‘മമ്മൂക്കയ്ക്ക് മുമ്പ് മലയാളത്തില്‍ ഒരു മെഗാസ്റ്റാര്‍ ഉണ്ടായിരുന്നില്ല; അദ്ദേഹത്തിന് ശേഷം ആ പദവിയിലേക്ക് മറ്റൊരാള്‍ വരില്ല; സുരേഷ് കൃഷ്ണ

തന്റെ സിനിമാ കരിയറിലെ നിര്‍ണായക വഴിത്തിരിവുകളെല്ലാം മമ്മൂട്ടി സിനിമകളിലൂടെയായിരുന്നുവെന്ന് നടൻ സുരേഷ് കൃഷ്ണ. രാക്ഷസരാജാവ്, പഴശ്ശിരാജ, വജ്രം, കുട്ടിസ്രാങ്ക്, ഗാനഗന്ധര്‍വന്‍ തുടങ്ങി ഒട്ടുമിക്ക ചിത്രങ്ങളിലും മമ്മൂട്ടിയോടൊപ്പം സഹനടനായി അഭിനയിച്ചിട്ടുളള വ്യക്തിയാണ് സുരേഷ് കൃഷ്ണ.
മലയാള സിനിമയില്‍ മമ്മൂട്ടിക്ക് മുമ്പോ ശേഷമോ ഒരു മെഗാസ്റ്റാര്‍ ഉണ്ടാവുമെന്ന് താന്‍ കരുതുന്നില്ലെന്ന് നടൻ സുരേഷ് കൃഷ്ണ. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ്സ് തുറന്നത്.

സുരേഷ് കൃഷ്ണയുടെ വാക്കുകൾ

‘മമ്മൂക്കയ്ക്ക് മുമ്പ് മലയാളത്തില്‍ ഒരു മെഗാസ്റ്റാര്‍ ഉണ്ടായിരുന്നതായി എനിക്കറിയില്ല. മമ്മൂയ്ക്കക്ക് ശേഷവും ആ പദവിയിലേക്ക് മറ്റൊരാള്‍ വരുമെന്നും തോന്നുന്നില്ല. കാരണം ജീവിതം തന്നെ സിനിമയ്ക്കായി മാറ്റിവെയ്ക്കുക എന്നത് ചെറിയ കാര്യമല്ല. ഭൂരിഭാഗം ആളുകളും അഭിനയിച്ച് കുറച്ച് കാശൊക്കെ കിട്ടിയാല്‍ കണ്ണില്‍ക്കണ്ട ഭക്ഷണമൊക്കെ കഴിച്ച് ജീവിതം ആഘോഷിച്ച് ചെറിയ കാലത്തില്‍ അസ്തമിക്കും. എന്നാല്‍ ഇദ്ദേഹം ഇപ്പോഴും ആരോഗ്യം കാത്തുസൂക്ഷിക്കാനെടുക്കുന്ന ചിട്ടകള്‍ കണ്ടാല്‍ നമ്മള്‍ അത്ഭുതപ്പെട്ടു പോകും

Noora T Noora T :