ഒട്ടുമിക്ക സിനിമകളും നായകന്റെ കാഴ്ച്ചപാടിലുള്ളത്; നായികയെ ഒരു ലൈംഗികവസ്തുവായിട്ടോ വെറുതേ പ്രേമിക്കാനായിട്ടോ ആണ് അവതരിപ്പിക്കുന്നത്; സ്ത്രീകളെ അബലകളും ചപലകളുമായി കാണിക്കുന്നത് നിര്‍ത്തണം ; നിഖില വിമൽ പറയുന്നു !

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നിഖില വിമൽ . അഭിനയം മികവും കൊണ്ട് മാത്രമല്ല താനെ ഉറച്ച്നിലപാടുകൾ കൊണ്ട് ഞെട്ടിക്കാറുണ്ട് നിഖില വിമൽ . കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്ക് മുൻപ്പ് നിഖില നടത്തിയ ചില പ്രസ്താവനകൾ വലിയ ചർച്ചയി മാറിയിരുന്നു .’ഭക്ഷണത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനുള്ള ഇളവ് പശുവിന് മാത്രമായി ലഭിക്കുന്നത് ശരിയല്ല. പശുവിനെ വെട്ടാതിരിക്കാനുള്ള ഒരു സിസ്റ്റം നമ്മുടെ നാട്ടില്‍ ഇല്ല. മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലായെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല എന്നാണ് നിഖില പറഞ്ഞത് . നിഖിലയുടെ ഈ മറുപടി വലിയ കൈയ്യടി നേടിയിരുന്നു.

ഇപ്പോഴിതാ ഒട്ടുമിക്ക സിനിമകളും പറയുന്നത് നായകന്റെ കാഴ്ചപ്പാടിലാണെന്ന് നടി നിഖില വിമല്‍. നായികയെ ഒരു ലൈംഗികവസ്തുവായിട്ടോ വെറുതേ പ്രേമിക്കാനായിട്ടോ ആണ് അവതരിപ്പിക്കുന്നത്. ചുരുക്കം സിനിമകള്‍ മാത്രമേ സ്ത്രീകളുടെ കാഴ്ചപ്പാടില്‍ പറഞ്ഞിട്ടുള്ളൂ. എന്നാല്‍ ഇന്ന് അതില്‍ ഒരുപാട് മാറ്റം വന്നിട്ടുണ്ടെന്നും അവര്‍ മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

സ്ത്രീകളുടെ കഥകള്‍ പറയുന്ന സിനിമകള്‍ തന്നെയും തേടിയെത്താറുണ്ടെന്നും നടി പറയുന്നു . എന്നാല്‍ അവയില്‍ മ്ിക്കതിലും സ്ത്രീകളുടെ ബുദ്ധിമുട്ടും അതിനെതിരേയുള്ള പോരാട്ടവുമൊക്കെയായിരിക്കും പ്രമേയം.

ഇതൊന്നുമല്ലാതെ തികച്ചും സാധാരണ സ്ത്രീകളുടെ കഥകള്‍ കുറവാണ്. അതുപോലെ എല്ലായ്പ്പോഴും സ്ത്രീകളെ അബലകളും ചപലകളുമായി കാണിക്കുന്നത് നിര്‍ത്തണം നിഖില കൂട്ടിച്ചേര്‍ത്തു.

about nkhila vimal

AJILI ANNAJOHN :