കുമരകത്ത് നിന്നുള്ള ഗ്ലാമറസ് ചിത്രങ്ങളുമായി നടി എസ്തര്‍ അനില്‍; കമന്റുകളുമായി ആരാധകര്‍

മലയാളികള്‍ക്കേറെ പ്രിയങ്കരിയായ നടിയാണ് എസ്തര്‍ അനില്‍. വളരെ കുറച്ച് കഥാപാത്രങ്ങളിലൂടെ തന്നെ പ്രേക്ഷക പ്രീതി സ്വന്തമാക്കിയ താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.

ചിലപ്പോഴെല്ലാം വലിയ രീതിയിലുള്ള സൈബര്‍ ആക്രമണവും താരത്തിനെതിരെ വരാറുണ്ട്. എന്നിരുന്നാലും ചിത്രങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് ആരാധകര്‍ സ്വീകരിക്കുന്നത്. ഇപ്പോഴിതാ എസ്തര്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. കുമരകത്ത് നിന്നുള്ള പഴയ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. ബാലതാരമായി കടന്നുവന്ന് പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചലച്ചിത്രതാരമാണ് എസ്തര്‍ അനില്‍. അജി ജോണ്‍ സംവിധാനം ചെയ്ത നല്ലവന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്.

തുടര്‍ന്ന് ഒരു യാത്രയില്‍, കുഞ്ഞനന്തന്റെ കട, മല്ലൂസിംഗ്, ഡോക്ടര്‍ ലൗ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു. 2013ല്‍ പുറത്തിറങ്ങിയ ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ടത്. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത ഓള് ആണ് നായികയായി അഭിനയിച്ച ആദ്യ ചിത്രം.

Vijayasree Vijayasree :