കണ്ണെഴുതി പൊട്ടുവെച്ച് പട്ടുപാവാടയും അണിഞ്ഞ് കുഞ്ഞാവയെ കണ്ടോ?; സക്കുട്ടി ഒറ്റമോളല്ല, സക്കുട്ടിക്ക് ഒരു ബ്രദറുണ്ട് ; ഈശ്വര ചൈതന്യമുള്ള വിശേഷങ്ങളുമായി സൗഭാഗ്യ!

മലയാളികൾക്കിടയിൽ സുപരിചിതമായ പേരാണ് സൗഭാഗ്യ വെങ്കിടേഷ് എന്നത് . മിനിസ്‌ക്രീനിലോ ബിഗ് സ്‌ക്രീനിലോ പ്രത്യക്ഷപ്പെടാതെയാണ് സൗഭാഗ്യ ആരാധകരെ സൃഷ്ടിച്ചത്. താരകുടംബത്തിലാണ് ജനിച്ചതെങ്കിലും സ്വന്തം കഴിവിലൂടെത്തന്നെയാണ് പ്രേക്ഷകരുടെ മനസ്സില്‍ താരം ഇടംപിടിച്ചത്.

സൗഭാഗ്യയെ പോലെ തന്നെ ഭര്‍ത്താവ് അര്‍ജുനും മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ടവനാണ്. ടിക്ക് ടേക്കിലൂടെ തന്നെയാണ് അര്‍ജുനും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. നര്‍ത്തകന്‍ കൂടിയ താരം വിവാഹത്തിന് ശേഷം അഭിനയത്തില്‍ സജീവമാവുകയായിരുന്നു. ചക്കപ്പഴം എന്ന പരമ്പരയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്.

സേഷ്യല്‍ മീഡിയയിലും സജീവമാണ് ഈ താരദമ്പതികൾ. ഇവരുടെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. സൗഭാഗ്യയേയും അര്‍ജുനേയും പോലെ തന്നെ മകളും പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. പ്രസവത്തിന് മുമ്പും ശേഷവുമുള്ള വിശേഷങ്ങള്‍ സൗഭാഗ്യ തുടര്‍ച്ചയായി പങ്കുവെച്ചിരുന്നു. ഇതെല്ലം പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ മകള്‍ സുദര്‍ശനയുടെ ചോറൂണ്ണിന്റെ വിശേഷം പങ്കുവെയ്ക്കുകയാണ് സൗഭാഗ്യയും അര്‍ജുനും. ഗുരുവായൂരില്‍ വെച്ചായിരുന്നു കുഞ്ഞിന് ചോറു കൊടുത്തത്. സൗഭാഗ്യയുടേയും അര്‍ജുന്റേയും കല്യാണം ഗുരുവായൂരില്‍ വെച്ചായിരുന്നു നടന്നത്. അവിടെ വെച്ച് തന്നെ മകളുടെ ചോറൂണ് നടന്നതിലും വലിയ സന്തോഷമുണ്ടെന്നും താരങ്ങള്‍ വീഡിയോയില്‍ പറഞ്ഞു.

കണ്ണെഴുതി പൊട്ടുവെച്ച് പട്ടുപാവാടയും അണിഞ്ഞായിരുന്നു കുഞ്ഞുവാവ കുഞ്ഞൂണിനായി അമ്മയ്ക്കും അച്ഛനുമൊപ്പം എത്തിയത്. ഒപ്പം അമ്മൂമ്മ താരകല്യാണും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. തിരക്കും ചൂടുമൊക്കെയായിരുന്നുവെങ്കിലും സുദര്‍ശന പ്രശ്നങ്ങളൊന്നുമുണ്ടാക്കിയിരുന്നില്ല. വന്നിട്ട് അധികനേരമൊന്നും വെയ്റ്റ് ചെയ്യേണ്ടി വന്നിരുന്നില്ല. ഗുരുവായൂരപ്പന്‍ തന്നെ നമ്മളോട് വന്ന് ചോദിക്കുന്ന പോലെയായിരുന്നു എന്നും സൗഭാഗ്യയും അര്‍ജുനും പറഞ്ഞു.

ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമാണ് ഇതെന്നായിരുന്നു താര കല്യാണ്‍ പറഞ്ഞത്. ചെറുപ്പം മുതലേ ഞങ്ങള്‍ ഗുരുവായൂരിലേക്ക് വരാറുണ്ട്. കല്യാണം ഗുരുവായൂരില്‍ വെച്ച് വേണമെന്നൊക്കെ ഞാന്‍ ആഗ്രഹിച്ചിരുന്നു എന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്. സക്കുട്ടി ഒറ്റമോളല്ല, സക്കുട്ടിക്ക് ഒരു ബ്രദറുണ്ട് ഗുരുവായൂരപ്പന്‍ എന്ന് പറഞ്ഞാണ് അമ്മ എന്നെ വളര്‍ത്തിയത്. സഹോദരനെ ആദ്യമായി മകളെ കാണിക്കുന്ന ത്രില്ലിലായിരുന്നു ഞാന്‍. ഗുരുവായൂരപ്പന് മുന്നില്‍ കുഞ്ഞിനെ വെച്ച് തിരിഞ്ഞ് നടക്കുന്ന സമയം ഞാന്‍ ഇമോഷണലായിരുന്നു. ഗുരുവായൂരപ്പനെ മകളെ ഏല്‍പ്പിക്കുന്ന ചടങ്ങായിരുന്നു അത്.

അര്‍ജുന്റെ അമ്മയ്ക്ക് യാത്ര ചെയ്യാനാവില്ല. അമ്മൂമ്മയെ ഞാന്‍ നോക്കിക്കോളാമെന്ന് പറഞ്ഞ് അനു അവിടെ നില്‍ക്കുകയായിരുന്നു. ഈ സാഹചര്യത്തില്‍ ചേട്ടത്തി ഉണ്ടായിരുന്നെങ്കില്‍ പറയുന്നത് തന്നെയാണ് അനുവും പറഞ്ഞത്. എന്റെ മൂത്ത മോളാണ്, അവളോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലെന്നും സൗഭാഗ്യ വീഡിയോയില്‍ പറഞ്ഞു.

about soubhagya

Safana Safu :