അമ്മയ്ക്കൊപ്പം പനമ്പിള്ളി നഗറിലെ റസ്റ്റോറന്റില്‍ നെയ്ച്ചോറും ചിക്കന്‍ കറിയും കഴിക്കാനെത്തി നയന്‍താരയും വിഘ്‌നേഷ് ശിവനും

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു തെന്നിന്ത്യന്‍ താരം നയന്‍താരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. ഇപ്പോഴിതാ കൊച്ചി പനമ്പിള്ളി നഗറിലെ മന്ന റസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കാനെത്തിയിരിക്കുകയാണ് നയന്‍താരയും വിഗ്‌നേഷും. അപ്രതീക്ഷിതമായി ഒമ്പതുമണിയോടെ നയന്‍താരയും വിഗ്‌നേഷും പനമ്പിള്ളി നഗറിലെ ഹോട്ടിലെത്തുകയായിരുന്നു.

ഇരുവരും നയന്‍താരയുടെ അമ്മയ്ക്കൊപ്പമാണ് ഹോട്ടലിലെത്തിയത്. ഇവിടുത്തെ സ്പെഷ്യല്‍ വിഭവങ്ങളൊക്കെ രണ്ടു പേരും ടേസ്റ്റു ചെയ്തു. നയന്‍ താരയ്ക്കു ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത് നെയ്ച്ചോറും ചിക്കന്‍ കറിയുമാണ്. ഇവിടുത്തെ സ്പെഷ്യന്‍ മൊഹബത്ത് ചായ വീണ്ടും വീണ്ടും നയന്‍താര ചോദിച്ചു വാങ്ങിച്ചുവെന്ന് റസ്റ്റോറന്റ് ഉടമ മുഹമ്മദ് ഹിജാസ് പറഞ്ഞു.

സ്പെഷ്യല്‍ രുചിക്കൂട്ടില്‍ തയാറാക്കുന്ന മൊഹബത്ത് ചായ ഇവിടുത്തെ സ്പെഷ്യല്‍ രുചിയാണ്. റസ്റ്റോറന്റില്‍ കഴിക്കാന്‍ എത്തിയവര്‍ക്കും നയന്‍ താരയുടെ വരവ് സര്‍പ്രൈസായിരുന്നു. രണ്ടു മണിക്കൂറോളം ഇവിടെ ചിലവഴിച്ച ശേഷമാണ് താരദമ്പതികളും കുടുംബവും മടങ്ങിയത്. നയന്‍താരയുടെയും കാമുകന്‍ വിഗ്‌നേഷ് ശിവന്റെയും വിവാഹം കഴിഞ്ഞ ദിവസമായിരുന്നു.

രാജ പ്രൗഢിയില്‍ നിരവധി താരങ്ങള്‍ അണി നിരന്നായിരുന്നു വിവാഹം. മഹാബലിപുരത്ത് വെച്ച ചടങ്ങില്‍ ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. വിഘ്‌നേശ് ശിവന്റെ കൈപിടിച്ച് ക്ഷേത്ര ദര്‍ശനം നടത്തി തിരികെ വരുന്ന നയന്‍താരയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ക്ഷേത്ര ദര്‍ശനം നടത്താന്‍ മഞ്ഞ നിറത്തിലുള്ള സാരി ധരിച്ചാണ് നയന്‍താര എത്തിയത്.

Vijayasree Vijayasree :