‘ഏജന്റിലെ അങ്ങയുടെ സാന്നിധ്യത്തിന് അഭിനന്ദനം’; ഏജന്റിലെ പ്രകടനത്തിന് മമ്മൂട്ടിയെ പ്രശംസിച്ച് നാഗാര്‍ജുന

നാഗാര്‍ജുനയുടെ മകന്‍ അഖില്‍ അക്കിനേനി നായകനാവുന്ന തെലുങ്ക് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഏജന്റിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് എത്തിയിരുന്നു. ചിത്രത്തില്‍ മമ്മൂട്ടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈനിക ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.

ഇപ്പോഴിതാ ഏജന്റിലെ മമ്മൂട്ടിക്ക് അഭിനന്ദനം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജ്ജുന. ട്വിറ്ററിലൂടെയാണ് താരം മമ്മൂട്ടിക്ക് അഭിനന്ദനവുമായി എത്തിയത്. ‘ഏജന്റിലെ അങ്ങയുടെ സാന്നിധ്യത്തിന് അഭിനന്ദനം’ എന്നാണ് നാഗാര്‍ജ്ജുന ടീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. 85 ലക്ഷത്തിലധികം പേര്‍ ഇതുവരെ ടീസര്‍ കണ്ടുകഴിഞ്ഞു.

ടീസറില്‍ അഖില്‍ അക്കിനേനിയാകാള്‍ സ്‌കോര്‍ ചെയ്തത് മമ്മൂട്ടി ആണെന്നാണ് തെലുങ്ക് പ്രേക്ഷകരുടെ വാദം. ഇത് സംബന്ധിച്ച് നിരവധി ട്വീറ്റുകളാണ് വരുന്നത്. സ്‌ക്രീന്‍ പ്രെസെന്‍സ് കുടുതല്‍ ഉണ്ടായിരുന്നത് മമ്മൂട്ടിക്കായിരുന്നു എന്നും, ടീസറിലെ മമ്മൂട്ടിയുടെ മാസ് ലുക്ക് ഏറെ ഇഷ്ടപ്പെട്ടു എന്ന് പറയുന്നവരും ഏറെയാണ്.

അതേസമയം, ടീസറിന് മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ലഭിക്കുന്നത്. 65 ലക്ഷത്തിലധികം പേര്‍ ഇതുവരെ ടീസര്‍ കണ്ടുകഴിഞ്ഞു. പാന്‍ ഇന്ത്യന്‍ റിലീസ് ആയെത്തുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്യും. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രം സുരേന്ദര്‍ റെഡ്ഢിയാണ് സംവിധാനം ചെയ്യുന്നത്.

Vijayasree Vijayasree :