അനിൽ പനച്ചൂരാന്റെ മരണത്തിന് പിന്നിൽ! ആവശ്യവുമായി ബന്ധുക്കൾ ഭാര്യയുടെ ആ മൊഴി

അന്തരിച്ച പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമെന്നാവശ്യപ്പെട്ട്‌ ബന്ധുക്കൾ കായംകുളം പൊലീസ്‌ സ്റ്റേഷനിൽ. ‌ ബന്ധുക്കളുടെ ആവശ്യത്തെ തുടര്‍ന്ന് കായംകുളം പോലീസ് തിരുവനന്തപുരത്തേക്കു പുറപ്പെടും. ഭാര്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. പരാതിയെ തുടര്‍ന്ന് അസ്വഭാവിക മരണത്തിവ് കേസെടുത്തു.

ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു തിരുവനന്തപുരത്തെ ആശുപത്രിയിൽ അനിൽ പനച്ചൂരാന്റെ അന്ത്യം. ഞായറാഴ്ച രാവിലെ ബോധക്ഷയത്തെ തുടർന്ന് ആദ്യം മാവേലിക്കരയിലെയും പിന്നീട് കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയ അദ്ദേഹത്തിന്റെ നില പിന്നീട് ഗുരുതരമായതോടെ തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് മരണം സംഭവിച്ചത്. അനിൽപനച്ചൂരാന്‍റെ സംസ്കാരസമയം ഇന്ന് തീരുമാനിക്കും. മൃതദേഹം തിരുവനന്തപുരത്ത് നിന്ന് സ്വദേശമായ കായംകുളത്തേക്ക് കൊണ്ടുപോകുന്നതിലും ഇന്ന് തീരുമാനമുണ്ടാകും.

അതെ സമയം കവി അനിൽ പനച്ചൂരാന് ആദരാഞ്ജലികളർപ്പിച്ച് സിനിമാലോകം. കവിയുടെ വേർപാടിൽ ആദരാഞ്ജലികൾ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് സിനിമാ താരങ്ങൾ
യുവ നടന്മാരായ പൃഥ്വിരാജ് സുകുമാരൻ, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദൻ, ആസിഫ് അലി, അജു വർഗ്ഗീസ്, പ്രവീൺ പ്രേം ഗാനരചയിതാവ് വിനായക് ശശികുമാർ, സംഗീത സംവിധായകനും ഗായകനുമായ രഞ്ജിൻ രാജ് എന്നിവരും കവിയുടെ വിയോഗത്തിലുണ്ടായ നെടുവീർപ്പ് സോഷ്യൽ മീഡിയയിലൂടെ രേഖപ്പെടുത്തി.

ചലചിത്രഗാനരചനയ്ക്ക് ധാരാളം പുരസ്‌കാരങ്ങള്‍ ലഭിച്ച അനിലിനെ ലാല്‍ ജോസ് സംവിധാനം ചെയ്ത അറബിക്കഥ എന്ന ചിത്രത്തിലെ ചോരവീണ മണ്ണില്‍ നിന്ന്, എം മോഹനന്റെ കഥപറയുമ്പോള്‍ എന്ന സിനിമയിലെ വ്യത്യസ്തനാമൊരു ബാര്‍ബര്‍, ജയരാജിന്റെ മകള്‍ക്ക് എന്ന സിനിമയിലെ ഗാനങ്ങള്‍ പ്രശസ്തിയിലേക്ക് ഉയര്‍ത്തി. ചില ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

അറബിക്കഥ, കഥ പറയുമ്പോള്‍, മാടമ്പി, സൈക്കിള്‍, നസ്രാണി, ക്രേസി ഗോപാലന്‍, മിന്നാമിന്നിക്കൂട്ടം, ഭ്രമരം, ലൗഡ്‌സ്പീക്കര്‍, പാസഞ്ചര്‍, മാണിക്യക്കല്ല് തുടങ്ങി നിരവധി ചിത്രങ്ങള്‍ക്കായി പാട്ടുകള്‍ എഴുതി. വയലില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയകാലം, ഒരു മഴപെയ്‌തെങ്കില്‍ എന്നിവയാണ് പ്രധാനകവിതാസമാഹാരങ്ങള്‍.

Noora T Noora T :