എക്കാലത്തെയും പ്രണയിനി….. സ്നേഹത്തെ കുറിച്ച് മാത്രമേ അവർക്ക് എപ്പോഴും സംസാരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ….; മനുഷ്യസ്ത്രീ… പച്ചയായ സ്ത്രീ; മനോഹരമായ കുറിപ്പുമായി അഭയ ഹിരൺമയി!

മലയാളികൾക്ക് പ്രിയങ്കരമായ ഒട്ടേറെ പാട്ടുകൾ സമ്മാനിച്ച ഗായികയാണ് അഭയ ഹിരൺമയി. വേറിട്ട ശബ്ദ സാന്നിദ്ധ്യം കൊണ്ട് മലയാളി സംഗീത ആസ്വാദകരുടെ ഹൃദയങ്ങളിൽ കയറിക്കൂടിയ ഒരു ഗായിക. വ്യത്യസ്തമായ ഒരുപാട് സിനിമകളിൽ ഒന്നും പാടിയിട്ടില്ലെങ്കിലും അഭയ പാടിയിട്ടുള്ള മിക്ക ഗാനങ്ങളും ശ്രദ്ധനേടിയിട്ടുള്ളവയാണ്.

ഗോപിസുന്ദറിന്റെ സംഗീതത്തിൽ പിറന്ന ഗാനങ്ങളാണ് അഭയ കൂടുതലും പാടിയിട്ടുള്ളത്. ടു കൺട്രിസ് എന്ന ദിലീപ് ചിത്രത്തിലെ കണിമലരെ മുല്ലേ എന്ന പോർഷൻ പാടിയപ്പോഴാണ് അഭയ ജനമനസുകളിൽ ഇടം നേടിയത്. ജീവിതത്തിലെ പല പ്രതിസന്ധി ഘട്ടങ്ങളേയും വീറും വാശിയോടെയും പൊരുതി ജയിച്ച് മുന്നിലേക്ക് വന്ന കലാകാരി കൂടിയാണ് അഭയ.

ഇപ്പോൾ അഭയ കുറിച്ച വാക്കുകളാണ് വൈറലാകുന്നത്. തന്നെ ഏറെ സ്വാധീനിച്ച എഴുത്തുകാരിയെ കുറിച്ചാണ് ഇപ്പോൾ അഭയ പറയുന്നത്.

“ജീവിതത്തിൽ തനിക്ക് ആദ്യമായി കിട്ടിയ പുസ്തകമായ മാധവിക്കുട്ടിയുടെ “എന്റെ കഥ”യെക്കുറിച്ചുള്ള കുറിപ്പ് പങ്കുവെച്ചപ്പോഴാണ് അഭയ തനിക്ക് പ്രിയപ്പെട്ട എഴുത്തുകാരിയെ കുറിച്ചും വാചാലയായത്. വായന ഇഷ്ടപ്പെടുന്ന എല്ലാവരും സ്നേഹിക്കുന്ന മാധവിക്കുട്ടി തന്നെയാണ് അഭയയുടെ പ്രിയപ്പെട്ട എഴുത്തുകാരി.

‘എഴുതിയാലും പറഞ്ഞാലും വായിച്ചാലും തീരാത്ത മാധവികുട്ടി…. അവർ ഉൾകൊണ്ട പ്രണയം പോലെ ആരെങ്കിലും ഉൾക്കൊണ്ടിട്ടുണ്ടാകുമോ? എനിക്ക് ഒരു പുസ്തകം ആദ്യമായി സമ്മാനം കിട്ടുന്നത് “എന്റെ കഥ”യാണ്. ആവേശത്തിനപ്പുറം പുസ്തകത്തിന്റെ കവർ ചിത്രം നോക്കി ഇരുന്നിട്ടുണ്ട് കുറേ നേരം… കറുത്ത കുർത്തയും മുടി കാറ്റിൽ പാറിച്ച് നമ്മളെ തന്നെ നോക്കി നിൽക്കുന്ന എക്കാലത്തെയും പ്രണയിനി….. സ്നേഹത്തെ കുറിച്ച് മാത്രമേ അവർക്ക് എപ്പോഴും സംസാരിക്കാൻ കഴിഞ്ഞിരുന്നുള്ളൂ…..’

‘എന്നിട്ടും ദേഷ്യവും സങ്കടവും അസൂയയും കുശുമ്പുമൊക്കെ കാണിച്ചിരുന്നു താനും. മനുഷ്യസ്ത്രീ… പച്ചയായ സ്ത്രീ. അവർ ജീവിച്ചിരുന്ന കാലഘട്ടത്തിൽ ജീവിച്ചിരുന്നുവെന്ന് പറയുന്നത് തന്നെ ഒരു കുളിര്…'” എന്നാണ് അഭയ സോഷ്യൽ‌മീഡിയയിൽ കുറിച്ചത്.

​ഗോപി സുന്ദറുമായുള്ള പ്രണയം അഭയ അവസാനിപ്പിച്ചപ്പോൾ വലിയ വിമർശനങ്ങളുണ്ടായി. പത്ത് വർഷത്തോളം ലിവിങ് ടു​ഗെതർ ജീവിതം നയിച്ച ശേഷമാണ് ​ഗോപി സുന്ദറും അഭയയും പിരിഞ്ഞത്. ഇരുവരും ഇതേക്കുറിച്ച് പരസ്യമായി പ്രതികരിച്ചില്ലെങ്കിലും അമൃതയുടെ വരവോടെ ഇത് വ്യക്തമായി. തങ്ങൾക്കിടയിലെ പ്രശ്‌നങ്ങളെക്കുറിച്ചോ മറ്റ് കാര്യങ്ങളെക്കുറിച്ചോ ഒന്നും ഇവരാരും പ്രതികരിച്ചിട്ടില്ല.

അമൃതയും ഗോപി സുന്ദറും ഒന്നായപ്പോൾ അഭയയെക്കുറിച്ചും ചോദ്യങ്ങളുണ്ടായിരുന്നു. രൂക്ഷമായ വിമർശനങ്ങളും സൈബർ ആക്രമണങ്ങളുമൊക്കെ ഉണ്ടായപ്പോഴും അഭയ ശക്തമായി ഗോപി സുന്ദറിനെ പിന്തുണച്ചിരുന്നു.

ഒമർ ലുലുവിന്റെ സിനിമയിൽ പാടാനെത്തിയപ്പോൾ ഗോപി സുന്ദറിനേയും അമൃതയേയും കുറിച്ചുള്ള ചോദ്യങ്ങൾ മാധ്യമങ്ങൾ ചോദിച്ചപ്പോൾ നോ കമൻസ്… ആ വിഷയം സംസാരിക്കാനുദ്ദേശിക്കുന്നില്ലെന്നായിരുന്നു അഭയ പറഞ്ഞത്.

പാടാനുള്ള മൂഡ് പോവുന്നതിലല്ല അതേക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നായിരുന്നു അവർ വ്യക്തമാക്കിയത്. ഗോപിയും അഭയയും പിരിഞ്ഞുവെന്ന വിവരം പുറത്തുവന്നപ്പോൾ മുതൽ ഇവരുടെ പഴയ പോസ്റ്റുകളും അഭിമുഖങ്ങളുമെല്ലാം ചർച്ചയായിരുന്നു. നടൻ ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷമാണ് അമൃത സുരേഷ് ​ഗോപി സുന്ദറുമായി പ്രണയത്തിലായത്.

about abhaya

Safana Safu :