അദ്ദേഹത്തിന് ഒരു സ്വഭാവം ഉണ്ടായിരുന്നു മറ്റുള്ളവരെ അടിച്ചമർത്തുക എന്നുള്ളതായിരുന്നു; കോംപറ്റേറ്റിവ് ആണ് അത്രേ ഉള്ളു ; മണ്മറഞ്ഞ മഹാനടനെപ്പറ്റി വിധുബാല!

പ്രതിഭാശാലികളായ നിരവധി കലാകാരന്മാർ മലയാള സിനിമയുടെ ആദ്യകാലങ്ങളിൽ നമ്മുടെ സ്വകാര്യ അഹങ്കാരരമായി നിലനിന്നിരുന്നു. ഇവരുടെ അഭിനയ ശൈലി പിന്മുറക്കാരായി വന്ന പലർക്കും പ്രചോദനം ആയിട്ടും ഉണ്ട്. എഴുപതുകളില്‍ തിളങ്ങി നിന്ന നടിയാണ് വിധുബാല.1960 കാലഘട്ടത്തിൽ മലയാള സിനിമയിലേക്ക് കടന്നുവന്ന വിധുബാല 1981 വരെ മലയാള സിനിമയിൽ സജീവമായി നിന്ന താരം.

നൂറോളം സിനിമകളിൽ അഭിനയിച്ച താരം 1963ൽ പുറത്തിറങ്ങിയ സ്കൂൾ മാസ്റ്റർ എന്ന ചിത്രത്തിൽ ചൈൽഡ് ആർട്ടിസ്റ്റ് ആയി താരം സിനിമ രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് നിരവധി ചിത്രങ്ങൾ.1972ൽ പ്രേം നസീർ നായകനായി പുറത്തിറങ്ങിയ ‘ടാക്സി കാർ’ എന്ന ചിത്രത്തിലാണ് വിധുബാല ആദ്യമായി നായിക ആവുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച താരം 1981ൽ പുറത്തിറങ്ങിയ ഐ.വി. ശശി ചിത്രമായ നിത്യവസന്തത്തിലാണ് അവസാനമായി അഭിനയിച്ചത്.

ഒരു കാലത്ത് മലയാള സിനിമയിലെ തിരക്കുള്ള നായികമാരിൽ ഒരാളായിരുന്ന വിധു ബാല പുതു തലമുറയിലെ പ്രേക്ഷകർക്ക് മുന്നിൽ അറിയപ്പെടുന്നത് അമൃത ടി വി യിലെ ‘കഥയല്ല ഇത് ജീവിതം’ എന്ന പരിപാടിയിലെ അവതാരകയായിട്ടാണ്.
താരം തന്റെ ചലച്ചിത്ര അഭിനയ രംഗത്തെ ചില അനുഭവങ്ങൾ അടുത്തിടെ പ്രേക്ഷകരുമായി പങ്കുവക്കുകയുണ്ടായി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇത് പറഞ്ഞത്.

മലയാളവും ചലച്ചിത്ര രംഗത്തെ രണ്ട് അതുല്യ പ്രതിഭകളുടെ അഭിനയ രീതികളെക്കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുന്നത്.

അടൂർ ഭാസിയുടെ താരം അഭിനയിക്കുമ്പോൾ നേരിടേണ്ടിവന്നിട്ടുള്ള കാര്യങ്ങളാണ് വിധുബാല അഭിമുഖത്തിൽ പറഞ്ഞത്. ” അദ്ദേഹത്തിന് ഒരു സ്വഭാവം ഉണ്ടായിരുന്നു മറ്റുള്ളവരെ അടിച്ചമർത്തുക എന്നുള്ളതായിരുന്നു. കോംപറ്റേറ്റിവ് ആണ് അത്രേ ഉള്ളു. റിഹേഴ്സലിന് ഒന്നും കാണിക്കില്ല. ഷോട്ട് എടുത്ത് തുടങ്ങിയാൽ അദ്ദേഹം പലതും ചെയ്യും. അതിനു ഒപ്പം പിടിച്ച് നിൽക്കണ്ട നമ്മളും “മുന്നേ പറയാത്ത പല കാര്യങ്ങളും അദ്ദേഹം ഷോട്ട് എടുക്കുന്ന സമയത്ത് ചെയ്യുമായിരുന്നുവെന്നും അത് അനുസരിച്ച് താനും ചെയ്യേണ്ടി വരുമായിരുന്നുവെന്നും വിധുബാല പറഞ്ഞു.

അതുകൊണ്ട് തന്നെ അടൂർ ഭാസിയുടെ അഭിനയിക്കാൻ വളരെ ഇഷ്ട്ടമായിരുന്നുവെന്നും ത്രില്ലിംഗ് ആയിരുന്നെന്നുമാണ് വിധുബാല അഭിമുഖത്തിൽ വ്യക്തമാക്കിയത്.

മഹാ നടൻ ബഹദൂറിനൊപ്പം തനിക്ക് ഉണ്ടായ അനുഭവങ്ങളും താരം വ്യക്തമാക്കി ബഹുദൂർ അടൂർ ഭാസിയെ പോലെ ആയിരുന്നില്ലെന്നും താരം ഓരോ ഷോട്ടിലും എന്തൊക്കെ ചെയ്യുമെന്ന് കൃത്യമായി പറഞ്ഞു തരാറുണ്ടായിരുന്നെന്നും വിധുബാല വ്യക്തമാക്കി.

AJILI ANNAJOHN :