പുറത്ത് നടക്കുന്നതാണ് യഥാര്‍ത്ഥ ഗെയിം എന്ന് പോലും തോന്നിയിരുന്നു; ഒറ്റയ്ക്ക് പോയ ഞാന്‍ തിരിച്ചെത്തുന്നതും ഒറ്റയ്ക്കാണ്; തനിയെ നിന്നാണ് ഓരോ മത്സരവും കളിച്ചത്; ഞാൻ വിന്നർ ആയി; ബിഗ് ബോസ് ജീവിതത്തെ കുറിച്ച് ധന്യ മേരി വര്‍ഗ്ഗീസ്!

ഗ്രാന്റ് ഫിനാലെ കഴിഞ്ഞിട്ടും ബി​ഗ് ബോസ് നാലാം സീസണാണ് എല്ലാവർക്കുമിടയിലെ ചർച്ചാ വിഷയം. വിജയിയെ തെരഞ്ഞെടുത്തത്തിൽ അടക്കം അഭിപ്രായ വ്യത്യാസങ്ങളുണ്ട്. ദിൽഷ പ്രസന്നനാണ് നാലാം സീസണിൽ വിജയിയായത്.

രണ്ടും മൂന്നും സ്ഥാനങ്ങളിൽ ബ്ലെസ്ലിയും റിയാസുമെത്തി. തുടക്കം മുതൽ നന്നായി കളിച്ചിരുന്ന മത്സരാർഥിയായിരുന്നു ദിൽഷ എങ്കിൽ കൂടിയും അവസാനമായപ്പോഴേക്കും ദിൽഷയ്ക്ക് വോട്ട് സംഘടിപ്പിച്ച് കൊടുക്കുന്നതിന് പുറത്തായ മത്സരാർഥി റോബിന്റെ ഇടപെടലുണ്ടായി.

ഓരോ മത്സരാര്‍ത്ഥിയേയും കൂടുതല്‍ അറിയുന്നതിനുള്ള അവസരമാണ് ബിഗ് ബോസ് ഒരുക്കിത്തരുന്നത്. പരിചിതരായ മത്സരാര്‍ത്ഥകള്‍ക്കൊപ്പം തികച്ചും അപരിചിതരായവരേയും ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിക്കുകയാണ് ബിഗ് ബോസ്.

ധന്യ മേരി വര്‍ഗ്ഗീസ് എന്ന അഭിനത്രിയില്‍ നിന്നും ധന്യയുടെ ജീവിതത്തിലേയ്ക്ക് പ്രേക്ഷകരെ എത്തിച്ചത് ബിഗ് ബോസാണ്. അഭിനേത്രി എന്ന നിലയില്‍ ഏറെ പ്രേക്ഷക സ്വീകാര്യതയില്‍ നില്‍ക്കുമ്പോഴായിരുന്നു ധന്യയുടെ പേരില്‍ ചില കേസുകള്‍ വരുന്നത്.

ഇതോടെ ജീവിതത്തില്‍ ഒരുപാട് ദുരിതങ്ങളെ അഭിമുഖീകരിച്ചാണ് ഇവിടെവരെ എത്തി നില്‍ക്കുന്നത്. സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടത് മാത്രമായിരുന്നു പ്രേക്ഷകര്‍ക്ക് അറിയാമായിരുന്നത്. എന്നാല്‍ ഇതിന്റെ മറ്റൊരു മുഖം വ്യക്തമായത് ധന്യയുടെ തുറന്ന് പറച്ചിലിലൂടെയാണ്.

ഇപ്പോഴിതാ ബിഗ് ബസ് വീട്ടിലെ അനുഭവങ്ങള്‍ തുറന്ന് പുറയുകയാണ് ധന്യ. പുറത്ത് നടന്നത് എന്താണെന്ന് അറിയാതെയാണ് അവിടെ നിന്നത്. 100 ദിവസെ നില്‍ക്കാന്‍ പറ്റിയത് വലിയ കാര്യമാണ്. കാരണം അവിടെ സര്‍വൈവ് ചെയ്യുക എന്ന് പറയുന്നത് തന്നെ വലിയ കാര്യം. നമ്മള്‍ വിചാരിക്കുന്നതുപോലെ നില്‍ക്കാന്‍ പറ്റില്ല അവിടെ. ഇത്രയും ദിവസം നില്‍ക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ട്.

ഇത്രയേറെ ആളുകള്‍ സ്‌നേഹിക്കുന്നു എന്നറിയുമ്പോഴാണ് ഏറ്റവും സന്തോഷം. ആളുകള്‍ തന്നെ അംഗീകരിചക്കുമോ എന്ന പേടിയോടെയാണ് ഇവിടേയ്ക്ക് വന്നതെന്ന് ധന്യ ബിചഗ് ബോസില്‍ പറഞ്ഞിരുന്നു. കേസില്‍ വിവാദമായി തന്റെ പേര് വലിച്ചിട്ടതോടെ ആളുകള്‍ക്ക് തന്നോടുള്ള സമീപനം തന്നെ മാറിയെന്നും ധന്യ പറഞ്ഞിരുന്നു.

എല്ലാവരും അവിടെ വിജയികളാണ്. കാരണം അവസാന ഘട്ടത്തിലേക്ക് അടുക്കുമ്പോള്‍ ആര്‍ക്ക് വേണമെങ്കിലും വിജയിക്കാം എന്ന സ്ഥിതിയിലേയ്ക്ക് എത്തിയിരുന്നു. അതുകൊണ്ടുതന്നെ എല്ലാവരേയും വിജയികളായാണ് കാണുന്നത്. പുറത്ത് നടക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമാണെന്ന് ഒരു ധാരണയുമില്ലായിരുന്നു.

പുറത്ത് നടക്കുന്നതാണ് യഥാര്‍ത്ഥ ഗെയിം എന്ന് പോലും തോന്നിയിരുന്നു. അകത്ത് നമ്മളെല്ലാവരും ഒരു കുടുംബം പോലെയായിരുന്നു. ടാസ്‌ക്കിനകത്ത് ചിലപ്പോള്‍ വഴക്കൊക്കെ ഇടുമെങ്കിലും അതിനപ്പുറത്തേയ്ക്ക് എല്ലാവരും തമ്മില്‍ നല്ല ബന്ധമാണ് ഉള്ളത്.

പി.ആര്‍. വര്‍ക്കൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ എനിക്ക് എന്റെ യഥാര്‍ത്ഥ സപ്പോര്‍ട്ടേഴ്‌സിനെ തിരിച്ചറിയാന്‍ സാധിച്ചു. ഞാന്‍ പോയപോലെ തന്നെയാണ് തിരിച്ചെത്തിയതും. ഒറ്റയ്ക്ക് നിന്ന് കളിക്കാനാണ് പോയത്. ഞാന്‍ അവിടെ നിന്നത് അങ്ങനെ തന്നെയാണ്.

ഒറ്റയ്ക്ക് പോയ ഞാന്‍ തിരിച്ചെത്തുന്നതും ഒറ്റയ്ക്കാണ്. തനിയെ നിന്നാണ് ഓരോ മത്സരവും കളിച്ചത്. എന്നാല്‍ നല്ല സൗഹൃദങ്ങളും ഉണ്ടായിട്ടുണ്ട്. ടോപ് ഫൈവില്‍ എത്തിയപ്പോള്‍ തന്നെ ഞാന്‍ വിന്നറിയി. ജയിച്ച് തന്നെയാണ് ഞാന്‍ തിരികെ എത്തുന്നത്.

about biggboss

Safana Safu :