വെള്ളത്തിന് മുകളിൽ ഉലകനായകന്റെ കൂറ്റൻ ചിത്രം ; വിസ്മയം തീർത്ത് ഡാവിഞ്ചി സുരേഷ് !

സിനിമ താരങ്ങളുടെ ചിത്രങ്ങൾ വരക്കുന്നത് അതുപോലെ അവരുടെ പ്രതിമകൾ ഉണ്ടാക്കുന്നതുമൊക്കെ നമ്മൾ കണ്ടിട്ടിട്ടുണ്ട് .അതിൽ നിന്നെല്ലാം വ്യത്യസ്തമായി കൗതകം ഉണർത്തുന്ന ചിത്രവുമായി എത്തിയിരിക്കുകയാണ് ചിത്രകാരൻ ഡാവിഞ്ചി സുരേഷ്.

വെള്ളത്തിന് മുകളിൽ അൻപതടി വലുപ്പമുള്ള കമൽഹാസൻ ചിത്രമൊരുക്കി ചിത്രകാരൻ ഡാവിഞ്ചി സുരേഷ്. കുട്ടികൾ ക്രാഫ്റ്റ് വർക്കുകൾക്കായി ഉപയോഗിക്കുന്ന വിവിധ നിറങ്ങളിലുള്ള രണ്ടായിരത്തി അഞ്ഞൂറ് എ ഫോർ ഷീറ്റുകളാണ് ഉലകനായകൻ കമൽഹാസൻ ചിത്രം ചെയ്യാനായി ഉപയോഗിച്ചത്.

മൂന്നാറിലെ ഒരു റിസോർട്ടിൻ്റെ അഞ്ചാം നിലയിലുള്ള സ്വിമ്മിംഗ് പൂളിൽ രണ്ടു ദിവസമെടുത്താണ് ചിത്രം തയ്യാറാക്കിയത്. അൻപതടി നീളവും 30അടി വീതിയുമുണ്ട് കമൽ ചിത്രത്തിന്. കണ്ടൻ്റ് ക്രിയേറ്റേഴ്‌സ് ഓഫ് കേരള എന്ന യൂട്യൂബേഴ്സ് സംഘടനയുടെ സംഗമവുമായി ബന്ധപ്പെട്ടാണ് ചിത്രം നിർമ്മിച്ചത്. പ്രതികൂല കാലാവസ്ഥയേയും അതിജീവിച്ചാണ് വെള്ളത്തിന് മുകളിൽ വലിയ ചിത്രം സാധ്യമാക്കിയത്.

തറയിലും പറമ്പിലും പാടത്തും സ്റ്റേഡിയം ഗ്രൗണ്ടുമൊക്കെ ക്യാൻവാസാക്കി വലിയ ചിത്രങ്ങൾ നിരവധി വരച്ചിട്ടുണ്ടെങ്കിലും സുരേഷ് സ്വിമ്മിങ് പൂൾ ക്യാൻവാസ് ആക്കുന്നത് ആദ്യമായാണ്. മകൻ ഇന്ദ്രജിത്ത്, രാകേഷ് പള്ളത്ത്, സന്ദീപ് എന്നിവർ സഹായികളായി ഉണ്ടായിരുന്നു. ജിജോയും ലിജോയും ചിത്രങ്ങൾ ക്യാമറയിൽ പകർത്തി.

AJILI ANNAJOHN :