എൻ്റെ കയ്യിൽ പാസ് ഇല്ല, എടുക്കാൻ പൈസ ഇല്ലാഞ്ഞിട്ടാണ്’; വനിതാ ഫിലിം മേളയിൽ നിന്ന് ആന്തോളജി ചിത്രമായ ‘ഫ്രീഡം ഫൈറ്റ്’ ഒഴുവാക്കിയതിനെതിരെ സംവിധായിക!

കോഴിക്കോട് നടക്കുന്ന മൂന്നാമത് വനിതാ ഫിലിം മേളയിൽ നിന്ന് ആന്തോളജി ചിത്രമായ ‘ഫ്രീഡം ഫൈറ്റ്’ ഒഴുവാക്കിയതിനെതിരെ പ്രതികരണവുമായി സംവിധായിക കുഞ്ഞില മാസിലാമണി. ‘ഫ്രീഡം ഫൈറ്റ്’ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമയായിട്ടും ചലച്ചിത്ര മേളയിലേക്ക് തെരഞ്ഞെടുക്കപ്പടാത്തതിനെ കുറിച്ച് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനോട് ക്യുറേറ്റർ, സെക്ഷൻ പ്രോസസ്സ് തുടങ്ങിയ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ സന്ദേശമയച്ച് രണ്ടു ദിവസമായിട്ടും മറുപടി നൽകിയില്ല എന്നും ഇതേ കാര്യം ചോദിച്ചുകൊണ്ട് ദീദി ദാമോദരനെയും ബന്ധപ്പെട്ടിരുന്നു എന്നും കുഞ്ഞില പറയുന്നു. ഇതിന് പ്രതിഷേധമറിയിച്ചുകൊണ്ടാണ് ഫേസ്ബുക് കുറിപ്പ്.ഇന്ന് വൈകുന്നേരം ആറ് മണിക്ക് ഈ ഫെസ്റ്റിവലിന്റെ ഉദ്ഘാടന ചിത്രം കാണാൻ ഞാൻ പോകുന്നുണ്ട്. എൻ്റെ കയ്യിൽ പാസ് ഇല്ല. എടുക്കാൻ പൈസ ഇല്ലാത്തതിനാലാണ് .

ഉദ്ഘാടന ചിത്രം ഒരു സ്ത്രീ സംവിധായികയുടെ ചിത്രമാണ്. സിനിമയെ കുറിച്ച് കുറെ കേട്ടിട്ടുണ്ട്. പൈസ ഇല്ലാത്തത് കൊണ്ട് തന്നെ ചിത്രം കാണാൻ കഴിഞ്ഞിട്ടില്ല.’ എന്നാണ് പരിഹാസരൂപേണയുള്ള കുഞ്ഞിലയുടെ പോസ്റ്റ്. ഒപ്പം സംവിധായകൻ രഞ്ജിത്തിനയച്ച വാട്സാപ്പ് സന്ദേശവും കുഞ്ഞില പങ്കുവച്ചിട്ടുണ്ട്.വിമെന്‍സ് ഫിലിം ഫെസ്റ്റിവലില്‍ സിനിമകൾ തെരഞ്ഞെടുക്കാനുള്ള കമ്മിറ്റി, ക്യുറേറ്റർ, സെക്ഷൻ പ്രോസസ്സ് തുടങ്ങിയ വിവരങ്ങൾ തരുമോ, അസംഘടിതർ (ഫ്രീഡം ഫൈറ്റ്) എന്ന, എന്റെ ഏറെ ചർച്ചചെയ്യപ്പെട്ട, അത്യാവശ്യം ഭേദപ്പെട്ട ഒന്ന് തന്നെയായ സിനിമ എന്തുകൊണ്ട് അതിൽ ഉൾപ്പെടുത്തിയില്ല എന്ന് ലിസ്റ്റ് കണ്ടപ്പോൾ എനിക്ക് സംശയം തോന്നി.

