നടൻ വിക്രം ആശുപത്രിയിൽ; തീവ്രപരിചരണ വിഭാഗത്തിൽ ; കണ്ണീരോടെ ആരാധകർ !

തെന്നിന്ത്യന്‍ താരം തമിഴ് നടൻ ചിയാൻ വിക്രം ആശുപത്രിയിൽ .ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് താരത്തെ ചെന്നൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ചെന്നൈയിലെ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു താരത്തെ മാറ്റിയതായാണ് തമിഴ് മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്. നെഞ്ചു വേദനയുണ്ടായതായാണ് ആദ്യ റിപ്പോർട്ടുകൾ.

തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയപെട്ട താരമാണ് വിക്രം. തമിഴ്‌നാട്ടിലെ പരമകുടിയാണ് സ്വദേശം.1990ല്‍ ‘എന്‍ കാതല്‍ കണ്‍മണി’ എന്ന തമിഴ് ചിത്രത്തില്‍ അഭിനയിച്ചു. തുടര്‍ന്ന് തന്തു വിട്‌തേണ്‍ എന്നൈ , മീരാ, കാവല ഗീതം തുടങ്ങിയ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു.എന്നാല്‍ ചിത്രങ്ങളൊക്കെയും പരാജയപെട്ടു. പിന്നീട് മലയാളത്തില്‍ നായകനായും സഹനടനായും അഭിനയിച്ചു. 1993ല്‍ ‘ദ്രുവം’ എന്ന മലയാളചിത്രത്തില്‍ ഭദ്രന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.സൈന്യം, ഇന്ദ്രപ്രസ്തം, ,രജപുത്രന്‍, ഇതാ ഒരു സ്‌നേഹഗാഥ, മയൂരനൃത്തം എന്നിവയാണ് അഭിനയിച്ച മറ്റു മലയാള ചിത്രങ്ങള്‍.

1998ല്‍ ബാല സംവിധാനം ചെയ്ത ‘സേതു’ എന്ന ചിത്രത്തിലൂടെയാണ് വിക്രം ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപെടാന്‍ തുടങ്ങിയത്. തുടര്‍ന്ന് ധൂള്‍, സാമി എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. മൂന്ന് ചിത്രങ്ങളും മികച്ച വിജയമാണ് നേടിയത്. പ്രശസ്ത സംവിധായകരായ ശങ്കര്‍, മണിരത്‌നം എന്നിവരുടെ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചിട്ടുണ്ട്. 2003ല്‍ മികച്ച നടനുള്ള ദേശീയപുരസ്‌ക്കാരവും, 2005ല്‍ ഫിലിംഫെയര്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.

AJILI ANNAJOHN :