Pink for Girls , Blue for Boys ;അതെന്താ മകന് പിങ്ക് കൊടുത്താൽ? റിയാസ് പറയുന്ന ഓരോ വാക്കുകളും സമൂഹത്തെ പഠിപ്പിക്കുന്നതാണ്…; റിയാസ് പോലും അറിയാതെ സംഭവിക്കുന്നത്!

ബിഗ് ബോസ് മലയാളം സീസണ്‍ 4 അതിന്റെ അവസാനഘട്ടത്തിലാണ്. ഗ്രാന്റ് ഫിനാലെയിലേക്ക് എത്താന്‍ ഇനി ഏതാനും ദിവസങ്ങളേ അവശേഷിച്ചിട്ടുള്ളൂ. ഈയാഴ്ചത്തെ എവിക്ഷന്‍ പ്രക്രിയയിലൂടെ റോണ്‍സണ്‍ പുറത്തുപോയശേഷം ഇനി ആറു പേരാണ് ഹൗസിനുള്ളില്‍ ഉള്ളത്.

ഇതില്‍ നിന്നും ഒരാള്‍ കൂടി പോയശേഷമായിരിക്കും സ്വപ്‌നതുല്യമായ ഗ്രാന്റ് ഫിനാലെയിലേക്ക് എത്തുന്ന ഫൈനല്‍ ഫൈവ് ആരൊക്കെയെന്ന് പ്രേക്ഷകര്‍ക്ക് അറിയാന്‍ സാധിക്കൂ. അതേസമയം ദില്‍ഷ ആദ്യം തന്നെ ഫൈനല്‍ ഫൈവില്‍ ഇടം പിടിച്ചിട്ടുണ്ട്. ഇപ്പോൾ റിയാസും ടോപ്പ് ഫൈവിൽ എത്തിയിട്ടുണ്ട്. ഏറെ വിമർശനങ്ങൾ അതിജീവിച്ചാണ് റിയാസ് ബിഗ് ബോസ് വീട്ടിൽ പിടിച്ചുനിൽക്കുന്നത്.

ഇപ്പോഴിതാ, റിയാസിനെ കുറിച്ചുള്ള ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പൂർണ്ണമായി വായിക്കാം… “Pink for Girls , Blue for Boys; ജെൻഡർ reveal പാർട്ടികളിൽ നിന്ന് തുടങ്ങുന്ന ലിംഗവിവേചനം. ധന്യയും റിയാസും തമ്മിലുള്ള സംഭാഷണം റിയാസ് എന്ന വ്യക്തിയുടെ അറിവും വിവരവും ചൂണ്ടിക്കാണിക്കുന്നതാണ്.

”അവനിനി പിങ്ക് കൊടുക്കുന്നതിനെക്കാളും ‘അന്തസ്സായി’ ഈ shark നെ കൊടുക്കുന്നതല്ലേ നല്ലത്? “
ധന്യ ഫ്രണ്ടിൻ്റെ മകൾക്ക് പിങ്ക് doll കൊടുത്ത് മകന് ‘അന്തസ്സായി’ Shark നെ കൊടുക്കുന്നതിനെപ്പറ്റി പറയുകയാണ്.

”അതെന്താ മകന് പിങ്ക് കൊടുത്താൽ? ” എന്ന് റിയാസ്. ആദ്യം ഒന്നു പതറി “അത്, എനിക്ക് പെമ്പിള്ളേർക്ക് പിങ്ക്.. എനിക്കതാ ഇഷ്ടം” എന്നു പറഞ്ഞ് defensive ആകുന്ന ധന്യ തുടർന്ന് അറ്റാക്ക് ചെയ്യുകയല്ല റിയാസിൻ്റെ ഉദ്ദേശ്യം എന്ന് തിരിച്ചറിഞ്ഞ് അവനോട് യോജിക്കുന്നു. ഇത്തരം പ്രവൃത്തികളിൽ നിന്നാണ് ജൻഡർ bias ൻ്റെ തുടക്കം എന്ന് റിയാസ് explain ചെയ്യുന്നു.

റിയാസ് പറഞ്ഞ കാര്യത്തിലുപരി അവൻ ആ conversation drive ചെയ്ത രീതിയാണ് എന്നെ ആകർഷിച്ചത്. This is exactly the type of conversation that many of us would shy away from. ‘പറയണ്ട, മനസ്സിലാകില്ല’ എന്നോ ‘ഇതൊക്കെ അത്ര പ്രധാനപ്പെട്ട കാര്യമാണോ ‘ എന്നു ചിന്തിച്ച് avoid ചെയ്യുന്ന ഒരു സംഭാഷണം.

പക്ഷേ ഇവിടെ നിന്ന് തുടങ്ങുന്ന ചിന്തയാണ് മകനോട് / മകളോട് എന്തു പറയണം / പറയണ്ട എന്നും എന്തൊക്കെ extra curricular activities ൽ അവരെ ചേർക്കണം എന്നുമൊക്കെ പിൽക്കാലത്ത് നമ്മെ ചിന്തിപ്പിക്കാൻ സഹായകമാകുന്നത്.

ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്സ്യൂഡോ സയൻസും കണ്ട സാമിമാർ പറഞ്ഞതുമൊക്കെ ചർച്ച ചെയ്യുന്നവരിൽ നിന്നും റിയാസ് നടത്തുന്ന ചർച്ചകൾ രണ്ടടി മാറി നിൽക്കും. He will surely stand out from the pack. എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

about biggboss

Safana Safu :