പ്രേക്ഷകര്‍ ഒരു സിനിമ കണ്ടിട്ട് സിനിമ നല്ലതാണ്, അല്ലെങ്കില്‍ മോശമാണ് എന്ന് മാത്രം പറഞ്ഞാല്‍ മതി, ടെക്നികാലിറ്റിയെ പറ്റി പ്രേക്ഷകര്‍ പറയേണ്ട കാര്യമില്ല; തുറന്ന് പറഞ്ഞ് കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍

റിലീസ് ദിവസം മുതല്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ് പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ‘കെ.ജി.എഫ് ചാപ്റ്റര്‍ 2’. ഏപ്രില്‍ 14 ന് റിലീസ് ചെയ്ത ചിത്രം ഇപ്പോഴും ചില തിയേറ്ററുകളില്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം നടത്തുകയാണ്. ഇപ്പോഴിതാ, തന്റെ ചിത്രത്തെ കുറിച്ച് അഭിപ്രായം പറയുന്ന പ്രേക്ഷകരെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ പ്രശാന്ത് നീല്‍.

പ്രേക്ഷകര്‍ ഒരു സിനിമ കണ്ടിട്ട് സിനിമ നല്ലതാണ്, അല്ലെങ്കില്‍ മോശമാണ് എന്ന് മാത്രം പറഞ്ഞാല്‍ മതിയെന്നാണ് സംവിധായകന്‍ പറയുന്നത്. ഇപ്പോഴുള്ള പ്രേക്ഷകര്‍ സിനിമ നല്ലതാണോ മോശമാണോ എന്ന് പറയുന്നതിന് പകരം നിരൂപകര്‍ ആയി മാറി. ടെക്നികാലിറ്റിയെ പറ്റി പ്രേക്ഷകര്‍ പറയേണ്ട കാര്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്.

‘ക്യാമറ, ലെന്‍സ്, ടെക്നിക്കാലിറ്റീസ്, ഫിലിം സ്‌കൂള്‍ ഇതൊക്കെ അത്യാവശ്യമുള്ള കാര്യമൊന്നുമല്ല. സിനിമ കഥ പറച്ചിലാണ്. സിനിമ പറയാനാണ് പഠിക്കേണ്ടത്. ബാക്കിയുള്ളതെല്ലാം അതിനുള്ള ടൂളുകള്‍ മാത്രമാണ്. സിനിമ ഒരു കലയാണ്. എന്നാല്‍, ചിലര്‍ അതിനെ സയന്‍സുമായൊക്കെയാണ് ഇപ്പോള്‍ താരതമ്യം ചെയ്യുന്നത്. ഒരു സിനിമ കണ്ടിട്ട് പുറത്ത് വരുമ്പോള്‍ അതിലെ സിനിമാറ്റോഗ്രഫിയെ പറ്റിയല്ല ഞാന്‍ സംസാരിക്കാറുള്ളത്, പാട്ടുകളെ പറ്റിയും അഭിനയത്തെ പറ്റിയുമല്ല.

സിനിമ നല്ലതാണോ അല്ലയോ, അതാണ് പറയുന്നത്. അങ്ങനെയൊരു വാക്ക് കേള്‍ക്കുന്നത് ഭയങ്കര കഷ്ടപ്പാടുള്ള ജോലിയാണ്. എന്നാലിപ്പോള്‍ പ്രേക്ഷകര്‍ തന്നെ നിരൂപകരായി മാറിയിരിക്കുകയാണ്. അവര്‍ സിനിമാറ്റോഗ്രഫി, ആര്‍ട്ട് വര്‍ക്ക്, എഡിറ്റിംഗിനെ പറ്റിയൊക്കെ പറയാന്‍ തുടങ്ങി. ഈ പ്രോസസില്‍ സിനിമയുടെ പരിശുദ്ധിയാണ് നഷ്ടമാകുന്നത്. ടെക്നികാലിറ്റിയെ പറ്റി പറയേണ്ട കാര്യമില്ല’, എന്നും പ്രശാന്ത് നീല്‍ പറഞ്ഞു.

Vijayasree Vijayasree :