നടുറോഡിൽ പിടിച്ചുനിർത്തി, അയ്യോ ചേച്ചി എൻറെ കുടുംബത്തിൽ ഇങ്ങനെയാണ് ചേച്ചി എന്നൊക്കെ പറഞ്ഞ് കരയും ചിലർ ; വിധുബാല പറയുന്നു !

ഓരോ ദിവസവും ഓരോ കേസായതുകൊണ്ട് ബോറടിക്കില്ല. ചിലപ്പോൾ ഫ്ലൈറ്റിൽ വച്ചൊക്കെ പിടിച്ചുനിർത്തി ആളുകൾ കരച്ചിലും ബഹളവും ആണ്. ‘ കഥയല്ലിത് ജീവിതം അവതാരക വിധുബാല പറയുന്നു.

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്ന് താരമാണ് വിധുബാല. അഭിനയത്തിൽ നിന്ന് വിട്ടു നിന്ന് ഇവർ പിന്നീട് ജന ശ്രദ്ധ ഏറെ നേടിയ അമൃത ടി വി യിലെ കഥയല്ലിത് ജീവിതം എന്ന് പരിപാടിയുടെ അവതാരകയായി എത്തിയിരുന്നു
മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ ടെലിവിഷൻ പരിപാടികളിൽ ഒന്നാണ് കഥയല്ലിത് ജീവിതം. ഈ പരിപാടി ഇഷ്ടപ്പെടുന്നവരെ പോലെ തന്നെ കടുത്ത വിമർശകരും ധാരാളം ഉണ്ടാവും. പരിപാടി മൂലം ഉണ്ടായിട്ടുള്ള പ്രശ്നങ്ങൾ തുറന്നു പറയുകയാണ് വിധുബാല. ഒരു അഭിമുഖത്തിലാണ് വിധുബാല മനസ്സ് തുറന്നത്.

ചിലപ്പോൾ നടുറോഡിൽ പിടിച്ചുനിർത്തി ആളുകൾ കരച്ചിലും ആയിരിക്കും എന്ന് ഇവർ പറയുന്നു. അയ്യോ ചേച്ചി എൻറെ കുടുംബത്തിൽ ഇങ്ങനെയാണ് ചേച്ചി എന്നൊക്കെ പറയും. ഫ്ലൈറ്റിൽ വച്ച്, തീയറ്ററിൽ ഇൻറർവല്ലിനുമൊക്കെ ഇങ്ങനെ സംഭവിക്കാറുണ്ട്. തന്നെ വിശ്വസിച്ചാണ് അവർ ഓരോ കാര്യങ്ങൾ വന്നു പറയുന്നത്.

തനിക്ക് ഇത് സന്തോഷവും അഭിമാനവും ഒക്കെയാണ്. 2010 ലാണ് പരിപാടിയിലേക്ക് എത്തുന്നത് എന്ന് വിധുബാല പറയുന്നു. എപ്പിസോഡിലെ ആദ്യ കേസ് തന്നെ ഒത്തുതീർപ്പായി. ചില കാര്യങ്ങളൊക്കെ ഓർത്തു വെക്കണം. പരിപാടിക്ക് വന്നിരിക്കുന്നവർ പറയുന്നത് നമ്മൾക്ക് ഓർമ്മ ഉണ്ടായിരിക്കണം. നിയമം കുറച്ചൊക്കെ പഠിക്കുകയും വേണം.

ഓരോ ദിവസവും ഓരോ കേസ് ആയിരിക്കും. ബോറടിക്കില്ല. കോടതിയിലെ കേസ് മാറ്റിവയ്ക്കാം. പക്ഷേ തനിക്ക് അത് പറ്റില്ല. ചിലപ്പോൾ ദേഷ്യം ഒക്കെ കാണിക്കേണ്ടിവരും. പരിപാടിയുടെ ഇടയിൽ പങ്കെടുത്തവരെ കിട്നാപ് ഒക്കെ ചെയ്തിട്ടുണ്ട്. ഒരുപാട് നാടകീയ രംഗങ്ങൾ ഉണ്ടായിട്ടുണ്ട്. കത്തിയൊക്കെ ആയിട്ട് വന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമായിരുന്നു എന്ന് താരം പറയുന്നു.

AJILI ANNAJOHN :