വ് പ്രാങ്ക് ചെയ്യുകയാണ് എന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷേ പിന്നീടാണ് അവൻ പോയി എന്ന് താൻ മനസിലാക്കിയതെന്നും ആസിഫ് പറയുന്നു.

AJILI ANNAJOHN :