മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരിൽ ഒരാളിന് അൽഫോൺസ് പുത്രൻ. വെറും രണ്ടു സിനിമകൾ കൊണ്ട് മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള സംവിധായകരിൽ മാറാൻ താരത്തിന് കഴിഞ്ഞു . നേരം, പ്രേമം എന്നിങ്ങനെ രണ്ടു സിനിമകൾ മാത്രമാണ് ഇദ്ദേഹം ചെയ്തിട്ടുള്ളത്. ഇപ്പോൾ ഏഴ് വർഷത്തിന് ശേഷമാണ് ഇദ്ദേഹത്തിൻറെ മൂന്നാമത്തെ സിനിമ വരാൻ പോകുന്നത്. ഇതിനിടയിൽ ഇദ്ദേഹം 25ഓളം സിനിമകൾ പ്ലാൻ ചെയ്തിരുന്നു. എന്നാൽ അതൊക്കെ പിന്നീട് ഡ്രോപ്പ് ചെയ്യുകയായിരുന്നു. ഗോൾഡ് എന്ന സിനിമയാണ് ഇദ്ദേഹം അടുത്തതായി ഒരുക്കുന്നത്.
സമൂഹ മാധ്യമങ്ങൾ വളരെ സജീവമാണ് താരം. പലപ്പോഴും ഇദ്ദേഹം നടത്തുന്ന ഫേസ്ബുക്ക് പോസ്റ്റുകൾ വൈറൽ ആയി മാറാറുണ്ട്. അതിനുതാഴെ ധാരാളം കമൻറുകൾ വരാറുണ്ട്. ഇതൊക്കെ അദ്ദേഹം ഇരുന്നു വായിക്കുകയും അതിനുള്ള മറുപടി നൽകുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിൻറെ ഏറ്റവും പുതിയ ഫേസ്ബുക്ക് പോസ്റ്റ് ആണ് ശ്രദ്ധനേടുന്നത്. സുപ്രീം കോടതിയോട് ആണ് അദ്ദേഹം ഒരു ആവശ്യം ഉന്നയിക്കുന്നത്. വളരെ വിചിത്രമായ ഒരു ആവശ്യമാണ് ഇദ്ദേഹം ഉന്നയിക്കുന്നത്.
“സുപ്രീം കോടതിക്ക് മുൻപിൽ ഒരു അഭ്യർത്ഥന സമർപ്പിക്കുന്നു. പ്രസവശേഷം എല്ലാ സ്ത്രീകൾക്കും കുഞ്ഞുങ്ങളെ നോക്കാൻ ആറു വർഷത്തേക്ക് അവധി നൽകണം. ആ സമയത്ത് ഒരു സ്ത്രീക്ക് വേണ്ട എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഗവൺമെൻറ് നോക്കണം. ഈ അമ്മ ഒരു നല്ല തൊഴിലാളി ആയിരിക്കും, നല്ല ബിസിനസ് ഓണർ ആയിരിക്കും, നല്ല രീതിയിൽ സമ്പാദിക്കാൻ കഴിവുള്ള ആളും ആയിരിക്കും. എങ്കിലും ദയവായി അവർക്ക് ആറു വർഷത്തേക്ക് ലീവ് അല്ലെങ്കിൽ വെക്കേഷൻ നൽകണം.
കുട്ടികളെ നല്ല രീതിയിൽ വളർത്തുവാൻ ആണ് ഈ ആറു വർഷങ്ങൾ. കാരണം കുട്ടികളാണ് രാജ്യത്തിൻറെ ഭാവി. കാരണം ഒരു അമ്മയിൽ നിന്നും ലഭിക്കുന്ന ചൂടും പരിചരണവും മറ്റാർക്കും നൽകാൻ സാധിക്കില്ല. ഔദ്യോഗികമായി അവർക്ക് ലീവ് നൽകുകയാണെങ്കിൽ അത് രാജ്യത്തിൻറെ ഭാവിക്ക് നല്ലതായിരിക്കും. സർക്കാരോ കോടതിയോ മാധ്യമങ്ങളോ മറ്റാരെങ്കിലുമോ ഈ കാലയളവിൽ കുട്ടികളെ നോക്കും എന്ന് ഞാൻ കരുതുന്നില്ല. അതുകൊണ്ട് ഈ സമയം അമ്മമാർക്ക് തന്നെ നൽകണം.
ഒരുപക്ഷേ ബ്രിട്ടീഷുകാർക്ക് അടിമകളായ അമ്മമാർക്ക് ഇനിയും അനുവദിക്കാൻ താല്പര്യം ഉണ്ടായിക്കാണില്ല. പക്ഷേ ഇപ്പോൾ നമ്മുടെ രാജ്യത്ത് ഓരോ അമ്മയും ഒരു രാജ്ഞി ആണ്. പക്ഷേ അവർക്ക് സർക്കാരിൽ നിന്നോ കോടതിയിൽനിന്നോ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കുന്നില്ല. അതുകൊണ്ടുതന്നെ സുപ്രീംകോടതി ഈ വിഷയത്തിൽ ഇടപെടേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞു. ഒരു കുട്ടിക്ക് എന്തെങ്കിലും കാര്യങ്ങൾ സ്വന്തമായി ചെയ്യണമെങ്കിൽ 6 വയസ് ആണ് കുറഞ്ഞത് വേണ്ടത്. അതുവരെ ആരാണ് കുട്ടിയെ സഹായിക്കുക? കുട്ടിയെ സഹായിക്കാൻ ആരുമില്ല.
കുട്ടിയെ സഹായിക്കാൻ ഒരുപാട് ബന്ധുക്കൾ വരുമെന്ന് കരുതാൻ ഇത് ചിത്രകഥ ഒന്നുമല്ലല്ലോ. സത്യം എന്താണെന്നാൽ മാതാപിതാക്കൾ അല്ലാതെ ഒരു കുഞ്ഞിൻറെ കാര്യം വേറെ ആരും ശ്രദ്ധിക്കില്ല എന്നതാണ്. സത്യം ചിലനേരത്ത് കയ്പ്പ് ആണ്. ഒരു നല്ല സമൂഹം ഉണ്ടാകണമെങ്കിൽ ഒരു നല്ല കുടുംബം ഉണ്ടാവുകയും നല്ല കുടുംബം ഉണ്ടാകണമെങ്കിൽ നല്ല അമ്മമാർ ഉണ്ടാവുകയും ചെയ്യണം. സമയം ലഭിച്ചാൽ മാത്രമേ അമ്മമാർക്ക് എല്ലാ കാര്യങ്ങളും നോക്കി നടത്താൻ സാധിക്കുകയുള്ളൂ. ഇന്നത്തെ കാലത്ത് സമയമെന്നത് പണം എന്നാണല്ലോ. ചുരുക്കി പറഞ്ഞാൽ അമ്മമാരെ സഹായിക്കുക, അതുവഴി കുട്ടികളെ സഹായിക്കുക, അത് വഴി രാജ്യത്തെ സഹായിക്കുക” – ഇതാണ് അൽഫോൻസ് പുത്രൻ നടത്തിയ ഫേസ്ബുക്ക് പോസ്റ്റ്.