സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ; താരങ്ങളും മക്കളും മത്സരരംഗത്ത്,കടുത്ത പോരാട്ടം !

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നാളെ വൈകിട്ട് അഞ്ച് മണിക്ക് നടക്കും. മന്ത്രി സജി ചെറിയാനാണ് ആണ് അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കുന്നത്. നീണ്ട നാളുകൾക്ക് ശേഷം മലയാളത്തിലെ ഒട്ടുമിക്ക മുൻനിര താരങ്ങളും ഇത്തവണത്തെ അവാർഡിനായി അണിനിരക്കുന്നുണ്ട്. മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ സൽമാൻ, പ്രണവ് മോഹൻലാൽ എന്നിവരുടെ ചിത്രങ്ങളും മത്സരത്തിന് എത്തിയിട്ടുണ്ട്. ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ഗുരു സോമസുന്ദരം തുടങ്ങിയവരും മത്സര രംഗത്തുണ്ട്.

മമ്മൂട്ടിയുടെ മത്സര ചിത്രങ്ങളായി ‘വൺ’, ‘ദി പ്രീസ്റ്റ്’ എന്നിവയാണ് എത്തിയിട്ടുള്ളത്. ‘ദൃശ്യം-2’ ആണ് മോഹൻലാൽ ചിത്രം. ‘കാവൽ’ എന്ന ചിത്രത്തിലൂടെ മികച്ച പ്രകടനം കാഴ്ചവച്ച സുരേഷ് ഗോപിയും മത്സര രംഗത്തുണ്ട്. കൂടാതെ പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ടോവിനോ തോമസ്, ബിജു മേനോൻ, ആസിഫ് അലി, ചെമ്പൻ വിനോദ്, ദിലീപ്, സൗബിൻ ഷാഹിർ, നിവിൻ പൊളി, സണ്ണി വെയ്ൻ, ഉണ്ണി മുകുന്ദൻ, അനൂപ് മേനോൻ എന്നിവരുടെ ചിത്രങ്ങളുമുണ്ട്.

നടിമാരിൽ പാർവതി തിരുവോത്ത്, മഞ്ജു വാര്യർ, നിമിഷ സജയൻ, കല്യാണി പ്രിയദർശൻ, അന്ന ബെൻ, ദർശന രാജേന്ദ്രൻ, രജീഷ് വിജയൻ, ഗ്രേസ് ആന്റണി, ഉർവശി, ഐശ്വര്യ ലക്ഷ്‌മി, മമ്ത മോഹൻദാസ്, മീന, നമിത പ്രമോദ്, ലെന, സാനിയ ഇയപ്പൻ, മഞ്ജു പിള്ള, ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രൻ, ശ്രുതി സത്യൻ, റിയ സൈര, ഡയാന, വിൻസി അലോഷ്യസ്, ദിവ്യ എം നായർ തുടങ്ങിയവരും മത്സരത്തിനുണ്ട്.


പ്രേക്ഷക പ്രീതി ലഭിച്ച ‘ഹോം’, ‘ഹൃദയം’, എന്നീ ചിത്രങ്ങളും. ഐഎഫ്എഫ്കെയിലടക്കം കയ്യടി നേടിയ ‘നിഷിദ്ധോ’ എന്ന ചിത്രവും ‘ആണ്’, ‘ഖെദ’, ‘അവനോവിലോന’, ‘ദി പോർട്രെയ്റ്റ്സ്’ എന്നെ ചിത്രങ്ങളും ജയരാജ് സംവിധാനത്തിലൊരുങ്ങിയ മൂന്ന് ചിത്രങ്ങളും മത്സരിക്കാനുണ്ട്. 142 സിനിമകളാണ് മത്സരത്തിനെത്തിയത്. 2 പ്രാഥമിക ജൂറികൾ ചിത്രം കണ്ടതിനു ശേഷം 40 – 45 മികച്ച ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് വിലയിരുത്താൻ വിട്ടത്.

AJILI ANNAJOHN :