ഈശ്വറിനു ആദ്യ കുരുക്ക് മുറുകി; തുമ്പി എഴുന്നേറ്റു; ഹർഷനെ കുറിച്ച് ആ ചോദ്യം; തുമ്പിയെ ചേർത്തുപിടിച്ചു കരഞ്ഞുകൊണ്ട് ശ്രേയ ചേച്ചി; തൂവൽസ്പർശം പുത്തൻ എപ്പിസോഡ് പ്രോമോ!

അടുത്തിടെ സംപ്രേഷണം തുടങ്ങിയ പരമ്പരയാണ് തൂവല്‍സ്പര്‍ശം. പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കിയാണ് പരമ്പര മുന്നോട്ടുപോകുന്നത്.

കുട്ടിക്കാലത്ത് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍ അമ്മയുടെ മരണത്തോടെ ജീവിതത്തിന്റെ വിപരീതങ്ങളായ ദിശകളിലേക്ക് വലിച്ചെറിയപ്പെടുകയും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങള്‍ ഒരാളെ പൊലീസും മറ്റൊരാളെ കള്ളനുമാക്കി മാറ്റുകയുമാണ്. സ്വര്‍ണ്ണക്കടത്തുകാരെ കൊള്ളയടിക്കുകയും, ആ പണം പാവങ്ങള്‍ക്ക് കൊടുക്കുകയും ചെയ്യുന്ന മാളു. നഗരത്തിലെ സ്വര്‍ണ്ണക്കടത്തുകാരുടെ പേടിസ്വപ്നമാണ് ശ്രേയ. ഇരുവരുടേയും ജീവിതമാണ് പരമ്പര പറയുന്നത്.

തൂവൽസ്പർശം പരമ്പര തുടങ്ങിയിട്ട് അധികം കാലം ആയിട്ടില്ലങ്കിലും ഇന്നിപ്പോൾ വലിയ കഥകളിലൂടെയാണ് പരമ്പര മുന്നേറുന്നത്. കാണാം പുത്തൻ വിശേഷം വീഡിയോയിലൂടെ…!

about ts

Safana Safu :