സിനിമ കാണാന്‍ വരുന്നവരെ തൃപ്തിപ്പെടുത്തണം , അവരെ പറ്റിക്കരുത്,തുറന്ന് പറഞ്ഞ് ; വിജയ സേതുപതി !

തെന്നിന്ത്യന്‍ സിനിമപ്രേക്ഷകരുടെ പ്രിയ താരമാണ് വിജയ സേതുപതി. തമിഴിലാണ് സജീവമെങ്കിലും മലയാളത്തിലും മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും നടന്‍ പ്രത്യക്ഷപ്പെടാറുണ്ട്. വിജയ് സേതുപതിയുടെ ചിത്രങ്ങളെല്ലം ഭാഷാവ്യത്യാസമില്ലാതെ പ്രേക്ഷകര്‍ ഇരു കൈയും നീട്ടി സ്വീകരിക്കാറുണ്ട് .

ഇപ്പോഴിതാ സിനിമ തിരഞ്ഞെടുക്കുന്ന രീതി എങ്ങനെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കഥയാണ് പ്രധാനകാര്യം. കഥ ഉത്തേജിപ്പിക്കണം. സിനിമ കാണാന്‍ വരുന്നവരെ തൃപ്തിപ്പെടുത്തണം. അവരെ പറ്റിക്കരുത്. പടം ഹിറ്റായാലും ഫ്‌ലോപ് ആയാലും എന്തു സംഭവിച്ചു എന്നു നോക്കാറുണ്ട്. ചിലപ്പോള്‍ പടം നല്ലതാകും. എന്നാല്‍ റിലീസ് ചെയ്ത രീതി ശരിയായെന്നു വരില്ല. അല്ലെങ്കില്‍ മറ്റു കാരണങ്ങള്‍ ഉണ്ടാകും. ചിലപ്പോള്‍ പടത്തിന്റെ പ്രമോഷന്‍ ശരിയാവില്ല. അങ്ങനെവന്നാല്‍ സിനിമ ഇറങ്ങിയതുതന്നെ പലരും അറിയാതെവരും. അപ്പോള്‍ എല്ലാ വശവും നോക്കണം. അദ്ദേഹം മനോരമയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

‘മാര്‍ക്കോണി മത്തായി’ എന്ന ജയറാം ചിത്രത്തിന് ശേഷം വിജയ് സേതുപതിയെത്തുന്ന രണ്ടാമത്തെ മലയാള ചിത്രം ’19(1)(എ)’ അണിയറയിലൊരുങ്ങുകയാണ്. ചിത്രത്തില്‍ ഒരു എഴുത്തുകാരന്റെ വേഷമാണ് വിജയ് സേതുപതിയുടേത്. ഇന്ത്യന്‍ ഭരണഘടനയില്‍ അഭിപ്രായ, ആവിഷ്‌കാര സ്വാതന്ത്ര്യം പൗരന്മാര്‍ക്ക് ഉറപ്പു നല്‍കുന്ന ആര്‍ട്ടിക്കിള്‍ 19നെയാണ് ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത്.

ഈ ചിത്രത്തില്‍ നായിക- നായക സങ്കല്‍പമില്ലെന്ന് സംവിധായക ഇന്ദു വി എസ് വ്യക്തമാക്കിയിരുന്നു.ഇന്ദ്രജിത്ത്, ഇന്ദ്രന്‍സ് തുടങ്ങിയവരും സിനിമയിലെ പ്രധാന കഥാപാത്രങ്ങളാണ്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്

മനീഷ് മാധവന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റോ ജോസഫാണ്. ചിത്രത്തിന്റെ എഡിറ്റിങ് നിര്‍വ്വഹിക്കുന്നത് വിജയ് ശങ്കറാണ്. ഗാനരചന അന്‍വര്‍ അലി, സൗണ്ട് ഡിസൈന്‍ ജയദേവന്‍ ചക്കാടത്ത്.

AJILI ANNAJOHN :