ആര്‍ആര്‍ആര്‍ ഒരു സ്വവര്‍ഗപ്രണയ ചിത്രം, ആലിയ ഭട്ട് വെറുമൊരു ഉപകരണം മാത്രം; വിവാദത്തിലായി റസൂല്‍ പൂക്കുട്ടിയുടെ വാക്കുകള്‍

ഈ വര്‍ഷം റിലീസ് ചെയ്ത് ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയ ചിത്രമാണ് എസ് എസ് രാജമൗലയുടെ ആര്‍ ആര്‍ ആര്‍. ഇപ്പോഴിതാ റസൂല്‍ പൂക്കുട്ടി ചിത്രത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വിവാദമാകുന്നത്.

ആര്‍ആര്‍ആര്‍ ഒരു സ്വവര്‍ഗപ്രണയ ചിത്രമെന്നാണ് അദ്ദേഹം പറയുന്നത്. ഇതില്‍ ആലിയ ഭട്ട് വെറുമൊരു ഉപകരണം മാത്രമായിരുന്നുവെന്നും റസൂല്‍ പൂക്കുട്ടി പറഞ്ഞിരുന്നു.

നടനും എഴുത്തുകാരനുമായ മുനിഷ് ഭരദ്വാജിന്റെ ട്വീറ്റിന് മറുപടി നല്‍കിക്കൊണ്ടാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി ആര്‍.ആര്‍.ആര്‍ എന്നു പേരുള്ള മാലിന്യത്തിന്റെ 30 മിനിറ്റ് കണ്ടു എന്ന് മുനിഷ് ട്വീറ്റ് ചെയ്തപ്പോള്‍, അതിനു മറുപടി നല്‍കികൊണ്ട് റസൂല്‍ പൂക്കുട്ടി പറഞ്ഞത്.

റാം ചരണ്‍, ജൂനിയര്‍ എന്‍ ടി ആര്‍, അജയ്, ദേവ്ഗണ്‍, അലിയുടെ ഭട്ട്, ഒളിവിയ മോറിസ്, സമുദ്രക്കനി തുങ്ങി ഒരു വലിയ താരനിര തന്നെയണിനിരന്ന ഈ ചിത്രം ആയിരം കോടിക്ക് മുകളിലാണ് ആഗോള കളക്ഷന്‍ നേടിയത്.

മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലൊക്കെ റിലീസ് ചെയ്ത ഈ ചിത്രത്തിന് വിദേശ പ്രേക്ഷകരുടെ ഇടയിലും വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. ഒടിടി റിലീസിന് ശേഷവും ഈ ചിത്രത്തെ തേടി ഹോളിവുഡില്‍ നിന്ന് വരെ അഭിനന്ദനമെത്തിയിരുന്നു.

Vijayasree Vijayasree :