ഗോസിപ്പുകൾക്ക് വിട ; 33കാരൻ അർജുൻ കപൂർ 45കാരി മലൈക അറോറയെ വിവാഹം ചെയ്യുന്നു

ഗോസിപ്പുകൾക്ക് വിട ; 33കാരൻ അർജുൻ കപൂർ 45കാരി മലൈക അറോറയെ വിവാഹം ചെയ്യുന്നു

ഏറെ കാലമായി ബോളിവുഡിൽ പടർന്നു പിടിച്ച ഗോസ്സിപ്പാണ് മലൈക അറോറ – അർജുൻ കപൂർ പ്രണയം. മുപ്പത്തിമൂന്നുകാരനും നാല്പത്തഞ്ചുകാരിയും തമ്മിലുള്ള ബന്ധത്തെ പലരും വിമർശിച്ചിരുന്നു. ഇപ്പോൾ ഇരുവരും വിവാഹിതരാകാൻ പോകുകയാണെന്നാണ് റിപ്പോർട്ട് . സൽമാൻഖാന്റെ സഹോദരന്റെ ഭാര്യയായിരുന്നു മലൈക . ഇരുവരും വേര്പിരിഞ്ഞിരുന്നു.

വിവാഹമോചനത്തിന് ശേഷം മലൈക അര്‍ജുനുമായി ലിവിങ് റിലേഷനിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കാനും തുടങ്ങി.കഴിഞ്ഞ മാസം നടന്ന ലാക്‌മേ ഫാഷന്‍ വീക്കില്‍ അര്‍ജുനും മലൈകയും ഒന്നിച്ചിരിക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

എന്നാല്‍ അര്‍ജുന്‍ തന്റെ ഏറ്റവും അടുത്ത സുഹൃത്ത് ആണെന്നും എന്നാല്‍ ആളുകള്‍ മറ്റൊരു തരത്തിലാണ് തങ്ങളുടെ സൗഹൃദത്തെ വ്യാഖ്യാനിക്കുന്നതെന്നുമാണ് ഗോസിപ്പുകളോട് മലൈക പ്രതികരിച്ചിരുന്നത്.അര്‍ബാസ് ഖാനും മലൈക അരോറയും വിവാഹമോചിതരാകാന്‍ പ്രധാനകാരണം നടിയ്ക്ക് അര്‍ജുന്‍ കപൂറുമായുള്ള ബന്ധമാണെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി ആരും രംഗത്തെത്തിയതുമില്ല.

malaika arora and arjun kapoor marriage

Sruthi S :