ദിലീപ് പറഞ്ഞ ആ ഒറ്റ കാര്യം മതി; കുരുക്ക് മുറുക്കുന്നു, കാവ്യാ മാധവനല്ല മാഡം .. നിർണായക വെളിപ്പെടുത്തൽ!

നടിയെ ആക്രമിച്ച കേസിൽ ഓരോ ദിവസവും പുറത്ത വരുന്ന വിവരങ്ങൾ നടക്കുന്നതാണ് .സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തി വരുന്ന അന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ് . ഈ മാസം 31 ന് അകം അന്തിമ റിപ്പോർട്ട് സമർപ്പിക്കണം എന്നാണ് കോടതി പറഞ്ഞിരിക്കുന്നത് .ഈ സഹചര്യത്തിൽ നിർണ്ണായക നീക്കങ്ങളാണ് അന്വേഷണം നടത്തുന്നത് .

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ സുഹൃത്ത് ശരതിനെ അറസ്റ്റ് ചെയ്തുവെങ്കിൽ എന്തുകൊണ്ടാണ് അന്വേഷണ സംഘം കാവ്യയെ അറസ്റ്റ് ചെയ്യാത്തതെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങളടങ്ങിയ ടാബ് ശരതാണ് ദിലീപിന് കൊണ്ട് കൊടുത്തത് എന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴി. ദൃശ്യങ്ങൾ കണ്ട ദിലീപ് ടാബ് കൈമാറിയത് കാവ്യയ്ക്കാണെന്നും മൊഴിയിൽ പറയുന്നുണ്ട്. കാവ്യയ്ക്ക് കേസിൽ പങ്കുണ്ടെന്ന് തെളിയിക്കുന്ന ഓഡിയോകൾ പുറത്തുവന്നിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് കാവ്യ അറസ്റ്റ് ചെയ്യാൻ പോലീസ് മടിക്കുന്നതെന്നും ബൈജു കൊട്ടാരക്കര ചോദിച്ചു. ന്യൂസ് ഗ്ലോബ് ടിവിയാണ് ബൈജുവിന്റെ പ്രതികരണം വായിക്കാം

‘നടി ആക്രമിക്കപ്പെട്ട കേസിന്റെ അന്വേഷണം ചില രാഷ്ട്രീയ പ്രമുഖരിലേക്ക് നീണ്ടു എന്ന ഘട്ടം വന്നപ്പോൾ ഗത്യന്തരമില്ലാതെയാണ് ശരതിനെ അറസ്റ്റ് ചെയ്തത്. വധശ്രമ ഗൂഢാലോചന കേസിലാണ് ശരതിനെ അറസ്റ്റ് ചെയ്തത്. എന്നാൽ ശരത് വധഗൂഢാലോചന കേസിലെ പ്രതിയാണോ? നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങളടങ്ങിയ ടാബ് ശരതാണ് ദിലീപിന് കൊണ്ട് കൊടുത്തത് എന്നാണ് സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മൊഴി. ദൃശ്യങ്ങൾ കണ്ട ദിലീപ് ടാബ് കൈമാറിയത് കാവ്യയ്ക്കാണെന്നും മൊഴിയിൽ പറയുന്നുണ്ട്’.

കേസിൽ കാവ്യയ്ക്ക് ബന്ധമുണ്ടെന്ന തെളിവുകൾ വളരെ വ്യക്തമായി പല ഓഡിയോ ക്ലിപ്പുകളിലും ഉണ്ട്. വധഗൂഢാലോചന കേസിൽ ശരതിനെ അറസ്റ്റ് ചെയ്യണമെങ്കിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പോലീസിന്റെ കാര്യം എന്തായെന്ന ചോദിച്ച കാവ്യയെ അറസ്റ്റ് ചെയ്യേണ്ടേ?’

