ഇരുപത് വർഷങ്ങൾക്ക് ശേഷം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിങ്ങൾക്കൊപ്പം തന്നെ സ്ക്രീൻ പങ്കിടാൻ സാധിക്കുന്നു… യു ആർ ദി ബെസ്റ്റ്, മാഡി; സിമ്രൻ

ഇരുപത് വർഷങ്ങൾക്ക് ശേഷം മാധവൻ-സിമ്രൻ കൂട്ട് കെട്ട് വീണ്ടും ഒന്നിക്കുന്നു. ഇന്ന് റിലീസ് ചെയ്യുന്ന ‘റോക്കട്രി; ദി നമ്പി ഇഫ്ഫെക്റ്റ്’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. മാധവനുമായി ഒന്ന് കൂടി ഒരുമിക്കുന്നതിന്റെ സന്തോഷം പങ്കു വയ്ക്കുകയാണ് ഇപ്പോൾ സിമ്രൻ.

‘ഒന്നും മാറിയിട്ടില്ല. ‘പാർത്താലേ പരവശം’ എന്ന സിനിമയിൽ സിമി-ഡോ. മാധവ എന്നിവരെ അവതരിപ്പിച്ചു. ഇന്ദിര-തിരു ദമ്പതികളെ ‘കനത്തിൽ മുത്തമിട്ടാൽ’ എന്ന സിനിമയിലും. ഇപ്പോഴിതാ, നമ്പി നാരായണനും ഭാര്യയുമായി അഭിനയിക്കുന്നു,’ സിമ്രൻ ട്വിറ്ററിൽ കുറിച്ചു.

‘താങ്കൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിങ്ങൾക്കൊപ്പം തന്നെ സ്ക്രീൻ പങ്കിടാൻ സാധിക്കുന്നു, അതും ഇരുപത് വർഷങ്ങൾക്ക് ശേഷം എന്നത് അവരെ സന്തോഷമുള്ള ഒരു കാര്യമാണ്. യു ആർ ദി ബെസ്റ്റ്, മാഡി,’ സിമ്രൻ കൂട്ടിച്ചേർത്തു.

ഐ.എസ്.ആർ.ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി നടൻ മാധവൻ സംവിധാനം ചെയ്യുന്ന ‘റോക്കറ്ററി ദി നമ്പി എഫ്ക്ട്’ എന്ന ചിത്രം ഇന്ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. ചിത്രത്തിൽ നമ്പി നാരായണനായി എത്തുന്നതും മാധവൻ തന്നെ.

മാധവന്റെ ‘ട്രൈ കളർ ഫിലിംസും’ മലയാളിയായ ഡോക്ടർ വർഗീസ് മൂലന്റെ ‘വർഗീസ് മൂലൻ പിക്ചേഴ്സിന്റെ’യും ബാനറിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നാലു വർഷത്തോളമായി ഈ ചിത്രത്തിന്റെ പിന്നാലെയാണ് മാധവൻ. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവെന്നാണ് റിപ്പോർട്ട്.

തുടങ്ങിയ ഭാഷകളിലാണ് ചിത്രം എത്തുന്നത്. റോക്കറ്ററിയിൽ നിർണായക വേഷത്തിൽ ഷാരൂഖ് ഖാനും സൂര്യയുമെത്തുന്നുണ്ട്. ഹിന്ദി പതിപ്പിലാണ് ഷാരൂഖ് എത്തുന്നത്, തമിഴിൽ ഈ വേഷം ചെയ്യുന്നത് സൂര്യയാണ്. സിമ്രാൻ ആണ് ചിത്രത്തിൽ മാധവന്റെ നായികയാവുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.വെള്ളം സിനിമയുടെ സംവിധായകൻ പ്രജേഷ് സെൻ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്.

Noora T Noora T :