62ാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്; ഏറ്റെടുത്ത് ആരാധകർ

62ാം പിറന്നാൾ ആഘോഷിക്കുന്ന മോഹൻലാലിന് പിറന്നാൾ സമ്മാനവുമായി പൃഥ്വിരാജ്. മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായി അഭിനയിച്ച ബ്രോഡാഡി എന്ന ചിത്രത്തിലെ ഡയറക്ടേഴ്സ് കട്ട് ആണ് വീഡിയോ പിറന്നാൾ ആശംസ നേ‍ർന്നുകൊണ്ട് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുകയാണ്

ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്ത ‘ബ്രോ ഡാഡി’ക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലബിച്ചത്. മോഹൻലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ഇത്. ലൂസിഫറിന്റെ രണ്ടാം ഭാ​ഗമായ എമ്പുരാനിലൂടെ ഈ കൂട്ടുകെട്ട് വീണ്ടുമെത്തുന്നത് കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധക‍ർ.

സോഷ്യൽ മീഡിയയിലൂടെയും അല്ലാതെയുമായി സഹപ്രവത്തകരും ആരധകരുമടക്കം നിരവധി പേരാണ് മോഹൻലാലിന് പിറന്നാൾ ആശംസകൾ നേർന്ന് എത്തിയിരിക്കുന്നത്.

അതിനിടെ മോഹൻലാലിന്റെ ഖത്തറിൽ നിന്നുള്ള വീഡിയോ ശ്രദ്ധേയമാവുകയാണ്. കഴിഞ്ഞ ദിവസം മോഹൻലാൽ ഫാൻസ്‌ ക്ലബ് യൂട്യൂബിൽ പങ്കുവച്ച വീഡിയോ ആണ് ആരാധകർ ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ താരം കേക്ക് മുറിക്കുകയും തുടർന്ന് ”അല്ലിയാമ്പൽ കടവിൽ” എന്ന് തുടങ്ങുന്ന ഗാനം ആലപിക്കുകയും ചെയ്യുന്നുണ്ട്. ഖത്തറിൽ നടന്ന ഒരു വിവാഹ ചടങ്ങിനിടയിലാണ് മോഹൻലാൽ കേക്ക് മുറിച്ചത്. ഭാര്യ സുചിത്രയെയും, മോഹൻലാലിന്റെ ഏറ്റവുമടുത്ത സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരിനെയും ഭാര്യയും മറ്റു സുഹൃത്തുക്കളെയും വിഡിയോയിൽ കാണാം.

Noora T Noora T :