തന്നെ ക്രൂരമായി മര്‍ദ്ദിച്ചു, നിയമവിരുദ്ധമായാണ് പിടിച്ചു കൊണ്ടുപോയത്, തനിക്ക് നേരെ കരി ഓയില്‍ ഒഴിച്ചു; ശരദ് പവാറിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടു എന്ന് ആരോപിച്ച് ജയിലിലിട്ട നടി പറയുന്നു

കഴിഞ്ഞ കുറച്ച് നാളുകള്‍ക്ക് മുമ്പാണ് എന്‍സിപി നേതാവ് ശരദ് പവാറിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്ന് ആരോപിച്ച് മറാത്തി നടി കേതകി ചിതാലയ്‌ക്കെതിരെ പോലീസ് കേസ് എടുത്തത്. ഇപ്പോഴിതാ തനിക്ക് പോലീസ് കസ്റ്റഡിയില്‍ ഉണ്ടായത് മോശം അനുഭവമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി. ജയിലിലായിരുന്ന കേതകി ചിതാലെ കഴിഞ്ഞ ദിവസമാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.

കസ്റ്റഡിയില്‍ വച്ച് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായി കേതകി ചിതാലെ ആരോപിക്കുന്നു.’എന്നെ വീട്ടില്‍ നിന്ന് നിയമവിരുദ്ധമായാണ് പിടിച്ചു കൊണ്ടുപോയത്. നിയമവിരുദ്ധമായി ജയിലില്‍ അടച്ചു. ഒരു നോട്ടീസോ വാറണ്ടോ ഇല്ലാതെയാണ് എന്നെ പിടിച്ചു കൊണ്ടുപോയത്.

ഞാന്‍ നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് എനിക്ക് അറിയാം. ഞാന്‍ പറയുന്നത് സത്യമാണ്. അതുകൊണ്ട് എന്തിനെയും നേരിടാന്‍ തയ്യാറാണ്’ എന്നെ മര്‍ദ്ദിച്ചു. മഷിയുടെ മറവില്‍ തനിക്ക് നേരെ കരി ഓയില്‍ ഒഴിച്ചു. ചിരിച്ച് കൊണ്ടാണ് താന്‍ ജയിലില്‍ നിന്ന് പുറത്തേയ്ക്ക് വന്നത്.

പുറത്തുവന്നത് ജാമ്യത്തിലാണ്. പോരാട്ടം തുടരുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരെയും അപകീര്‍ത്തി പെടുത്താന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ തന്റെ പോസ്റ്റ് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.

ശരദ് പവാര്‍ അത്തരക്കാരനല്ല എന്നാണ് എല്ലാരും പറയുന്നത്. എങ്കില്‍ എന്തിന് തനിക്കെതിരെ കേസ് കൊടുത്തെന്നും അവര്‍ ചോദിക്കുന്നു. ശരദ് പവാറിനെതിരെ അപകീര്‍ത്തികരമായ പോസ്റ്റ് ഇട്ടു എന്ന് ആരോപിച്ച് മെയ് 14നാണ് നടിയെ താനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Vijayasree Vijayasree :