ഈ ഫ്‌ളാറ്റിന്റെ ടെറസില്‍ വെച്ചായിരുന്നു കര്‍മയോദ്ധയിലെ മോഹന്‍ലാലിന്റെ ആദ്യ ഷോട്ടെടുത്തത്; വികാരഭരിതനായി മേജര്‍ രവി!

തീരദേശ പരിപാലന നിയമം ലംഘിച്ച്‌ മരടില്‍ കെട്ടിപ്പൊക്കിയ എച്ച്‌ ടു ഒ ഫ്ലാറ്റും ആല്‍ഫാ സെറിന്‍ ഇരട്ട കെട്ടിടങ്ങളും വിജയകരമായി തകര്‍ത്തതിനു പിന്നാലെ ഇന്ന് മരടിലെ അവശേഷിക്കുന്ന രണ്ട് ഫ്‌ളാറ്റുകളിലൊന്നായ ജെയ്ന്‍ കോറല്‍ കോവ് തകർത്തു. മരടില്‍ ഇന്ന് രണ്ടാംഘട്ട നിയന്ത്രിത സ്ഫോടനവും വിജയം.

അതേസമയം വികാര നിര്‍ഭരമായി സിനിമാക്കാരനായ മേജര്‍ രവിയും രംഗത്തെത്തി. യുദ്ധം നയിക്കുകയും സ്‌ഫോടനങ്ങള്‍ സിനിമിയില്‍ ചിത്രീകരിക്കുകയും ചെയ്ത സംവിധായകന്‍ മേജര്‍ രവിയുടെ അനുഭവം കണ്ണ് നനയിപ്പിക്കുകയാണ്. പത്തുവര്‍ഷക്കാലം ഞങ്ങളെല്ലാവരും ഇവിടെ ഒരു കുടുംബം പോലെയായിരുന്നു. എന്തുവന്നാലും അവസാനംവരെ ഒന്നിച്ചുനില്‍ക്കും. ഞങ്ങള്‍ തിരിച്ചുവരും. അതൊരു വാശിയാണ്. തകര്‍ന്നടിഞ്ഞ എച്ച്ടുഒ ഹോളിഫെയ്ത്ത് ഫഌറ്റിനു മുന്നില്‍നിന്ന് താമസക്കാരനായ രവി പറഞ്ഞു

ഇത് വീണ്ടെടുക്കുന്നതിന് സര്‍ക്കാറിന് പ്രത്യേക അപേക്ഷ നല്‍കും. ഇവിടെത്തന്നെ വീടുവച്ച് താമസിക്കാനാകുമോയെന്നാണ് നോക്കുന്നത്. അതിനു കഴിഞ്ഞില്ലെങ്കില്‍ എവിടെയായാലും ഒന്നിച്ചുതന്നെ നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. അത്രയ്ക്ക് അടുപ്പമായിരുന്നു ഞങ്ങളെല്ലാവരും. ഞങ്ങളുടേതായ കാരണത്താലല്ല ഈ ദുരന്തം. അതിന് അനുമതി നല്‍കിയവരും യാഥാര്‍ഥ്യങ്ങള്‍ മറച്ചുവച്ചവരുമായ എല്ലാവര്‍ക്കും ഇതില്‍ പങ്കുണ്ട്. ഞങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത് ഏറ്റവും ഒടുവിലാണ്. എങ്കിലും ഈ മണ്ണ് ഞങ്ങളുടേതാണ്. എന്നെങ്കിലും ഇവിടെത്തന്നെ തിരിച്ചുവരുമെന്ന് ഉറപ്പുണ്ട്.’

‘ഈ ഫ്‌ളാറ്റിന്റെ ടെറസില്‍ വെച്ചായിരുന്നു കര്‍മയോദ്ധയിലെ മോഹന്‍ലാലിന്റെ ആദ്യ ഷോട്ടെടുത്തത്. ഫ്ളാറ്റ് പൊളിച്ചുനീക്കുന്നതിനേക്കാള്‍ ഞങ്ങളെ ഏറെ വിഷമിപ്പിച്ചത് മറ്റുള്ളവര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളാണ്. അത് ഞങ്ങളുടെ ഉറക്കംകെടുത്തിയിരുന്നു. തലേന്നു വൈകിട്ടും ഫ്ളാറ്റിനു മുന്നില്‍ വന്നുനിന്നിരുന്നു. അപ്പോഴും മനസിലുണ്ടായിരുന്നത് മറ്റുള്ളവര്‍ക്ക് ആപത്തൊന്നുംവരുത്തരുതേ എന്നായിരുന്നു. ഇപ്പോള്‍ എല്ലാം നിശ്ചയിച്ചപാടെ നടന്നു. അതില്‍ അതിയായ സന്തോഷമുണ്ട്. സമീപവാസികള്‍ക്കും മറ്റുള്ളവര്‍ക്കും നാശനഷ്ടമുണ്ടാക്കാതെ പദ്ധതി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ പൊളിക്കല്‍ ഏറ്റെടുത്ത എന്‍ജിനീയര്‍മാരോടും നന്ദി അറിയിക്കുന്നു.’ മേജര്‍ രവി പറഞ്ഞു.

ഇവിടെ താമസിച്ചവരെല്ലാം ചേര്‍ന്ന് എച്ച്ടുഒ അസോസിയേഷന്‍ രൂപീകരിച്ചിട്ടുണ്ട്. ഈ കൂട്ടായ്മ എന്നെന്നും ഓര്‍മ്മിക്കാനും ഐക്യം നിലനിര്‍ത്താനുമാണ്. ഞങ്ങളെ മാനസികമായി തകര്‍ക്കാന്‍ ചിലര്‍ക്കു കഴിഞ്ഞേക്കാം. എന്നാല്‍, ഞങ്ങളുടെ അധ്വാനശേഷിയും ഇച്ഛാശക്തിയും തകര്‍ക്കാനാവില്ല. ആ ഒരുമയാണ് ഞങ്ങളെ മുന്നോട്ടുനയിക്കുന്നത്. താന്‍ നാട്ടിലില്ലാത്ത ഘട്ടത്തിലും നഗരത്തില്‍ത്തന്നെ തനിക്കുവേണ്ടി വീട് നിര്‍മിക്കാന്‍ മേല്‍നോട്ടംവഹിച്ചതു ഫഌറ്റിലുള്ള സുഹൃത്തുക്കളാണ്. അതാണ് ഞങ്ങളുടെ ബലമെന്നാണ് മേജര്‍ രവി വികാരഭരിതനായി പറയുന്നത്.

major ravi

Noora T Noora T :