അതുകൊണ്ടാണ് ഇത് ചോദിച്ചത്. ദീദിയോടും ചോദിച്ചിട്ടുണ്ട്. ദീദിയും നിങ്ങൾ പങ്കെടുത്ത മീറ്റിംഗിൽ ഉണ്ടായിരുന്നു എന്ന് ചിത്രങ്ങളിൽ നിന്ന് മനസിലാക്കിയത് കൊണ്ട്.’ എന്നാണ് രഞ്ജിത്തിനയച്ച വാട്സാപ്പ് സന്ദേശത്തിൽ കുഞ്ഞിൽ പറയുന്നത്.കുഞ്ഞില മാസിലാമണിയുടെ ഫേസ്ബുക് പോസ്റ്റ്
ഇന്ന് വൈകുന്നേരം ആറ് മണിക്ക് ഈ ഫെസ്റ്റിവൽ ഇൻ്റെ ഉദ്ഘാടന ചിത്രം കാണാൻ ഞാൻ പോകുന്നുണ്ട്. എൻ്റെ കയ്യിൽ പാസ് ഇല്ല. എടുക്കാൻ പൈസ ഇല്ലാഞ്ഞിട്ട് ആണ്. ഉദ്ഘാടന ചിത്രം ഒരു സ്ത്രീ സംവിധായികയുടെ ചിത്രമാണ്. സിനിമയെ കുറിച്ച് കുറെ കേട്ടിട്ടുണ്ട്. പൈസ ഇല്ലാത്തത് കൊണ്ട് തന്നെ കാണാൻ കഴിഞ്ഞിട്ടില്ല.

ഞാൻ അവിടെ ചെല്ലുമ്പോൾ എനിക്ക് ഗസ്റ്റ് എന്ന പാസ് തരണം. അത് മുഴുവൻ ഫെസ്റ്റിവലിലെ സിനിമകൾ കാണാൻ എന്നെ അനുവദിക്കുന്ന ഒന്നായിരിക്കണം. കാരണം എനിക്ക് ‘നിഷിദ്ധോ’ എന്ന താരയുടെ ചിത്രം കാണണം. അതിൽ എൻ്റെ സുഹൃത്തായ കനിയുടെ അഭിനയം കാണണം. പ്രസംഗത്തിൽ ഞാൻ എന്തുകൊണ്ട് ഈ പോസ്റ്റ് ഇട്ടു എന്ന് വ്യക്തമാക്കും. വേദിയിൽ ഉള്ള ആർക്കെങ്കിലും എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ ഈ പോസ്റ്റിലെ ഓരോ വരിയും ഉൾപ്പെടെ ഉള്ള കാര്യങ്ങളെ കുറിച്ച് അവിടെ വെച്ച് സംവാദത്തിന് തയ്യാറാവണം. സ്കൂളുകളിൽ സംവാദം മത്സരം നടത്താറില്ലേ. അത് പോലെ. അതായത് യുക്തി ലോജിക് റീസണിങ് മാത്രം ഉപയോഗിച്ച് സംവാദം.


ചിത്രത്തിൽ കാണുന്ന മെസ്സേജ് അയച്ചിട്ട് ബ്ലൂ ടിക്ക് വന്നിട്ട് രണ്ട് ദിവസം ആയി എന്നാണ് ഓർമ്മ. മലയാള മനോരമയിലെ ഒരു ജേർണലിസ്റ്റ് ഇവിടെ ഒരു സ്റ്റോറിക്ക് സാധ്യത ഉണ്ടോ എന്ന് എന്നോട് ചോദിച്ചിരുന്നു. അദ്ദേഹമാണ് എനിക്ക് സംവിധായകൻ രഞ്ജിത്തിൻ്റെ നമ്പർ തന്നത്. ഇത് ചരിത്രപരമായി ഇടത് വിരുദ്ധത ഉള്ള മലയാള മനോരമയിൽ വരേണ്ട സ്റ്റോറി അല്ല. ഇത് ഏഷ്യാനെറ്റ് ന്യൂസിൽ വരേണ്ട സ്റ്റോറി ആണ്.ന്നെ ഉദ്ഘാടന ചടങ്ങിൽ ഒരു അതിഥിയായി (പാസ് ഉണ്ടേ) വേദിയിൽ ഇരുത്തണം. എനിക്ക് പ്രസംഗിക്കാൻ അവസരം തരണം.

AJILI ANNAJOHN :