ദൃശ്യങ്ങൾ ഉൾപ്പെട്ട ടാബ് ശരതാണ് നശിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ടാബ് വാങ്ങിവെച്ച സംഭവത്തിൽ എന്തുകൊണ്ട് കാവ്യയെ അറസ്റ്റ് ചെയ്യുന്നില്ല? കാവ്യയിലേക്കും മാഡത്തിലേക്കും അന്വേഷണം പോയപ്പോഴാണ് കേസിൽ പൂട്ടുവീണത്. ഇപ്പോൾ കേസന്വേഷണം നിന്ന് പോകുന്ന അവസ്ഥയിലാണ്’.ദിലീപും കാവ്യയും അനൂപും കുറേ പണവുമായി ഒരു കാറിൽ വേങ്ങരയിൽ ഒരു പ്രാദേശിക നേതാവിനെ കാണാൻ എത്തിയെന്ന മൊഴി ബാലചന്ദ്രകുമാർ നൽകിയിരുന്നു. അവിടെ വേങ്ങരയിൽ വെച്ചെടുത്ത ചില ഫോട്ടോകൾ ക്രൈംബ്രാഞ്ചിന്റെ കൈവശമുണ്ട്. അവിടെ നിന്നും ഇവർ ബാലചന്ദ്രുമാറിന് അയച്ച സന്ദേശം അദ്ദേഹം ക്രൈബ്രാഞ്ചിനെ ഏൽപ്പിച്ചിട്ടുണ്ട്’.കാവ്യ മാധവന്റെ സ്ഥാപനമായ ലക്ഷ്യയിലെ ജോലിക്കാരനായ സാഗറിന്റെ കൈയ്യിലേക്കാണ് കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് കൊണ്ടു കൊടുത്തത്. അതുകൊണ്ട് തന്നെ ഈ കേസിൽ കാവ്യ മാധവനും മാഡവും ബന്ധമുണ്ടാകില്ലേ? പിന്നെ എന്തുകൊണ്ടാണ് കാവ്യയെ അറസ്റ്റ് ചെയ്യാൻ പോലീസ് വിറയ്ക്കുന്നത്’.കാവ്യയെ ബലാചന്ദ്രകുമാറിനൊപ്പവും ശരതിനൊപ്പവുമെല്ലാം ഇരുത്തി ചോദ്യം ചെയ്യേണ്ടതുണ്ട്. നിരവധി തെളിവുകൾ അന്വേഷണ സംഘത്തിന്റെ കൈയ്യിലുണ്ട്. എന്നിട്ടും കാവ്യയിലേക്ക് അന്വേഷണം വ്യാപിക്കുന്നതിൽ പോലീസ് വൈകുന്നത് എന്താണ്. ഈ കേസ് ഉറ്റുനോക്കുന്ന ലക്ഷക്കണക്കിന് സ്ത്രീ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നീക്കമാണ് നടക്കുന്നതെങ്കിൽ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടി വരും’.

പോലീസിന്റെ റിപ്പോർട്ടിലുള്ള കാര്യങ്ങൾ ഇന്നല്ലേങ്കിൽ നാളെ പുറത്തുവരും. ആര് എന്ത് ഒളിപ്പിക്കാൻ ശ്രമിച്ചാലും സത്യം പുറത്തുവരും. കേസിൽ കാവ്യയേയും മാഡത്തിനേയും വെറുതേ വിട്ടതാണോ ഇളവ് കൊടുത്തതാണോയെന്ന കാര്യത്തിൽ എല്ലാം പോലീസ് ഉത്തരം പറയേണ്ടി വരും’.

ദിലീപ് വീടിന്റെ അടുക്കള ഭാഗത്തേക്ക് നോക്കി മറ്റൊരു സ്ത്രീ അനുഭവിക്കേണ്ടത് ഞാനും കൂടി അനുഭവിക്കുന്നു എന്ന് പറയുന്ന ഒരു ഓഡിയോ പുറത്തുവന്നിരുന്നു. കാവ്യ ആണെങ്കിൽ ദിലീപ് മറ്റൊരു സ്ത്രീ എന്ന് പറയില്ല. അതിനാൽ മാഡവും ഈ കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന കാര്യത്തിൽ സംശയമില്ല. മേലാളൻമാർ പോലീസിൻറെ കൈകൾ പൂട്ടിക്കെട്ടി ഇരിക്കുന്നത് കൊണ്ടാണ്’.

about dileep

AJILI ANNAJOHN :