ബ്രിസ്റ്റി വമ്പൻ സ്രാവ്, സമ്പാദിച്ചത് ലക്ഷങ്ങൾ അന്വേഷണം മുറുക്കി ക്രൈംബ്രാഞ്ച്, രക്ഷിക്കാൻ ആ പ്രമുഖ നടൻ എത്തുമോ?

വാഗമണിലെ ലഹരിപ്പാര്‍ട്ടിക്കേസില്‍ അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശിനി നടി ബ്രിസ്റ്റി ബിശ്വസിനെക്കുറിച്ച് പുറത്തു വരുന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. കേസില്‍ സെലിബ്രിറ്റികളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് പുതിയ വിവരങ്ങള്‍ വെളിയില്‍ വന്നത്.

അന്വേഷണം കടുപ്പിച്ചിരിക്കുകയാണ് ക്രൈബ്രാഞ്ച്. അന്വേഷണം കേരളത്തിന് പുറത്തേക്ക് കൂടി വ്യാപിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി അന്വേഷണം ബംഗളൂരുവിലേക്കും നീളം. ലഹരിമരുന്നിന്റെ ഉറവിടം ബംഗളൂരുവാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം തിങ്കളാഴ്ച മുട്ടം കോടതിയെ സമീപിക്കും.

ബ്രിസ്റ്റി ബിശ്വാസ് പങ്കെടുക്കുന്ന പാര്‍ട്ടികളുടെ പേരില്‍ ലഹരിസംഘം വലിയ നിരക്കാണ് പാര്‍ട്ടികള്‍ക്ക് ഏര്‍പ്പെടുത്തിയത്. ഇവരോടൊപ്പം സമയം ചിലവഴിക്കാന്‍ എഞ്ചിനീയര്‍മാരും ഐ.ടി വിദഗ്ദ്ധരും ഡോക്ടര്‍മാരും വരെ എത്തിയിരുന്നു. ഇതിലൂടെ ലക്ഷങ്ങള്‍ പ്രതിമാസം നടി പ്രതിഫലമായി പറ്റിയിരുന്നു. ഇതുസംബന്ധിച്ച വിശദ വിവരങ്ങളാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തുക.നടിയെ മറയാക്കി കോവിഡ് ലോക്ഡൗണ്‍ കാലത്ത് നടി സഞ്ചരിച്ചിരുന്ന ആഡംബര കാറില്‍ നിരവധി തവണ ലഹരിമരുന്ന് കടത്തി. ബംഗളൂരുവില്‍ നിന്നും ഗോവയില്‍ നിന്നുമാണ് ഇവ കടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. നടിയെ അന്വേഷണത്തില്‍ നിന്നും ഒഴിവാക്കിയിരുന്നത് ലഹരികടത്ത് സംഘം ഉപയോഗപ്പെടുത്തി.

ഓണക്കാലത്തും, ദീപാവലിയ്ക്കും ദസറയ്ക്കും ലഹരി സംഘം തമിഴ്‌നാട്, കര്‍ണാടക അതിര്‍ത്തി വരുന്നയിടങ്ങളില്‍ ലഹരി പാര്‍ട്ടി നടത്തി. കൊച്ചി നഗരത്തിലും, കണ്ണൂര്‍, കോഴിക്കോട്, മൂന്നാര്‍, മാഹി, പാലക്കാട്, വയനാട് എന്നിവിടങ്ങളില്‍ നടന്ന പാര്‍ട്ടികളില്‍ ബ്രിസ്റ്റി പങ്കെടുത്തെന്നാണ് പൊലീസ് അന്വേഷണത്തില്‍ മനസിലായത്.

ബര്‍ത്ത്‌ഡേ പാര്‍ട്ടി എന്ന പേരില്‍ സമൂഹമാദ്ധ്യമ ഗ്രൂപ്പുകളിലൂടെയാണ് സംഘം ലഹരിപാര്‍ട്ടികള്‍ സംഘടിപ്പിച്ചിരുന്നത്. ഇതില്‍ നടി സജീവമായി പങ്കെടുത്തു. പ്രതികളായ അജ്മലിന്റെ സംഘത്തില്‍ നിന്ന് ഇടയ്ക്ക് ചെറിയ അളവില്‍ ലഹരി ഉപയോഗിച്ച് ശീലിച്ച നടി പിന്നീട് ഇവരുടെ ഇടപാടുകളുടെ മുഖ്യ നടത്തിപ്പുകാരിയായി. വാഗമണിലെ പാര്‍ട്ടിയില്‍ 6.45 ഗ്രാം ഉണങ്ങിയ കഞ്ചാവും അത് ചുരുട്ടി ഉപയോഗിക്കുന്ന ഹെര്‍ബ് റോളിംഗ് പേപ്പറുമായാണ് നടിയെപൊലീസ് പിടികൂടിയത്. സിനിമയിലെ ഒരു സ്റ്റണ്ട് താരവും കൊച്ചിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥനും ഇടപെട്ടതോടെ പക്ഷെ നടി രക്ഷപ്പെട്ടു. എന്നാല്‍ പിന്നീട് നടന്ന അന്വേഷണത്തില്‍ നടിക്ക് ലഹരികടത്തില്‍ വലിയ പങ്കുണ്ടെന്ന് മനസിലായതോടെ പൊലീസ് വിളിച്ചുവരുത്തി അറസ്റ്റ് ചെയ്തത്.

കഴിഞ്ഞമാസം വാഗമണ്ണിലെ റിസോര്‍ട്ടില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ 12 യുവതികളടക്കം 58 പേരെയാണ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. ഏഴുതരം ലഹരിവസ്തുക്കള്‍ പാര്‍ട്ടിയിലുപയോഗിച്ചതായാണ് കണ്ടെത്തല്‍. ഇവ എത്തിച്ചത് തൊടുപുഴ സ്വദേശിയായ അജ്മല്‍ സക്കീറാണ്. സംസ്ഥാനത്തിന് പുറത്തുളള ലഹരി സംഘവുമായി ഇയാള്‍ക്കുളള ബന്ധം കാരണം സംസ്ഥാനത്തിന് പുറത്തേക്കും കേസില്‍ അന്വേഷണമുണ്ടാകും. രണ്ട്, മൂന്ന് സ്ഥാനത്തുളള പ്രതികള്‍ മെഹറിന്‍, നബില്‍ എന്നിവര്‍ക്കുളള കേസിലെ ബന്ധവും െ്രെകംബ്രാഞ്ച് അന്വേഷിക്കും. കേസിലെ മറ്റ് പ്രധാനപ്രതികളായ തൊടുപുഴ സ്വദേശി അജ്മല്‍ സക്കീര്‍,കോഴിക്കോട് സ്വദേശി സല്‍മാന്‍ എന്നിവരുമായി നടിക്ക് ഏറെനാളായി അടുപ്പമുണ്ടെന്ന് കേസ് ആദ്യം അന്വേഷിച്ച പൊലീസ് സംഘം സ്ഥിരീകരിച്ചു.

Noora T Noora T :