മറ്റൊരു കണ്ണിലൂടെ കാര്യങ്ങള്‍ കാണുന്നവരാണ് മോശം കമന്റുകള്‍ ഇടുന്നത്, മക്കളുടെ ഫോട്ടോയ്ക്ക് താഴെ നെഗറ്റീവ് കമന്റുകള്‍ ഇടുന്നവരോട് പറയാനുള്ളത് ഇതാണ്; പൂർണ്ണിമ ഇന്ദ്രജിത്ത്

മലയാളികളുടെ ഇഷ്ട താരമാണ് പൂർണ്ണിമ ഇന്ദ്രജിത്തിന്റേത്. നീണ്ടനാളത്തെ ഇടവേളയ്ക്ക് ശേഷമായി വൈറസിലൂടെയായാണ് പൂര്‍ണിമ ഇന്ദ്രജിത്ത് വീണ്ടും സജീവമായത്. വൈറസിന് പിന്നാലെയായി തുറമുഖത്തിലും താരം അഭിനയിച്ചിരുന്നു. രണ്ടാംവരവിലെ വിശേഷങ്ങള്‍ പങ്കിട്ടുള്ള പൂര്‍ണിമയുടെ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

അഭിനയത്തില്‍ നിന്നും ബ്രേക്കെടുത്ത സമയത്തും തന്നെ പ്രേക്ഷകര്‍ക്ക് മിസ് ചെയ്തിട്ടില്ലെന്ന് പൂര്‍ണിമ പറയുന്നു. ചാനല്‍ പരിപാടികളും പ്രാണയുമായി സജീവമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ മികച്ച സംരംഭകയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. സിനിമയിലേക്കുള്ള തിരിച്ചുവരവ് ഏറെ പ്രധാനപ്പെട്ടതായിരുന്നു. തിരിച്ചുവരവില്‍ എങ്ങനെയുള്ള കഥാപാത്രങ്ങളൊക്കെ ചെയ്യണമെന്നതിനെക്കുറിച്ചും ആലോചിച്ചിരുന്നു. മനസില്‍ തട്ടിയ കഥാപാത്രം തന്നെയാണ് തുറമുഖത്തിലേത്.

മക്കളുടെ ഫോട്ടോയ്ക്ക് താഴെ നെഗറ്റീവ് കമന്റുകള്‍ ഇടുന്നവരോട് ഗെറ്റ് വെല്‍ സൂണ്‍ എന്നേ എനിക്ക് പറയാനുള്ളൂയെന്നും പൂര്‍ണിമ പറഞ്ഞിരുന്നു. മറ്റൊരു കണ്ണിലൂടെ കാര്യങ്ങള്‍ കാണുന്നവരാണ് മോശം കമന്റുകള്‍ ഇടുന്നത്. ഇപ്പോഴത്തെ തലമുറയിലെ കുട്ടികളെ മോശം കമന്റുകളൊന്നും ബാധിക്കുന്നേയില്ല. സോഷ്യല്‍മീഡിയയിലെ ഒരു മോശം കമന്റൊന്നും അവരെ ബാധിക്കില്ലെന്നും പൂര്‍ണിമ പറയുന്നു.

വാടകവീട്ടില്‍ താമസിച്ചിരുന്ന സമയത്ത് ചിലപ്പോള്‍ ബോയ്‌സ് ഹോസ്റ്റലില്‍ കയറിച്ചെല്ലുന്നത് പോലെ തോന്നാറുണ്ട്. ഇന്ദ്രന്റെ കൂട്ടുകാരൊക്കെ വന്ന് കുഴഞ്ഞുമറിഞ്ഞു കിടക്കുന്ന വീട്. ഇപ്പോള്‍ നച്ചുവിന്റെയും പാത്തുവിന്റെയും കൂട്ടുകാര്‍ വന്നാലും അത് കാണാനാവും.

കല്യാണം കഴിഞ്ഞ് ചെല്ലുമ്പോള്‍ രാജുവിന് പാത്തുവിന്റെ പ്രായമാണ്. 18 വയസ്. ചേച്ചിയെന്ന രീതിയില്‍ ആ വളര്‍ച്ച നോക്കിക്കാണുന്നുണ്ട്. ഏറ്റവും സ്‌നേഹിക്കുന്നവരുടെ ഉയര്‍ച്ച നമ്മുടേതും കൂടിയാണ്. ഒട്ടും എളുപ്പമായിരുന്നില്ല പൃഥ്വിയുടെ യാത്ര. കഠിനാധ്വാനം കൊണ്ടാണ് രാജു ഇവിടെ വരെ എത്തിയത്. ചെറുപ്പായത്തില്‍ തന്നെ താന്‍ എന്താണെന്നുള്ള ബോധ്യം രാജുവിന് വന്നിരുന്നുവെന്നും പൂർണ്ണിമ പറയുന്നു

Noora T Noora T :