‘നയന്‍താര സ്‌പെഷ്യല്‍ ഡേ’…; നയന്‍സ്-വിഘ്‌നേഷ് വിവാഹത്തില്‍ പങ്കെടുത്ത് ഷാരൂഖ് ഖാനും

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരുന്ന താര വിവാഹമാണ് നയന്‍താരയുടെയും വിഘ്‌നേഷ് ശിവന്റെയും. ഇപ്പോഴിതാ ഏഴ് വര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ വിഘ്‌നേശ് ശിവനും നയന്‍താരയും വിവാഹിതരായിരിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം.

സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. സിനിമാമേഖലയില്‍ നിന്ന് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങില്‍ പങ്കടുക്കാന്‍ ഷാരൂഖ് ഖാന്‍, രജനികാന്ത് അടക്കമുള്ള താരങ്ങള്‍ എത്തിയിരുന്നു. എക്‌സിക്യൂട്ടിവ് ലുക്കില്‍ നയന്‍താര സ്‌പെഷ്യല്‍ ഡേ എന്ന അടിക്കുറിപ്പിനൊപ്പം ഷാരൂഖാന്‍ പങ്കുവെച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയായില്‍ വൈറലായി മാറിയിട്ടുള്ളത്.

ഷാരൂഖിനെ നായകനാക്കി അറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാന്‍ എന്ന ബോളിവുഡ് ചിത്രത്തില്‍ നയന്‍താരയാണ് നായിക. നയന്‍താരയുടെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റ ചിത്രം കൂടിയാണിത്. ബംഗാള്‍ ഉള്‍ക്കടലിന്റെ പശ്ചാത്തലത്തില്‍ ഹിന്ദു ആചാരപ്രകാരമാണു വിവാഹം നടക്കുക. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍, കമല്‍ഹാസന്‍, ചിരഞ്ജീവി, സൂര്യ, അജിത്, കാര്‍ത്തി, വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍, സാമന്ത ഉള്‍പ്പെടെയുള്ളവര്‍ വിശിഷ്ടാതിഥികളായി ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് വിവരം.

അതേസമയം, അതിഥികള്‍ക്കു പോലും മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതില്‍ വിലക്കുണ്ടായിരുന്നു. വരന്റെയും വധുവിന്റെയും ഫോട്ടോകള്‍ പതിപ്പിച്ച വാട്ടര്‍ ബോട്ടിലുകള്‍ അതിഥികള്‍ക്കായി ഒരുക്കിയിട്ടുണ്ട്. വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് വിലയേറിയ സമ്മാനങ്ങളും തയാറാക്കിട്ടുണ്ട്.

ജൂണ്‍ എട്ടിനു രാത്രിയായിരുന്നു മെഹന്ദി ചടങ്ങ്. എന്നാല്‍ ചടങ്ങിന്റെ ചിത്രങ്ങളോ വീഡിയോയോ പോലും പുറത്തെത്തിയിട്ടില്ല. വിവാഹ ചടങ്ങുകളുടെ ചിത്രീകരണ, പ്രദര്‍ശന അവകാശം നെറ്റ്ഫ്‌ലിക്‌സിനാണ്. ചലച്ചിത്ര സംവിധായകന്‍ ഗൗതം വാസുദേവ മേനോനാണു നെറ്റ്ഫ്‌ലിക്‌സിനായി വിവാഹ ചടങ്ങുകള്‍ സംവിധാനം ചെയ്യുന്നത്. വിവാഹ വേദിക്ക് പുറത്തു കനത്ത സുരക്ഷയാണ്.

Vijayasree Vijayasree :