സെലിബ്രറ്റി ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ ഗരിമെല്ല മരിച്ചനിലയില്‍; മൃതദേഹം കണ്ടെത്തിയത് ശൗചാലയത്തില്‍; മുറിയില്‍നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സിലിണ്ടര്‍ ; ദുരൂഹമായ മരണത്തിൽ ഞെട്ടി വീട്ടുകാർ!

സെലിബ്രറ്റി ഫാഷന്‍ ഡിസൈനര്‍ പ്രത്യുഷ ഗരിമെല്ലയെ ബഞ്ചാരാ ഹില്‍സിലെ വീട്ടിനുള്ളില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശൗചാലയത്തിലാണ് മൃതദേഹം കിടന്നിരുന്നത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

പ്രത്യുഷയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി ബഞ്ചാര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പ്രത്യുഷയുടെ മുറിയില്‍നിന്ന് കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സിലിണ്ടര്‍ കണ്ടെത്തി . പ്രത്യുഷയുടെ മുറിയില്‍നിന്ന് കാര്‍ബണ്‍ മോണോക്സൈഡിന്റെ സിലിന്‍ഡര്‍ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. ടോളിവുഡിലെയും ബോളിവുഡിലെയും ഒട്ടേറെ പേരുടെ ഫാഷന്‍ ഡിസൈനറാണ്.

പ്രത്യുഷ ഗരിമെല്ല എന്ന പേരില്‍ ബഞ്ചാര ഹില്‍സില്‍ സ്വന്തമായി ഫാഷന്‍ സ്റ്റുഡിയോ നടത്തുകയായിരുന്നു പ്രത്യുഷ. യുകെയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ പ്രത്യുഷ ഫാഷന്‍ ഡിസൈനിലേക്ക് തിരിയുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഹൈദരാബാദിലെ ഒസ്മാനിയ ആശുപത്രിയിലേക്ക് മാറ്റി.

about case

Safana Safu :