ജെ.സി.ഡാനിയേൽ പുരസ്കാരം സംവിധായകൻ കെ.പി.കുമാരന് ; അടുത്ത മാസം മൂന്നിന് മുഖ്യ മന്ത്രി പുരസ്‌കാരം സമ്മാനിക്കും!

ജെ.സി.ഡാനിയേൽ പുരസ്കാരം സംവിധായകൻ കെ.പി.കുമാരന്. അരനൂറ്റാണ്ട് കാലത്തെ സിനിമാ പ്രവർത്തനത്തിലുള്ള അംഗീകാരമായാണ് പുരസ്കാരം. അടുത്ത മാസം മൂന്നിന് മുഖ്യ മന്ത്രി പുരസ്‌കാരം സമ്മാനിക്കും. 5 ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.മലയാളചലച്ചിത്ര മേഖലക്ക് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി കേരള സർക്കാരിനു കീഴിലുള്ള കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നൽകുന്ന പുരസ്കാരമാണ് ജെ.സി. ഡാനിയേൽ അവാർഡ്.മലയാളത്തിലെ ഏറ്റവും തലമുതിർന്ന സംവിധായകനാണ് കെ.പി.കുമാരൻ. ദേശീയ ചലച്ചിത്രപുരസ്കാരം നേടിയ രുഗ്മിണിയും തോറ്റവും അതിഥിയുമുൾപ്പെടെ എന്നും വ്യത്യസ്തമായ സിനിമകൾ സൃഷ്ടിച്ച ചലച്ചിത്രകാരൻ.

മലയാള സിനിമയുടെ പിതാവ് എന്ന് അറിയപ്പെടുന്ന ജെ.സി ദാനിയേലിന്റെ പേരിലാണ് ഈ പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. നിർമ്മാതാവും വിതരണക്കാരനുമായ ടി.ഇ വാസുദേവനാണ് പ്രഥമ പുരസ്കാരം നേടിയത്2007-ലെ പുരസ്കാരം ഛായാഗ്രാഹകനായ മങ്കട രവിവർമ്മക്കാണ്‌ ലഭിച്ചത്. 2008-ലെ പുരസ്കാരം ജനറൽ പിക്ചേഴ് രവി എന്നറിയപ്പെടുന്ന കെ. രവീന്ദ്രനാഥൻ നായർക്ക് ലഭിച്ചു. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2012-ലെ ജെ സി ഡാനിയേൽ പുരസ്ക്കാരം ജെ. ശശികുമാറിനു ലഭിച്ചു.

AJILI ANNAJOHN :