ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ല; ആക്രമിക്കപ്പെട്ട നടിയ്‌ക്കൊപ്പമാണ് താനെന്ന് സൂര്യ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് തമിഴ് നടന്‍ സൂര്യ. നടന്നത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണെന്ന് സൂര്യ പറഞ്ഞു. എനിക്ക് ഈ സംഭവത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും അറിയില്ല. അതുകൊണ്ട് തന്നെ ആധികാരികമായൊന്നും പറയുന്നില്ല.

പക്ഷെ, ഇത്തരം സംഭവങ്ങള്‍ സമൂഹത്തില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ല. ഇങ്ങനെയൊക്കെ ഇപ്പോഴും സംഭവിക്കുന്നു എന്നത് ഞെട്ടിക്കുന്നു. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നിലകൊള്ളുകയാണ് താനെന്നും സൂര്യ കൂട്ടിച്ചേര്‍ത്തു.

പുതിയ ചിത്രമായ ‘എതര്‍ക്കും തുനിന്തവന്റെ’ പ്രമോഷന്‍ പരിപാടികള്‍ക്ക് വേണ്ടി കൊച്ചിയിലെത്തിയപ്പോഴാണ് തെന്നിന്ത്യന്‍ താരം വിവാദമായ കേസിനേക്കുറിച്ച് പ്രതികരണം നടത്തിയത്.

പാണ്ടിരാജ് തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രിയങ്ക അരുള്‍ മോഹന്‍ ആണ് നായിക. ‘പസങ്ക’, ‘ഇത് നമ്മ ആള്’, ‘നമ്മ വീട്ടു പിള്ളൈ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പാണ്ടിരാജ്.

വിനയ് റായ്, സത്യരാജ്, രാജ്കിരണ്‍, ശരണ്യ പൊന്‍വണ്ണന്‍, സൂരി, സിബി ഭുവനചന്ദ്രന്‍, ദേവദര്‍ശിനി, എം എസ് ഭാസ്‌കര്‍, ജയപ്രകാശ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ആര്‍ രത്നവേലു, എഡിറ്റിംഗ് റൂബന്‍, സംഗീതം ഡി ഇമ്മന്‍. സൂര്യയുടെ കരിയറിലെ 40-ാം ചിത്രം എന്ന പ്രത്യേകതയുമുണ്ട് എതര്‍ക്കും തുനിന്തവന്.

Vijayasree Vijayasree :