മഞ്ജു വാര്യരെ നായികയാക്കി സന്തോഷ് ശിവന് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ജാക്ക് ആന്‍ഡ് ജില്. മഞ്ജു വാര്യരുടെ ആക്ഷന്‍ ഉള്‍പ്പെടെ ചിത്രത്തിന്റെ ഹൈലൈറ്റാണ്. ജാക്ക് ആന്‍ഡ് ജില് എന്ന ചിത്രത്തിന്റെ കഥയിലേക്ക് എത്തിയതിനെ കുറിച്ച് പറയുകയാണ് സന്തോഷ് ശിവന്.ജാക്ക് ആന്‍ഡ് ജില് എന്ന കഥയിലേക്ക് ഞാന്‍ എത്തുന്നത് രസകരമാണ്. ഞങ്ങളുടെ ഒരു സ്കൂള്‍ റി യൂണിയന് ഉണ്ടായിരുന്നു. ഒന്നാം ക്ലാസ് മുതല്‍ പഠിച്ചവര്‍. 40 വര്‍ഷം കഴിഞ്ഞാണ് ഒത്തുചേരുന്നത്. അതില്‍ തന്നെ 30 ഡോക്ടേഴ്സും ശാസ്ത്രജ്ഞരും അധ്യാപകരും എല്ലാം ഉണ്ട്.
തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വെച്ചാണ് പരിപാടി നടന്നത്. അവിടെയുള്ളവരെ എനിക്കറിയാം. എനിക്ക് അവിടെ പ്രത്യേക മുറിയൊക്കെ അവര്‍ നേരത്തെ തന്നു. അവിടെ ബാര്‍ എല്ലാം സെറ്റ് ചെയ്താണ് പരിപാടി. ഇതിനിടെ ഞാന്‍ അവിടെ ക്യാമറ വെച്ചു. ആരും അറിയാതെ വെച്ച് എല്ലാം ഷൂട്ട് ചെയ്തു. ശരിക്കും സ്റ്റിങ് ഓപ്പറേഷന് ആയിരുന്നു. ഒരുമാതിരി എല്ലാവരേയും ഡിവോഴ്സ് ചെയ്യിപ്പിക്കാനുള്ള സംഭവം എന്റെ കൈയിലുണ്ടായിരുന്നു (ചിരി). പിന്നെ ഒന്നാം ക്ലാസ് മുതലായതുകൊണ്ട് കുഴപ്പമില്ല.അതില്‍ നിന്നും നൊസ്റ്റാള്‍ജിയ ക്രിയേറ്റ് ചെയ്ത ഒരു ഫിലിമാണ് ഇത്. ആ കൂട്ടത്തില്‍ നാസയിലെ സയന്റിസ്റ്റ് ഉണ്ട്. അഞ്ചാം ക്ലാസ് വരെ പഠിച്ചവര്‍ ഉണ്ട്. ഇങ്ങനെയുള്ള ഒരു ഗ്യാങ് ഒരു നാടന്‍പ്രദേശത്ത് ഒത്തുചേരുകയും അവിടെ ഒരു കാവിനടുത്തായി ഒരു മോഡേണ്‍ സയന്‍സ് ലാബ് ഇടുകയുമാണ്. ഇവിടെ കളം വരയ്ക്കുമ്പോള്‍ അവിടെ ലൈറ്റ് കത്തിക്കുക പോലുള്ള കോണ്ട്രാസ്റ്റും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ചിത്രം.
എന്റെ ക്ലാസ്മേറ്റ്സില്‍ ചിലര്‍ ഈ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. അവരുടെ സ്വഭാവം വെച്ച് നോക്കുമ്പോള്‍ അവര്‍ ആ ക്യാരക്ടറിന് കറക്ടാണ്. സിറില്‍ എന്ന് പറയുന്ന ആള് അദ്ദേഹം മജീഷ്യനാണ്. അദ്ദേഹമൊക്കെയുണ്ട് സിനിമയില്‍. പിന്നെ മഞ്ജു, സൗബിന് എല്ലാവരും മികച്ചതാക്കിയിട്ടുണ്ട്,’ സന്തോഷ് ശിവന് പറഞ്ഞു.
മഞ്ജു വാര്യരെ വെച്ച് ഒരു പടം ചെയ്യണമെന്ന് തനിക്ക് ഭയങ്കര ആഗ്രഹമായിരുന്നെന്നും ഒരുപാട് നാള് മുന്‍പ് തന്നെ അങ്ങനെ ഒരു ആഗ്രഹമുണ്ടായിരുന്നെന്നും അഭിമുഖത്തില്‍ സന്തോഷ് ശിവന് പറഞ്ഞു.