വിവാദ പരാമർശം ; സായ് പല്ലവിക്ക് എതിരെ കേസെടുത്തു!

കശ്മീരി പണ്ഡിറ്റുകളുടെ പലായനവുമായി ബന്ധപ്പെട്ട് നടി സായ് പല്ലവി നടത്തിയ പരാമര്‍ശത്തില്‍ പോലീസ് കേസെടുത്തു. ബജ്‌രംഗ്ദള്‍ നേതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സായ് പല്ലവിക്കെതിരെ സുല്‍ത്താന്‍ ബസാര്‍ പോലീസ് കേസെടുത്തത്.

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ് നടത്തുന്ന ആള്‍ക്കൂട്ട കൊലപാതകവും തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നായിരുന്നു സായ് പല്ലവി പറഞ്ഞത്. പ്രസ്താവന പുറത്ത് വന്നത് മുതല്‍ സായ് പല്ലവിക്കെതിരെ തീവ്രവലതുപക്ഷ അക്കൗണ്ടുകള്‍ വലിയ രീതിയിലുള്ള വിദ്വേഷ പ്രചരണമാണ് അഴിച്ചുവിട്ടത്.

സായ് പല്ലവിയുടെ ഇറങ്ങാന്‍ ഇരിക്കുന്ന ചിത്രങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായും വിദ്വേഷ പ്രചാരകര്‍ എത്തിയിരുന്നു. കശ്മീരി പണ്ഡിറ്റുകളെ മുസ്‌ലിങ്ങളുമായി എങ്ങനെ താരതമ്യം ചെയ്യാന്‍ സാധിച്ചു എന്നാണ് വിദ്വേഷ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടവരുടെ പ്രധാന ചോദ്യം.സായ് പല്ലവിയുടെ കുടുംബത്തിന് നേരെയും ട്വിറ്ററില്‍ കനത്ത രീതിയില്‍ വിദ്വേഷ പ്രചാരണങ്ങള്‍ നടന്നിരുന്നു. #BoycottSaiPallavi എന്ന ഹാഷ് ടാഗിലാണ് തീവ്ര വലതുപക്ഷ അക്കൗണണ്ടുകള്‍ വിദ്വേഷ പ്രചരണങ്ങള്‍ അഴിച്ചുവിട്ടത്.

‘വെന്നെല്ല’ എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പൊലീസുകാരനെ പ്രണയിക്കുന്ന നക്‌സലായിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ വേഷമിടുന്നത്. വേണു ഉഡുഗുളയുടെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്.

പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നന്ദിത ദാസ്, നവീന്‍ ചന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ജൂണ്‍ 17 ന് റിലീസ് ചെയ്തത്.

AJILI ANNAJOHN :