ആളുകളുടെ മുഖം മറന്നുപോകുന്നു ; അപൂര്‍വ രോഗത്തിന്റെ പിടിയിലായി ബോളി വുഡ് നടി; കണ്ണീരോടെ ആരാധകർ !

ബോളിവുഡിലെ അറിയപ്പെടുന്ന താരമാണ് ഷെനാസ് ട്രഷറി . ഇഷ്‌ക് വിഷ്‌കിലെ പ്രകടനത്തിലൂടെയെല്ലാം ഷെനാസ് ബോളിവുഡ് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. നടി ഇന്‍സ്റ്റഗ്രാമില്‍ ഒരു കുറിപ്പ് കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ഒരുപാട് പേര്‍ ഇത് ഷെയര്‍ ചെയ്തതോടെ വൈറലായി മാറുകയും ചെയ്തു.

ഷെനാസ് ഒരു അപൂര്‍വ രോഗത്തിന്റെ പിടിയിലാണ്. ജീവന് തന്നെ വെല്ലുവിളിയാണോ ഈ രോഗം എന്ന് പറയാന്‍ പറ്റില്ല. പക്ഷേ പല കാര്യങ്ങളും മറന്നുപോകുന്ന ഒരു രോഗമാണിത്. അല്‍ഷൈമേഴ്‌സ് എന്നൊന്നും ഇതിനെ വിളിക്കാനാവില്ല. അതുപോലെയുള്ള അപൂര്‍വ രോഗമാണിത്.

തനിക്ക് പ്രോസോപഗ്നോസിയ എന്ന രോഗമാണെന്ന് നടി ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. എന്താണ് ഇതിന്റെ പ്രത്യേകതയെന്ന് എല്ലാവരും അന്വേഷിക്കുന്നുണ്ടാവും. ഇത് ആളുകളുടെ മുഖം മറന്നുപോകുന്ന അസുഖമാണ്. വളരെ ഗുരുതരമായ രോഗമാണെന്ന് തന്നെ പറയാം. നമുക്ക് പ്രിയപ്പെട്ടവരുടെ മുഖമൊക്കെ മറന്നുപോകുക എന്നത് തന്നെ വേദനിപ്പിക്കുന്ന കാര്യമാണ്. അപ്പോള്‍ നടിക്കും അതുപോലുള്ള അവസ്ഥയായിരിക്കുമെന്ന് ഉറപ്പാണ്.

മുമ്പ് താന്‍ ആളുകളുടെ മുഖം ഓര്‍ത്തുവെക്കാറായിരുന്നു പതിവ്. ഇപ്പോള്‍ താന്‍ ആളുകളുടെ ശബ്ദമാണ് ഓര്‍ത്തുവെക്കുന്നതെന്നും അവര്‍ പറഞ്ഞു. പ്രോസോപഗ്നോസിയയുടെ രണ്ടാം ഘട്ടമാണ് തനിക്കുള്ളതെന്ന് നടി വെളിപ്പെടുത്തുന്നു. ഇപ്പോള്‍ എനിക്ക് മനസ്സിലാവുന്നുണ്ട്. എന്തുകൊണ്ട് മുഖമൊന്നും മനസ്സിലാവുന്നില്ലെന്ന കാര്യം. അതൊരു പ്രത്യേക തരം രോഗാവസ്ഥയാണ്. മറ്റുള്ളവരെ എനിക്ക് തിരിച്ചറിയാനാവുന്നില്ല എന്നത് വലിയ നാണക്കേടായി തോന്നിയിരുന്നു. അതുകൊണ്ട് ശബ്ദം കേട്ടാണ് ഞാന്‍ ആളുകളെ തിരിച്ചറിഞ്ഞിരുന്നതെന്നും ഷെനാസ് പറഞ്ഞു.ഫേസ് ബ്ലൈന്‍ഡ്‌നസ് അഥവാ മുഖാന്ധതയാണ് എനിക്ക് ഉണ്ടായിരുന്നത്. അതിന്റെ രോഗലക്ഷ്ണങ്ങളെല്ലാം ഉണ്ടായിരുന്നു. വളരെ അടുത്ത സുഹൃത്തിനെയോ കുടുംബത്തിലെ ഒരംഗത്തെയോ തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാവും. പ്രത്യേകിച്ച് നിങ്ങള്‍ അവരെ ഇന്ന് കാണുമെന്ന് പ്രതീക്ഷിക്കുന്നുണ്ടാവില്ല. ആ സമയത്തായിരിക്കും ഇവര്‍ നമ്മുടെ മുന്നിലെത്തുക. അങ്ങനെയുള്ള അപ്രതീക്ഷിത ഘട്ടങ്ങളില്‍ പ്രിയപ്പെട്ടവരെ തിരിച്ചറിയുന്നത് ദുഷ്്കരമായിരിക്കും. അതാണ് ഞാന്‍. ഒരു മിനുട്ടോളം ആലോച്ചിച്ചൊക്കെ നോക്കിയ ശേഷമാണ് ആളെ മനസ്സിലാവുക.

ചിലപ്പോള്‍ കുറച്ച് നാളായി കാണാതിരുന്ന നിങ്ങളുടെ ഏറ്റവും അടുത്ത ആത്മാര്‍ത്ഥ സുഹൃത്തിന്റെ പോലും ഓര്‍മയുണ്ടാവില്ലെന്ന് ഷെനാസ് പറയുന്നു. അത് മാത്രമല്ല അയല്‍വാസികളെയോ സുഹൃത്തുക്കളെയോ നിങ്ങള്‍ക്ക് പരിചയമില്ലാത്തത് പോലെ തോന്നു. സഹപ്രവര്‍ത്തകര്‍, ക്ലയന്റുകള്‍, സ്‌കൂളിലെ സഹവിദ്യാര്‍ത്ഥികള്‍, എന്നിവരുടെ മുഖങ്ങള്‍ നിങ്ങള്‍ക്ക് പരിചയം പോലുമില്ലെന്ന് തോന്നും. അതൊന്നും ഓര്‍മയിലേ ഉണ്ടാവില്ല. നിങ്ങളെ അറിയുന്നവര്‍ക്ക് ഈ അവസ്ഥയൊന്നും അറിഞ്ഞെന്ന് വരില്ല. അവര്‍ നിങ്ങള്‍ കണ്ടാല്‍ പരിചയ ഭാവിക്കും കാണിക്കുമെന്നാവും കരുതുക.

ഒരാളെ നിങ്ങള്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ വലിയ അകല്‍ച്ച തോന്നാം. പലര്‍ക്കും ഈ രോഗം കാരണം സുഹൃത്തുക്കളെ നഷ്ടപ്പെട്ടിട്ടുണ്ട്. അതുപോലെ സഹപ്രവര്‍ത്തകരെ അപമാനിച്ചിട്ടുണ്ട്. കാരണം അവരെ നിങ്ങള്‍ക്ക് മനസ്സിലാവാത്തത് കൊണ്ടാണ്. ഇതെല്ലാം വലിയ ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവെക്കുന്നതാണ്. ഇത് വല്ലാത്തൊരു ഗുരുതര രോഗമാണെന്ന് എല്ലാവരും തിരിച്ചറിയണം. മസ്തിഷകവുമായി ബന്ധപ്പെട്ട സുപ്രധാന പ്രശ്‌നമാണിത്. ആരില്‍ നിന്നും അകന്ന് നില്‍ക്കുന്നതല്ല, മറിച്ച് ഇതൊരു രോഗാവസ്ഥയാണെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും ഷെനാസ് ആവശ്യപ്പെട്ടു.

AJILI ANNAJOHN :