നിയമത്തെ വെല്ലുവിളിക്കുന്ന സമീപനം, വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയുമായി യുവനടി സുപ്രീം കോടതിയില്‍

നിര്‍മാതാവ് വിജയ് ബാബുവിന് ഹൈക്കോടതി അനുവദിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയുമായി യുവനടി സുപ്രീം കോടതിയില്‍. നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് പ്രതിയുടേതെന്നു ചൂണ്ടിക്കാണിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കാതെയാണ് വിദേശത്തുള്ള വിജയ് ബാബുവിന്റെ ഹര്‍ജി ഹൈക്കോടതി പരിഗണിച്ചതെന്നും പരാതി നല്‍കിയതറിഞ്ഞു നിയമത്തില്‍ നിന്നു രക്ഷപെടുന്നതിനാണ് വിദേശത്തേയ്ക്കു കടന്നതെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു.

അതേസമയം, വിജയ് ബാബുവിനു ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാരും സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. ക്രിമിനല്‍ നടപടി ചട്ടം 438 പ്രകാരം വിദേശത്തിരുന്നു ഫയല്‍ ചെയ്യുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ഈ വിഷയത്തില്‍ കേസ് പരിഗണിച്ച ജഡ്ജിയുടെ നിലപാടിനെതിരെ ഹൈക്കോടതി ജഡ്ജിമാര്‍ക്കിടയില്‍നിന്നു തന്നെ ഭിന്നാഭിപ്രായം പുറത്തു വന്നിരുന്നു. സമാന കേസ് പരിഗണിച്ച ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ കേസ് പരിഗണിക്കുന്നത് ഡിവിഷന്‍ ബെഞ്ചിനു വിടുകയായിരുന്നു.

വിജയ് ബാബുവിനെ കഴിഞ്ഞ ദിവസങ്ങളിലായി ചോദ്യം ചെയ്ത് വരികയാണ്. അഞ്ച് ദിവസമായി നീണ്ടു നില്‍ക്കുന്ന ചോദ്യം ചെയ്യല്‍ തുടരുകയാണ്. രാവിലെ ഒമ്പത് മുതല്‍ ആറു മണി വരെയാണ് ചോദ്യം ചെയ്യലിനായി ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്.

കേസില്‍ വിജയ് ബാബുവിനെ മറൈന്‍ ്രൈഡവിലെ ഫഌറ്റിലെത്തിച്ച് തെളിവെടുത്തു. ഈ ഫഌറ്റില്‍വെച്ചും വിജയ് ബാബു തന്നെ പീഡിപ്പിച്ചതായി യുവനടി പരാതിയില്‍ പറഞ്ഞിരുന്നു. കൊച്ചി സൗത്ത് പൊലീസാണ് തെളിവെടുപ്പ് നടത്തിയത്. പനമ്പള്ളി നഗറിലെ ഫല്‍റ്റിലും നഗരത്തിലെ ആഢംബര ഹോട്ടലിലും കഴിഞ്ഞ ദിവസങ്ങളില്‍ തെളിവെടുപ്പ് നടത്തിയിരുന്നു.

പീഡനം നടന്ന ദിവസം ഫഌറ്റുകളില്‍ വിജയ് ബാബു എത്തിയിരുന്നുവെന്ന് വ്യക്തമാക്കുന്ന സാക്ഷി മൊഴികള്‍, സിസിടിവി ദൃശ്യങ്ങള്‍, ടവര്‍ ലൊക്കേഷന്‍ എന്നിവ അടക്കമുള്ള വിവരങ്ങള്‍ അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ 27ന് പൊലീസ് വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

ആവശ്യമായി വന്നാല്‍ പ്രതിയെ പൊലീസിന് അറസ്റ്റ് ചെയ്യാമെന്നും ശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു. ജൂണ്‍ 27 മുതല്‍ ജൂലൈ 3 വരെയാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍േദ്ദശം നല്‍കിയിട്ടുള്ളത്. മൂന്നാം തീയതിയ്ക്കുള്ളില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കാനാണ് പൊലീസിന്റെ ശ്രമം.

Vijayasree Vijayasree :